ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി സജ്ജീകരിക്കുകയോ അതിൽ ചേരുകയോ ചെയ്യൂ

‘iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി’ ഫീച്ചർ ഉപയോഗിച്ച്, അഞ്ച് സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ വരെ ഫോട്ടോകളും വീഡിയോകളും പങ്കിടുന്നതിന് നിങ്ങൾക്ക് ഒരു പങ്കിട്ട ലൈബ്രറി സജ്ജീകരിക്കാനോ അതിൽ ചേരാനോ കഴിയും. നിങ്ങൾക്കും നിങ്ങൾക്ക് അടുപ്പമുള്ളവർക്കും ഒരിടത്ത് തന്നെ ഫോട്ടോ ശേഖരത്തിൽ കൂട്ടുപ്രവർത്തനം നടത്താനും കൂടുതൽ പൂർണമായ ഓർമകൾ ആസ്വദിക്കാനുമാകും. നിങ്ങൾക്ക് ഒരേസമയം ഒരു പങ്കിട്ട ലൈബ്രറിയിൽ അംഗമാകാം.

നിങ്ങൾ ഒരു പങ്കിട്ട ലൈബ്രറിയിൽ ചേരുമ്പോൾ, നിങ്ങൾ സംഭാവന ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ വ്യക്തിഗത ലൈബ്രറിയിൽ നിന്ന് പങ്കിട്ട ലൈബ്രറിയിലേക്ക് മാറുന്നു, ലൈബ്രറിയിലെ എല്ലാ അംഗങ്ങൾക്കും അവ കാണാനും എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമാകും. പങ്കിട്ട ലൈബ്രറി ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ വ്യക്തിഗത ഉള്ളടക്കത്തിനൊപ്പം ‘ഫോട്ടോസ്’ ആപ്പിൽ പരിധികളില്ലാതെ സംയോജിപ്പിച്ചിരിക്കുന്നു, എന്നാൽ നിങ്ങൾക്ക് പെട്ടെന്ന് നിങ്ങളുടെ വ്യക്തിഗതവും പങ്കിട്ടതുമായ ലൈബ്രറികൾക്കിടയിൽ സ്വിച്ച് ചെയ്യാൻ ഒരു ഫിൽട്ടർ ഉപയോഗിക്കാം.

കുറിപ്പ്: iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി ഉപയോഗിക്കാൻ iOS 16.1, iPadOS 16.1, macOS 13 അല്ലെങ്കിൽ അതിനുശേഷമുള്ളവ ആവശ്യമാണ്. സോഫ്റ്റ്‌വെയറിന്റെ മുൻ പതിപ്പുകളിൽ ഉള്ള ഡിവൈസുകളിൽ പങ്കിട്ട ലൈബ്രറിയിലേക്ക് ചേർക്കുന്ന ഫോട്ടോകളും വീഡിയോകളും ലഭ്യമാകില്ല.

നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്

നിങ്ങൾ ‘iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി’ സജ്ജീകരിക്കുന്നതിനോ അതിൽ ചേരുന്നതിനോ മുമ്പ്, ‘iCloud ഫോട്ടോസ്’ ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കൂ.

ക്രമീകരണം  > [നിങ്ങളുടെ പേര്] > iCloud > ഫോട്ടോസ് എന്നതിലേക്ക് പോയി, ‘ഈ iPad സിങ്ക് ചെയ്യൂ’ ഓണാണെന്ന് ഉറപ്പാക്കൂ.

കുറിപ്പ്: നിങ്ങൾക്ക് ഒരു പങ്കിട്ട ലൈബ്രറി സജ്ജീകരിക്കാൻ കുടുംബ പങ്കിടൽ ഓണാക്കേണ്ടതില്ല.

ഒരു ‘iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി’ സജ്ജീകരിക്കൂ

ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി സജ്ജീകരിക്കുന്ന വ്യക്തിയാണ് ഓർഗനൈസർ.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ.

  3. പങ്കിട്ട ലൈബ്രറിയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് പങ്കാളികളെ ചേർക്കാനും ഫോട്ടോകളും വീഡിയോകളും പങ്കിട്ട ലൈബ്രറിയിലേക്ക് നീക്കാനും സ്ക്രീനിലുള്ള നിർദേശങ്ങൾ പാലിക്കൂ.

    കുറിപ്പ്: പങ്കിട്ട ലൈബ്രറിയിലേക്ക് നിങ്ങൾ ചേർക്കുന്ന ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ വ്യക്തിഗത ലൈബ്രറിയിൽ ദൃശ്യമാകില്ല; നിങ്ങളുടെ iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയും വ്യക്തിഗത ലൈബ്രറിയും കാണുന്നതിന് ഇടയിൽ മാറൂ എന്നത് കാണൂ.

    പങ്കിട്ട ലൈബ്രറിയിലേക്ക് നിങ്ങൾ ചേർക്കുന്ന ഫോട്ടോകളും വീഡിയോകളും പ്രിവ്യൂ ചെയ്യാനും സന്ദേശങ്ങളോ വെബ് ലിങ്കോ ഉപയോഗിച്ച് പങ്കാളികളെ ക്ഷണിക്കുന്നതിനുമുമ്പ് മാറ്റങ്ങൾ വരുത്താനുമാകും.

ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിൽ ചേരൂ

ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിൽ ചേരാൻ, ഓർഗനൈസർ അയച്ച ക്ഷണത്തിൽ ടാപ്പ് ചെയ്ത്, ആരംഭിക്കൂ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ. സജ്ജീകരണ സമയത്ത്, ഓർഗനൈസറെ പോലെ തന്നെ നിങ്ങൾക്ക് ഫോട്ടോകളും വീഡിയോകളും പങ്കിട്ട ലൈബ്രറിയിലേക്ക് ചേർക്കാൻ കഴിയും (ഒരു ‘iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി’ സജ്ജീകരിക്കൂ കാണൂ).

നിങ്ങൾ ഒരു പങ്കിട്ട ലൈബ്രറിയിൽ ചേർന്ന ശേഷം, പങ്കിട്ട ലൈബ്രറിയിലേക്ക് പല തരത്തിൽ ഫോട്ടോകളും വീഡിയോകളും ചേർക്കാനും പങ്കിട്ട ലൈബ്രറിയിലുള്ള ഓർഗനൈസർക്കും മറ്റ് പങ്കാളികൾക്കും ഉള്ള അതേ ഉള്ളടക്കം ആക്സസ് ചെയ്യാനും കഴിയും. ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിലേക്ക് ഉള്ളടക്കം ചേർക്കൂ എന്നത് കാണൂ.

ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിലേക്ക് പങ്കാളികളെ ചേർക്കൂ

ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി സജ്ജീകരിക്കുന്ന വ്യക്തിക്ക് (ഓർഗനൈസർ) പങ്കിട്ട ലൈബ്രറിയിലേക്ക് പുതിയ പങ്കാളികളെ ചേർക്കാനാവും.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ.

  3. പങ്കിട്ട ലൈബ്രറിയുടെ വലതുവശത്തുള്ള ‘മാനേജ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കാളികളെ ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: ഒരു പങ്കിട്ട ലൈബ്രറിയിൽ ഓർഗനൈസർ ഉൾപ്പെടെ ആറ് പങ്കാളികൾ വരെ ഉൾപ്പെടാം; നിങ്ങൾക്ക് ഒരു സമയത്ത് പങ്കിട്ട ഒരു ലൈബ്രറിയിൽ അംഗമാകാം.

ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി ഡിലീറ്റ് ചെയ്യുകയോ വിട്ടുപോകുകയോ ചെയ്യൂ

നിങ്ങൾ ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയുടെ ഓർഗനൈസറാണെങ്കിൽ, നിങ്ങൾക്ക് അത് ഡിലീറ്റ് ചെയ്യാം. നിങ്ങൾ ഓർഗനൈസർ അല്ലെങ്കിൽ, നിങ്ങൾക്ക് പങ്കിട്ട ലൈബ്രറി വിട്ടുപോകാനാകും.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ.

  3. പങ്കിട്ട ലൈബ്രറിയുടെ വലത് വശത്ത് ‘മാനേജ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്ന ഒന്നിൽ ടാപ്പ് ചെയ്യൂ:

    • പങ്കിട്ട ലൈബ്രറി ഡിലീറ്റ് ചെയ്യൂ: പങ്കിട്ട ലൈബ്രറി ഡിലീറ്റ് ചെയ്യുമ്പോൾ, പങ്കിട്ട ലൈബ്രറിയിൽ 7 ദിവസത്തിലധികം അംഗങ്ങളായിട്ടുള്ള പങ്കാളികൾക്ക് പങ്കിട്ട ലൈബ്രറിയിൽ നിന്ന് എല്ലാം സ്വന്തം ലൈബ്രറികളിലേക്ക് കോപ്പി ചെയ്യാനാകും. 7 ദിവസത്തിൽ താഴെ അംഗങ്ങളായ പങ്കാളികൾക്ക് അവർ സംഭാവന ചെയ്ത ഉള്ളടക്കം മാത്രമേ കോപ്പി ചെയ്യാൻ കഴിയൂ.

    • പങ്കിട്ട ലൈബ്രറി വിട്ടുപോകൂ: നിങ്ങൾ ഒരു പങ്കിട്ട ലൈബ്രറി വിട്ടുപോകുമ്പോൾ, പങ്കിട്ട ലൈബ്രറിയിൽ നിന്നുള്ള എല്ലാം അല്ലെങ്കിൽ നിങ്ങൾ സംഭാവന ചെയ്ത ഉള്ളടക്കം മാത്രം നിങ്ങളുടെ സ്വന്തം ലൈബ്രറിയിലേക്ക് കോപ്പി ചെയ്യാനാകും.

ഒരു പങ്കിട്ട ലൈബ്രറിയിലേക്ക് ചേർത്ത എല്ലാ ഉള്ളടക്കവും ലൈബ്രറി ഓർഗനൈസറുടെ iCloud സ്റ്റോറേജ് സ്പേസായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിലേക്ക് സ്റ്റോറേജ് സ്പേസ് ചേർക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.