ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ഗ്രൂപ്പ് ഫോട്ടോകൾ കണ്ടെത്തൂ

ചിത്രങ്ങളിലും വീഡിയോകളിലും പലപ്പോഴും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ആളുകളുടെയും പെറ്റുകളുടെയും ഗ്രൂപ്പുകളെ ഫോട്ടോസ് ആപ്പ് തിരിച്ചറിയുകയും അവയെ ഗ്രൂപ്പ് ശേഖരങ്ങളായി തരംതിരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെ ഗ്രൂപ്പിന്റെയോ നിരവധി ചിത്രങ്ങൾ ഉണ്ടെങ്കിൽ, ഫോട്ടോസ് ആ ഓരോ ഗ്രൂപ്പിനും വേണ്ടി ഒരു ശേഖരം സൃഷ്ടിക്കുന്നു.

‘ഫോട്ടോസ്’ ആപ്പിലെ ‘ആളുകളും പെറ്റുകളും’ സ്ക്രീൻ. സ്ക്രീനിന്റെ മുകളിൽ, താഴെ ഓരോ ആളുകളും പെറ്റുകളുമുള്ള ഗ്രൂപ്പുകളുടെ ഒരു റോ.

ഗ്രൂപ്പ് ഫോട്ടോകളും വീഡിയോകളും കണ്ടെത്തൂ

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിലെ ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ.

  3. ‘ഗ്രൂപ്പുകൾ’ക്ക് താഴെ, നിങ്ങൾ തിരയുന്ന ഗ്രൂപ്പ് കണ്ടെത്താൻ സ്വൈപ്പ് ചെയ്യൂ, തുടർന്ന് ആ ഗ്രൂപ്പിനൊപ്പമുള്ള നിങ്ങളുടെ എല്ലാ ഫോട്ടോകളും കാണാൻ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: ഗ്രൂപ്പ് അംഗങ്ങൾക്കും മറ്റ് ആളുകൾക്കുമൊപ്പമുള്ള ഫോട്ടോകൾ കാണുന്നതിന്, ഫിൽട്ടർ ബട്ടൺ ടാപ്പ് ചെയ്ത് ‘ഓപ്ഷനുകൾ കാണൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മറ്റ് ആളുകളെ ഉൾപ്പെടുത്തൂ’ ടാപ്പ് ചെയ്യൂ.

ഗ്രൂപ്പിലെ ഫോട്ടോകൾ പങ്കിടാൻ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ’ഫോട്ടോകൾ പങ്കിടൂ’ ടാപ്പ് ചെയ്യൂ.

ഒരു ഗ്രൂപ്പ് സൃഷ്ടിക്കൂ

ആളുകളും പെറ്റുകളും ശേഖരത്തിൽ നിന്നുള്ള ആളുകളുടെയും പെറ്റുകളുടെയും ഏത് കോമ്പിനേഷനും ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഗ്രൂപ്പ് സൃഷ്ടിക്കാം.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിലെ ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ.

  3. ഗ്രൂപ്പുകളുടെ വലതുവശത്ത്, സൃഷ്ടിക്കൂ എന്നതിൽ ടാപ്പ് ചെയ്യൂ.

  4. ഗ്രൂപ്പിൽ നിങ്ങൾക്ക് ആവശ്യമുള്ള ആളുകളെയും പെറ്റുകളെയും സെലക്റ്റ് ചെയ്ത് ’ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  5. ഡിഫോൾട്ട് നെയിമിൽ ടാപ്പ് ചെയ്ത് ഗ്രൂപ്പിനായി ഒരു കസ്റ്റം പേര് ടൈപ്പ് ചെയ്ത് ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

ഒരു ഗ്രൂപ്പ് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിലെ ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ.

  3. ഗ്രൂപ്പുകൾക്ക് താഴെ, നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട ഗ്രൂപ്പിൽ തൊട്ടുപിടിച്ച്, താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഗ്രൂപ്പിന്റെ പേര് മാറ്റാൻ: ‘പേരും ആളുകളും എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത്, ഒരു പുതിയ പേര് ടൈപ്പ് ചെയ്യൂ.

    • ആളുകളെ ചേർക്കാൻ അല്ലെങ്കിൽ നീക്കം ചെയ്യാൻ: ‘പേരും ആളുകളും എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. ആരെയെങ്കിലും നീക്കം ചെയ്യാൻ, അവരുടെ ചിത്രത്തിന്റെ മുകളിൽ-ഇടത് കോണിലുള്ള നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ. ആരെയെങ്കിലും ചേർക്കാൻ ‘ആളുകളെയും പെറ്റുകളെയും ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ഗ്രൂപ്പ് ഫോട്ടോ എഡിറ്റ് ചെയ്യാൻ: ‘പേരും ആളുകളും എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത്, ‘മുഖ്യ ഫോട്ടോ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഗ്രൂപ്പ് ഇല്ലാതാക്കാൻ: ഈ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ.

ഗ്രൂപ്പുകളുടെ ക്രമം മാറ്റൂ

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിലെ ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ.

  3. ഒരു ഗ്രൂപ്പിൽ തൊട്ടുപിടിച്ച് ഒരു പുതിയ സ്ഥാനത്തേക്ക് വലിച്ച് നീക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.