ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

യാത്രയ്ക്കായുള്ള iPad ക്രമീകരണം തിരഞ്ഞെടുക്കൂ

iPad ഉപയോഗിച്ച് നിങ്ങൾ യാത്ര ചെയ്യുമ്പോൾ, എയർലൈൻ ആവശ്യകതകൾ പാലിക്കുന്ന ക്രമീകരണങ്ങൾ തിരഞ്ഞെടുക്കൂ. നിങ്ങൾ വിമാന മോഡിലേക്ക് സ്വിച്ച് ചെയ്താൽ നിങ്ങളുടെ iPad ഓൺ ചെയ്യാൻ ചില എയർലൈനുകൾ നിങ്ങളെ അനുവദിക്കുന്നു. ഡിഫോൾട്ടായി, Wi-Fi, Bluetooth®, മൊബൈൽ നെറ്റ്‌വർക്കുകൾ എന്നിവ വിമാന മോഡിൽ ഡിസേബിൾ ചെയ്തിരിക്കും—നിങ്ങൾക്ക് FaceTime കോളുകൾ ചെയ്യാനോ സ്വീകരിക്കാനോ വയർലെസ് കമ്മ്യൂണിക്കേഷൻ ആവശ്യമുള്ള ഫീച്ചറുകളോ ആക്സസറികളോ ഉപയോഗിക്കാനോ സാധിക്കില്ല, എന്നാലും സംഗീതം കേൾക്കുകയും ഗെയിമുകൾ പ്ലേ ചെയ്യുകയും വീഡിയോകൾ കാണുകയും ഇന്റർനൈറ്റ് ആക്സസ് ആവശ്യമില്ലാത്ത മറ്റ് ആപ്പുകൾ ഉപയോഗിക്കുകയും ചെയ്യാം.

നിങ്ങൾ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഡാറ്റ ചാർജുകൾ കുറയ്ക്കുന്ന ക്രമീകരണങ്ങൾ തിരഞ്ഞെടുക്കുന്നതിന് ( Wi-Fi + Cellular മോഡലുകൾ), iPad-ൽ (Wi-Fi + Cellular മോഡലുകൾ)മൊബൈൽ ഡാറ്റ ക്രമീകരണങ്ങൾ കാണുകയോ മാറ്റുകയോ ചെയ്യൂ എന്നത് കാണൂ.

നിങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ iPad-ൽ നിന്നും നിങ്ങൾ സന്ദർശിക്കുന്ന പ്രദേശത്തെ ഒരു നെറ്റ്‌വർക്ക് ദാതാവുമായി മൊബൈൽ സേവനത്തിനായി സൈൻ അപ്പ് ചെയ്യാനായേക്കും (Touch ID അല്ലെങ്കിൽ Face ID ഉള്ള Wi-Fi + Cellular മോഡലുകളിൽ ലഭ്യമാണ്). Wi-Fi ലഭ്യമല്ലെങ്കിൽ ഒരു മൊബൈൽ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യൂ (മൊബൈൽ നെറ്റ്‌വർക്കുള്ള iPad മോഡലുകളിൽ) എന്നത് കാണൂ.

വിമാന മോഡ് ഓൺ ചെയ്യൂ

കൺട്രോൾ സെന്റർ തുറക്കൂ, തുടർന്ന് വിമാന മോഡ് സ്വിച്ച് ബട്ടൺ ടാപ്പ് ചെയ്യൂ.

മുകളിൽ ഇടത് ബട്ടൺ ടാപ്പ് ചെയ്യുന്നത് വിമാന മോഡ് ഓണാക്കുന്നുവെന്ന് കാണിക്കുന്ന കൺട്രോൾ സെന്റർ സ്ക്രീൻ.

ക്രമീകരണത്തിൽ നിങ്ങൾക്ക് വിമാന മോഡ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. വിമാന മോഡ് ഓണായിരിക്കുമ്പോൾ, സ്ക്രീനിന്റെ മുകളിലുള്ള സ്റ്റാറ്റസ് ബാറിൽ വിമാന മോഡ് ഐക്കൺ ദൃശ്യമാകും.

വിമാന മോഡിൽ ആയിരിക്കുമ്പോൾ Wi-Fi അല്ലെങ്കിൽ Bluetooth ഓൺ ചെയ്യൂ

നിങ്ങളുടെ എയർലൈൻ അനുവദിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വിമാന മോഡിൽ ആയിരിക്കുമ്പോൾ Wi-Fi അല്ലെങ്കിൽ Bluetooth ഉപയോഗിക്കാം.

  1. കൺട്രോൾ സെന്റർ തുറക്കൂ, തുടർന്ന് വിമാന മോഡ് ഓൺ ചെയ്യൂ.

  2. Wi-Fi ഓണാക്കാൻ Wi-Fi സ്വിച്ച് ബട്ടൺ അല്ലെങ്കിൽ Bluetooth ഓണാക്കാൻ Bluetooth സ്വിച്ച് ബട്ടൺ ടാപ്പ് ചെയ്യൂ.

    വിമാന മോഡ് ഓണായിരിക്കുന്നത് കാണിക്കുന്ന iPad കൺട്രോൾ സെന്റർ. Wi-Fi, Bluetooth എന്നിവ ഓൺ ചെയ്യാനുള്ള ബട്ടണുകൾ കൺട്രോൾ സെന്ററിന്റെ മുകളിൽ ഇടത് കോണിനടുത്താണ്.

    വിമാന മോഡിൽ ആയിരിക്കുമ്പോൾ നിങ്ങൾ Wi-Fi അല്ലെങ്കിൽ Bluetooth ഓൺ ചെയ്താൽ, അടുത്ത തവണ നിങ്ങൾ വിമാന മോഡിലേക്ക് മടങ്ങുമ്പോൾ അത് അപ്പോഴും ഓണായിരിക്കാം. വിമാന മോഡിൽ ആയിരിക്കുമ്പോൾ Wi-Fi അല്ലെങ്കിൽ Bluetooth ഓഫ് ചെയ്യാൻ, കൺട്രോൾ സെന്റർ തുറക്കൂ, തുടർന്ന് Wi-Fi സ്വിച്ച് ബട്ടൺ അല്ലെങ്കിൽ Bluetooth സ്വിച്ച് ബട്ടൺ ടാപ്പ് ചെയ്യൂ.

    വിമാന മോഡ് ഓണായിരിക്കുന്നത് കാണിക്കുന്ന iPad കൺട്രോൾ സെന്റർ. Wi-Fi, Bluetooth എന്നിവ ഓഫ് ചെയ്യാനുള്ള ബട്ടണുകൾ കൺട്രോൾ സെന്ററിന്റെ മുകളിൽ ഇടത് കോണിനടുത്താണ്. വിമാന മോഡിൽ Bluetooth ഓഫ് ചെയ്യാൻ Bluetooth ഐക്കൺ ടാപ്പ് ചെയ്യൂ. വിമാന മോഡിൽ Wi-Fi ഓഫ് ചെയ്യാൻ Wi-Fi ഐക്കൺ ടാപ്പ് ചെയ്യൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.