ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ തത്സമയ സംസാരം ഉപയോഗിച്ച് സംസാരിക്കാൻ ടൈപ്പ് ചെയ്യൂ

നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്നില്ലെങ്കിലോ കാലക്രമേണ നിങ്ങളുടെ സംസാരശേഷി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലോ, വ്യക്തിഗത സംഭാഷണങ്ങളിലും FaceTime പോലുള്ള ആപ്പുകളിലും നിങ്ങൾ ടൈപ്പ് ചെയ്യുന്നത് iPad ഉച്ചത്തിൽ സംസാരിക്കാൻ നിങ്ങൾക്ക് തത്സമയ സംസാരം ഉപയോഗിക്കാം. നിങ്ങൾക്ക് ഡസൻ കണക്കിന് സിസ്റ്റം വോയ്സുകളിൽ നിന്ന് തിരഞ്ഞെടുക്കുകയോ നിങ്ങൾ സൃഷ്ടിക്കുന്ന ഒരു വ്യക്തിഗത വോയ്സ് ഉപയോഗിക്കുകയോ ചെയ്യാം.

കുറിപ്പ്: തത്സമയ സംസാരം എല്ലാ ഭാഷകളിലും ലഭ്യമല്ല. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

തത്സമയ സംസാരം ഓൺ ചെയ്യാൻ

  1. ക്രമീകരണം  > ആക്സസബിലിറ്റി > തത്സമയ സംസാരം എന്നതിലേക്ക് പോയി, തത്സമയ സംസാരം ഓൺ ചെയ്യൂ.

  2. ഒരു വോയ്സ് തിരഞ്ഞെടുക്കൂ. നിങ്ങളുടെ വ്യക്തിഗത വോയ്സ് ഉൾപ്പെടെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് വോയ്സിലും നിങ്ങൾക്ക് തത്സമയ സംസാരം ഉപയോഗിക്കാം.

  3. മുകൾ ബട്ടണിലോ ഹോം ബട്ടണിലോ (നിങ്ങളുടെ iPad മോഡലിനെ ആശ്രയിച്ച്) തുടരെ മൂന്ന് തവണ ക്ലിക്ക് ചെയ്തതിന് ശേഷം തത്സമയ സംസാരം ടാപ്പ് ചെയ്യൂ (ഒന്നിലധികം ഫീച്ചറുകൾ ഉപയോഗിച്ച് ആക്സസബിലിറ്റി ഷോർട്ട്കട്ട് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ).

നിങ്ങൾ ടൈപ്പ് ചെയ്യുന്നത് ഉച്ചത്തിൽ പറയാൻ ചിട്ടപ്പെടുത്തൂ

  1. നിങ്ങൾ തത്സമയ സംസാരം ഓൺ ചെയ്തതിനുശേഷം, നിങ്ങൾക്ക് സംസാരിക്കണമെന്നുള്ളവ തത്സമയ സംസാര വിൻഡോയിൽ ടൈപ്പ് ചെയ്യൂ.

    നിങ്ങൾക്ക് കോപ്പി ചെയ്ത ടെക്സ്റ്റ് വിൻഡോയിൽ പേസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ ടൈപ്പ് ചെയ്യുമ്പോൾ കീബോർഡിന് മുകളിൽ ദൃശ്യമാകുന്ന നിർദേശിച്ച വാക്കുകൾ ടാപ്പ് ചെയ്യുകയുമാവാം.

  2. നിങ്ങളുടെ ടെക്സ്റ്റ് ഉച്ചത്തിൽ പറയാൻ സംസാരിക്കൂ ടാപ്പ് ചെയ്യൂ.

നിങ്ങൾ ഒരു FaceTime കോളിലാണെങ്കിൽ, കോളിന്റെ മറുവശത്ത് തത്സമയ സംസാരം ഔട്ട്പുട്ട് ആകും. അല്ലെങ്കിൽ, നിങ്ങളുടെ iPad-ലെ സ്പീക്കർ തത്സമയ സംസാരം ഔട്ട്പുട്ട് ചെയ്യും.

സേവ് ചെയ്ത വാക്യാംശങ്ങൾ ഉച്ചത്തിൽ പറയാൻ ചിട്ടപ്പെടുത്തൂ

തത്സമയ സംസാരം ഉപയോഗിച്ച്, നിങ്ങൾ പതിവായി ഉപയോഗിക്കുന്ന വാക്യാംശങ്ങളുടെ ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് സെലക്റ്റ് ചെയ്യാം.

  1. നിങ്ങൾ തത്സമയ സംസാരം ഓൺ ചെയ്തതിനുശേഷം, തത്സമയ സംസാര വിൻഡോയുടെ മുകളിലുള്ള കീബോർഡ് ടാപ്പ് ചെയ്യൂ.

