ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ഓഡിയോ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ

നിങ്ങൾക്ക് മോണോ ഓഡിയോ ഉപയോഗിക്കുകയും ഇടത്-വലത് സ്റ്റീരിയോ ബാലൻസ് ക്രമപ്പെടുത്തുകയും—പിന്തുണയ്ക്കുന്ന ഹെഡ്ഫോണുകൾ ഉപയോഗിച്ച്—മൃദുശബ്ദങ്ങൾ വർധിപ്പിക്കുകയും നിങ്ങളുടെ കേൾവി ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ചില അവൃത്തികൾ ക്രമപ്പെടുത്തുകയും ചെയ്യാം.

ഓഡിയോ ബാലൻസ് ചെയ്യാൻ

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഓഡിയോയും വിഷ്വലും എന്നതിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ക്രമപ്പെടുത്തൂ:

    • മോണോ ഓഡിയോ: ഇടത്, വലത് സ്പീക്കറുകൾ ഒരേ ഉള്ളടക്കം പ്ലേ ചെയ്യുന്നതിന് മോണോ ഓഡിയോ ഓൺ ചെയ്യൂ.

    • സ്റ്റീരിയോ ഓഡിയോ ബാലൻസ്: ബാലൻസ് സ്ലൈഡർ ഇടത്തോട്ടോ വലത്തോട്ടോ വലിക്കൂ.

ചില ഫ്രീക്വൻസികളും മൃദുശബ്ദങ്ങളും ക്രമപ്പെടുത്തൂ

പിന്തുണയ്ക്കുന്ന Apple, Beats ഹെഡ്ഫോണുകൾക്കുള്ള ഹെഡ്ഫോൺ അക്കോമോഡേഷനുകൾ ഉപയോഗിച്ച്, നിങ്ങളുടെ കേൾവിക്ക് ഏറ്റവും അനുയോജ്യമായ ചില ശബ്ദങ്ങൾ നിങ്ങൾക്ക് ക്രമപ്പെടുത്താം. മൃദു ശബ്ദങ്ങൾ ഉച്ചത്തിലുള്ളതാക്കുകയും, ഫോൺ കോളുകളും മീഡിയയും കൃത്യവും വ്യക്തവുമാക്കാൻ ചില അവൃത്തികൾ ബൂസ്റ്റ് ചെയ്യുകയും ചെയ്യൂ.

  1. നിങ്ങൾ ശാന്തമായ ഒരു അന്തരീക്ഷത്തിലാണെന്നും നിങ്ങളുടെ AirPods ജോഡിയാക്കിയിട്ടുണ്ടെന്നും അല്ലെങ്കിൽ പിന്തുണയ്ക്കുന്ന മറ്റ് Bluetooth® ഹെഡ്ഫോണുകൾ ജോഡിയാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കൂ.

  2. ക്രമീകരണം  > ആക്സസബിലിറ്റി > ഓഡിയോയും വിഷ്വലും > ഹെഡ്ഫോൺ അക്കോമഡേഷനുകൾ എന്നതിലേക്ക് പോയി, ഹെഡ്ഫോൺ അക്കോമഡേഷനുകൾ ഓൺ ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ക്രമപ്പെടുത്തൂ:

    • അവൃത്തികൾ: ‘ഇതിനായി ഓഡിയോ ട്യൂൺ ചെയ്യൂ’ എന്നതിന് താഴെ, വ്യത്യസ്ത അവൃത്തികൾ ബൂസ്റ്റ് ചെയ്യാനുള്ള ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • മൃദു ശബ്ദങ്ങൾ: മൃദു ശബ്ദങ്ങൾക്കായി ഒരു ആംപ്ലിഫിക്കേഷൻ ലെവൽ സജ്ജമാക്കാൻ സ്ലൈഡർ വലിക്കൂ.

  4. താഴേക്ക് സ്ക്രോൾ ചെയ്ത്, താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ക്രമീകരണങ്ങൾ ഫോൺ കോളുകളിൽ പ്രയോഗിക്കാൻ ഫോൺ ഓൺ ചെയ്യൂ.

