ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad ഹോം സ്ക്രീനിലെ ആപ്പുകളും വിജറ്റുകളും ഇഷ്ടാനുസൃതമാക്കൂ

ഹോം സ്ക്രീനിലെ ആപ്പ് ഐക്കണുകളും വിജറ്റുകളും അവയുടെ നിറം മാറ്റുന്നതിലൂടെയും ടിന്റ് ചേർക്കുന്നതിലൂടെയും ആപ്പിന്റെ പേര് നീക്കം ചെയ്യുന്നതിലൂടെയും മറ്റും നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം.

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ഐക്കണുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ഹോം സ്ക്രീൻ പശ്ചാത്തലം തൊട്ടുപിടിക്കൂ.

  3. സ്ക്രീനിന്റെ മുകളിലുള്ള ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത് ‘ഇഷ്ടാനുസൃതമാക്കൂ’ തിരഞ്ഞെടുക്കൂ.

  4. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഐക്കണുകൾ വലുതാക്കൂ: വലുത് ടാപ്പ് ചെയ്യൂ. (വലുതാകുമ്പോൾ, ഐക്കണുകളുടെ പേരുകൾ അപ്രത്യക്ഷമാകും.)

    • ഐക്കണുകൾക്കും വിജറ്റുകൾക്കുമായി ഒരു ഡാർക്ക് അല്ലെങ്കിൽ ലൈറ്റ് ദൃശ്യരീതി തിരഞ്ഞെടുക്കൂ: ഡാർക്ക് അല്ലെങ്കിൽ ലൈറ്റ് ടാപ്പ് ചെയ്യൂ. ഐക്കണുകളും വിജറ്റുകളും രാത്രിയിൽ ഡാർക്ക് ദൃശ്യരീതിയിലും പകൽ സമയത്ത് ലൈറ്റ് ദൃശ്യരീതിയിലും കാണിക്കാൻ ഓട്ടോമാറ്റിക് ടാപ്പ് ചെയ്യൂ.

    • ഐക്കണുകളിലും വിജറ്റുകളിലും ഒരു നിറം ചേർക്കൂ: ‘ടിന്റഡ്’ ടാപ്പ് ചെയ്യൂ. നിറവും സാച്ചുറേഷനും തിരഞ്ഞെടുക്കാൻ സ്ലൈഡറുകൾ ഉപയോഗിക്കൂ. നിങ്ങളുടെ വാൾപേപ്പറിലെ ഐക്കണുകൾക്കായി ഒരു നിറം സെലക്റ്റ് ചെയ്യാൻ നിങ്ങൾക്ക് ഐഡ്രോപ്പറും ഉപയോഗിക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.