  2. ‘അടുത്തിടെയുള്ളവ’ ‘സേവ് ചെയ്തവ’ പോലെയുള്ള ഒരു വിഭാഗത്തിൽ ടാപ്പ് ചെയ്ത് ഒരു വാക്യാംശം ഉച്ചത്തിൽ പറയാൻ അതിൽ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ സേവ് ചെയ്ത വാക്യാംശങ്ങൾ മറയ്ക്കാനും കീബോർഡ് ഉപയോഗിച്ച് ടെക്സ്റ്റ് നൽകുന്നതിലേക്ക് മടങ്ങാനും, തത്സമയ സംസാര വിൻഡോയുടെ മുകളിലുള്ള വാക്യാംശങ്ങൾ ടാപ്പ് ചെയ്യൂ.

സേവ് ചെയ്ത വാക്യാംശങ്ങൾ ചേർക്കൂ അല്ലെങ്കിൽ നീക്കം ചെയ്യൂ

നിങ്ങൾ ഇടയ്ക്കിടെ ഉപയോഗിക്കുന്ന സേവ് ചെയ്ത വാക്യാംശങ്ങളുടെ ലിസ്റ്റിലേക്ക് വാക്യാംശങ്ങൾ ചേർക്കൂ അല്ലെങ്കിൽ നീക്കം ചെയ്യൂ.

  1. ക്രമീകരണം  > ആക്സസബിലിറ്റി > തത്സമയ സംസാരം എന്നതിലേക്ക് പോയി, വാക്യാംശങ്ങൾ ടാപ്പ് ചെയ്യൂ.

  2. സേവ് ചെയ്തതോ നിങ്ങൾ സൃഷ്ടിച്ച മറ്റൊരു വിഭാഗത്തിലോ ടാപ്പ് ചെയ്തതിന് ശേഷം താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു സേവ് ചെയ്ത വാക്യാംശം ചേർക്കാൻ: ’വാക്യാംശം ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത്, ടെക്സ്റ്റ് ഫീൽഡിൽ നിങ്ങളുടെ വാക്യാംശം നൽകിയതിന് ശേഷം ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഒരു സേവ് ചെയ്ത വാക്യാംശം നീക്കം ചെയ്യാൻ: ഒരു വാക്യാംശം ടാപ്പ് ചെയ്ത്, ‘വാക്യാംശം ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

സേവ് ചെയ്ത വാക്യാംശങ്ങൾക്കായി വിഭാഗങ്ങൾ സൃഷ്ടിക്കൂ

ജോലി, സ്കൂൾ, ഗെയിമിങ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കായി നിങ്ങൾ സേവ് ചെയ്ത വാക്യാംശങ്ങൾ വിഭാഗങ്ങളായി ഓർഗനൈസ് ചെയ്യൂ.

  1. ക്രമീകരണം  > ആക്സസബിലിറ്റി > തത്സമയ സംസാരം എന്നതിലേക്ക് പോയി, വാക്യാംശങ്ങൾ ടാപ്പ് ചെയ്യൂ.

  2. ‘വിഭാഗം ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത്, വിഭാഗത്തിന് ഒരു പേര് നൽകി, ഒരു ഐക്കൺ തിരഞ്ഞെടുത്തതിന് ശേഷം ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

കോളുകളിൽ മറ്റ് ആപ്പുകളിൽ നിന്നുള്ള ഓഡിയോ അനുവദിക്കൂ

വോയ്സ്, വീഡിയോ കോളുകളിൽ ആപ്പുകളിൽ നിന്നുള്ള ഓഡിയോ കേൾക്കാൻ നിങ്ങൾക്ക് അനുവദിക്കാം, സംസാരിക്കാനും ആശയവിനിമയം നടത്താനും സഹായിക്കുന്ന ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ ഇത് സഹായകരമാകും.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഓഡിയോയും വിഷ്വലും എന്നതിലേക്ക് പോകൂ, ശേഷം 'കോളുകളിൽ ഓഡിയോ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  2. ‘കോളുകളിൽ ഓഡിയോ ചേർക്കാൻ ആപ്പുകളെ അനുവദിക്കൂ’ ഓണാക്കൂ.

    ഈ ഓപ്ഷൻ ഓണായിരിക്കുമ്പോൾ, ഓഡിയോ, മൈക്രോഫോൺ ഇൻപുട്ട് എന്നിവ കോളുകളിൽ ഉൾപ്പെടുത്തുന്നു. ഒരു കോളിനിടെ എല്ലാ ഓഡിയോയും നിശബ്ദമാക്കാൻ, മൈക്രോഫോൺ മ്യൂട്ട് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.