ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ മറ്റ് ലൊക്കേഷനുകളിലെ കാലാവസ്ഥ പരിശോധിക്കൂ

ലോകമെമ്പാടുമുള്ള ഏതെങ്കിലും ലൊക്കേഷനുകൾക്കായി കാലാവസ്ഥ പരിശോധിക്കുകയും നിങ്ങളുടെ ലിസ്റ്റിലേക്ക് നിങ്ങൾ സേവ് ചെയ്യുന്ന ലൊക്കേഷനുകളുടെ പ്രവചനങ്ങൾ വേഗത്തിൽ ആക്സസ് ചെയ്യുകയും ചെയ്യൂ.

സ്ക്രീനിന്റെ ഇടതുവശത്തുള്ള സൈഡ്ബാർ കാണിക്കുന്ന കാലാവസ്ഥ സ്ക്രീൻ. സൈഡ്ബാറിൽ നിലവിലെ സമയം, താപനില, പ്രവചനം, ഉയർന്നതും താഴ്ന്നതുമായ താപനില എന്നിവ കാണിക്കുന്ന നഗരങ്ങളുടെ ലിസ്റ്റ്. ലിസ്റ്റിന്റെ മുകളിൽ, എന്റെ ലൊക്കേഷൻ സെലക്റ്റ് ചെയ്തിരിക്കുന്നു, സ്ക്രീനിന്റെ വലതുവശത്ത് ആ ലൊക്കേഷന്റെ കാലാവസ്ഥ പ്രവചനവും അവസ്ഥയും.

മറ്റൊരു ലൊക്കേഷനിലെ കാലാവസ്ഥ പരിശോധിക്കൂ

  1. നിങ്ങളുടെ iPad-ലെ കാലാവസ്ഥ ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ കാണിക്കാൻ ’സൈഡ്ബാർ ബട്ടൺ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. സ്ക്രീനിന്റെ മുകളിലുള്ള തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നഗരത്തിന്റെയോ സമീപസ്ഥലത്തിന്റെയോ ലൊക്കേഷന്റെയോ പേര് നൽകൂ.

    നുറുങ്ങ്: തിരയൽ ഫലങ്ങളിൽ നിങ്ങളുടെ ‘വീട്’, ‘ജോലിസ്ഥലം’ ലൊക്കേഷനുകൾ കാണാൻ, ക്രമീകരണം  > ആപ്പുകൾ > കാലാവസ്ഥ എന്നതിലേക്ക് പോകൂ, എന്നിട്ട് ‘വീടും ജോലിസ്ഥലവും’ എന്നത് ഓൺ ചെയ്യൂ. കാലാവസ്ഥയ്ക്കായുള്ള ലൊക്കേഷൻ സേവനങ്ങൾ ഓൺ ചെയ്യുന്നതും ഉറപ്പാക്കൂ.

  4. പ്രവചനം പ്രദർശിപ്പിക്കാൻ തിരയൽ ഫലങ്ങളിലെ ലൊക്കേഷൻ ടാപ്പ് ചെയ്യൂ.

  5. പ്രവചനം അടയ്ക്കാൻ ‘റദ്ദാക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് തിരയൽ ഫലങ്ങൾ മായ്ക്കാനും ലിസ്റ്റിലേക്ക് മടങ്ങാനും ‘റദ്ദാക്കൂ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: എല്ലാ ലൊക്കേഷനുകളിലും സമീപപ്രദേശത്തെ തിരയൽ ഫലങ്ങൾ ലഭ്യമല്ല.

നിങ്ങളുടെ ലിസ്റ്റിലേക്ക് ഒരു ലൊക്കേഷൻ ചേർക്കൂ

പ്രധാനപ്പെട്ട സ്ഥലങ്ങളിലെ കാലാവസ്ഥ വേഗത്തിൽ പരിശോധിക്കാൻ നിങ്ങൾക്ക് ലിസ്റ്റിലേക്ക് ലൊക്കേഷനുകൾ ചേർക്കാനാകും.

  1. നിങ്ങളുടെ iPad-ലെ കാലാവസ്ഥ ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • മാപ്പിൽ ഒരു ലൊക്കേഷൻ തിരഞ്ഞെടുക്കാൻ: കാലാവസ്ഥാ മാപ്പിൽ ടാപ്പ് ചെയ്ത്, ലൊക്കേഷൻ മാറ്റൂ, നിങ്ങൾക്ക് ഒരു ലൊക്കേഷൻ ചേർക്കേണ്ടിടത്ത് തൊട്ടുപിടിക്കൂ, ശേഷം ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു ലൊക്കേഷൻ തിരയാൻ: സൈഡ്ബാർ പ്രദർശിപ്പിക്കാൻ ’സൈഡ്ബാർ ബട്ടൺ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത്, ലിസ്റ്റിന്റെ മുകളിലുള്ള തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കേണ്ട ഒരു നഗരത്തിന്റെയോ സമീപപ്രദേശത്തിന്റെയോ ലൊക്കേഷന്റെയോ പേര് നൽകൂ. തിരയൽ ഫലങ്ങളിൽ ലൊക്കേഷൻ ടാപ്പ് ചെയ്യൂ, ശേഷം ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ലിസ്റ്റിലേക്ക് ചേർത്ത ലൊക്കേഷനുകളിലെ കാലാവസ്ഥ പരിശോധിക്കാൻ iPad സ്ക്രീൻ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ’സൈഡ്ബാർ ബട്ടൺ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ലൊക്കേഷനിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ലിസ്റ്റിലെ ലൊക്കേഷനുകൾ ഡിലീറ്റ് ചെയ്ത് വീണ്ടും ക്രമീകരിക്കൂ

  1. നിങ്ങളുടെ iPad-ലെ കാലാവസ്ഥ ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ കാണിക്കാൻ ’സൈഡ്ബാർ ബട്ടൺ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ചെയ്യൂ.

    • ഒരു ലൊക്കേഷൻ ഡിലീറ്റ് ചെയ്യാൻ: ലൊക്കേഷനിൽ ഇടത്തോട്ട് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ലിസ്റ്റ് എഡിറ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ ലിസ്റ്റിലെ ലൊക്കേഷനുകളുടെ ക്രമം പുനഃക്രമീകരിക്കാൻ: ലൊക്കേഷൻ തൊട്ടുപിടിച്ചതിന് ശേഷം അത് മുകളിലേക്കോ താഴേക്കോ നീക്കൂ. അല്ലെങ്കിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ലിസ്റ്റ് എഡിറ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ.

നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ നിങ്ങളുടെ ലൊക്കേഷനുകളുടെ ലിസ്റ്റ് നിങ്ങളുടെ ഡിവൈസുകളിലുടനീളം അപ്ഡേറ്റ് ചെയ്തിരിക്കും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.