    • സംഗീതം, മൂവികൾ, പോഡ്കാസ്റ്റുകൾ തുടങ്ങിയ മീഡിയ പ്ലേബാക്കിലേക്ക് ക്രമീകരണങ്ങൾ പ്രയോഗിക്കാൻ മീഡിയ ഓൺ ചെയ്യൂ.

ചില പിന്തുണയ്ക്കുന്ന ഹെഡ്ഫോണുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് നല്ലതായി തോന്നുന്നവയെ അടിസ്ഥാനമാക്കി നിങ്ങളുടെ ഹെഡ്ഫോൺ ഓഡിയോ വ്യക്തിഗതമാക്കാൻ നിങ്ങൾക്ക് ഹെഡ്ഫോൺ അക്കോമഡേഷനുകൾ ഉപയോഗിക്കാം. ‘കസ്റ്റം ഓഡിയോ സജ്ജീകരണം’ ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.

നുറുങ്ങ്: കൺട്രോൾ സെന്ററിലെ ഹെഡ്ഫോൺ അക്കോമഡേഷനുകൾ ബട്ടൺ ടാപ്പ് ചെയ്ത് ഹെഡ്ഫോൺ അക്കോമോഡേഷനുകൾ വേഗത്തിൽ ആക്സസ് ചെയ്യൂ. (നിങ്ങൾ ഹെഡ്ഫോൺ അക്കോമഡേഷനുകൾ ബട്ടൺ കാണുന്നില്ലെങ്കിൽ, അത് ചേർക്കൂ—‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത്, ഒരു നിയന്ത്രണം ചേർക്കൂ എന്നതിൽ ടാപ്പ് ചെയ്ത്, കേൾവി ആക്സസബിലിറ്റിയിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്തതിന് ശേഷം ഹെഡ്ഫോൺ അക്കോമോഡേഷനുകൾ ടാപ്പ് ചെയ്യൂ.)

AirPods Pro, iPad എന്നിവ ഉപയോഗിക്കുമ്പോൾ ട്രാൻസ്പാരൻസി മോഡിലേക്കും സംഭാഷണ ബൂസ്റ്റിലേക്കും ഹെഡ്ഫോൺ അക്കോമഡേഷനുകളുടെ ക്രമീകരണങ്ങൾ പ്രയോഗിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് AirPods യൂസർ ഗൈഡിലെ AirPods Pro-ക്കുള്ള ട്രാൻസ്പാരൻസി മോഡ് ഇഷ്ടാനുസൃതമാക്കൂ എന്നത് കാണൂ.

വീഡിയോകളിലെ സംഭാഷണ ശബ്ദം കൂടുതൽ വ്യക്തമാക്കൂ

നിങ്ങൾ പിന്തുണയ്ക്കുന്ന വീഡിയോ ഉള്ളടക്കം കാണുമ്പോൾ, സംഭാഷണം കേൾക്കാൻ എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് വോയ്സ് ഐസൊലേഷൻ ഓൺ ചെയ്യാം. സംഭാഷണത്തിനിടയിൽ, ശബ്ദങ്ങൾ ഐസൊലേറ്റ് ചെയ്യുകയും മറ്റെല്ലാ ഓഡിയോയും ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഓഡിയോയും വിഷ്വലും എന്നതിലേക്ക് പോകൂ.

  2. ‘വോയ്സ് ഐസൊലേഷൻ ചേർക്കൂ’ ഓൺ ചെയ്യൂ.

  3. Apple TV ആപ്പിൽ പിന്തുണയ്ക്കുന്ന വീഡിയോ കാണുമ്പോൾ, ഓഡിയോ ട്രാക്ക് ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ‘ഡയലോഗ് മെച്ചപ്പെടുത്തൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മെച്ചപ്പെടുത്തൂ’ അല്ലെങ്കിൽ ‘കൂടുതൽ മെച്ചപ്പെടുത്തൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.