ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

Apple Pencil ഉപയോഗിച്ച് കൂടുതൽ ചെയ്യൂ

നിങ്ങൾ നിത്യേന ഉപയോഗിക്കുന്ന ആപ്പുകളിൽ അനോട്ടേറ്റ് ചെയ്യാനും വരയ്ക്കാനും മാർക്ക്അപ്പ് ചെയ്യാനും എഡിറ്റ് ചെയ്യാനും അവസരമൊരുക്കി Apple Pencil ഒരു പുതിയ iPad അനുഭവം തുറന്നുതരുന്നു.

Pages ഡോക്യുമെന്റിൽ താഴെ വലതുവശത്ത് ഒരു തൽക്ഷണ കുറിപ്പ് തുറന്നിരിക്കുന്നു.

ഒരു തൽക്ഷണ കുറിപ്പ് എഴുതൂ

നിങ്ങളുടെ iPad-ൽ നിങ്ങൾ എന്തുതന്നെ ചെയ്യുകയാണെങ്കിലും, തൽക്ഷണ കുറിപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ആശയങ്ങൾ കുറിച്ചുവയ്ക്കുകയും ലിങ്കുകൾ ചേർക്കുകയും ചെയ്യാം. iPad-ന്റെ താഴെ വലത് കോണിൽ നിന്ന് Apple Pencil സ്വൈപ്പ് ചെയ്ത് കുറിപ്പിൽ ടാപ്പ് ചെയ്യൂ, തുടർന്ന് എഴുതാൻ തുടങ്ങൂ.

താഴെയായി ചെടികളുടെ ഡ്രോയിങ്ങുകളും ഡ്രോയിങ് ടൂളുകളും ഉള്ള ഒരു Freeform ബോർഡ്.

Freeform-ൽ ആശയങ്ങൾ സമാഹരിക്കൂ

നിങ്ങളുടെ എല്ലാ ആശയങ്ങളും ഒരേ സ്ഥലത്ത് കാണുകയും പങ്കിടുകയും ചെയ്യാവുന്ന ഒരു വഴക്കമുള്ള കാൻവാസ് Freeform ആപ്പ് നൽകുന്നു. നിങ്ങൾക്ക് പുതിയ പ്രോജക്റ്റുകളുടെ രേഖാചിത്രം വരയ്ക്കുകയോ, നിങ്ങളുടെ അടുത്ത വലിയ ആശയത്തെ ബ്രെയിൻസ്റ്റോം ചെയ്യുകയോ, FaceTime വഴി ഒരു സുഹൃത്തിനൊപ്പം ഒരുമിച്ച് വരയ്ക്കുകയോ ചെയ്യാം. ഒരു ബോർഡ് സൃഷ്ടിക്കാൻ, ‘പുതിയ ബോർഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് Apple Pencil ഉപയോഗിച്ച് വരച്ച് തുടങ്ങൂ. ഒരു ബോർഡിൽ നിങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ വാട്ടർകളർ ബ്രഷ്, കാലിഗ്രാഫി പേന, ഹൈലൈറ്റർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കൂ—നിങ്ങളുടെ ഭാവന മാത്രമാണ് പരിധി.

Keynote സ്ലൈഡിലേക്ക് ഒരു ടൈറ്റിൽ ചേർക്കുന്നു. ടെക്സ്റ്റ് Apple Pencil ഉപയോഗിച്ച് എഴുതുന്നതിനനുസരിച്ച്, വാക്കുകൾ ടൈപ്പ് ചെയ്ത ടെക്സ്റ്റായി മാറുന്നു.

കൈയെഴുത്ത് ടൈപ്പ് ചെയ്ത ടെക്സ്റ്റാക്കി മാറ്റൂ

നിങ്ങൾക്ക് ഏതൊരു ടെക്സ്റ്റ് ഏരിയയിലും Apple Pencil ഉപയോഗിച്ച് എഴുതാം, നിങ്ങളുടെ വാക്കുകൾ ഓട്ടോമാറ്റിക്കായി ടൈപ്പ് ചെയ്ത ടെക്സ്റ്റ് ആയി മാറും. നിങ്ങളുടെ കൈയെഴുത്ത് iPad-ൽ നേരിട്ട് ടെക്സ്റ്റാക്കി മാറ്റുന്നതിനാൽ നിങ്ങളുടെ എഴുത്ത് സ്വകാര്യമായി തുടരുന്നു. ക്രമീകരണം  > Apple Pencil എന്നതിലേക്ക് പോകൂ, തുടർന്ന് സ്ക്രിബിൾ ഓൺ ചെയ്യൂ.

ചുവന്ന മാർക്കർ ടൂൾ ഉപയോഗിച്ച് എഴുതിയ അനോട്ടേറ്റ് ചെയ്ത കമന്റുകളുള്ള Pages ഡോക്യുമെന്റിന്റെ ഒരു സ്ക്രീൻഷോട്ട്.

ഒരു സ്ക്രീൻഷോട്ട് മാർക്ക് അപ്പ് ചെയ്യൂ

ഒരു ടീം പ്രോജക്റ്റിനെക്കുറിച്ച് വ്യക്തമായ ഫീഡ്ബാക്ക് നൽകാൻ വേഗത്തിൽ ഒരു സ്ക്രീൻഷോട്ട് എടുത്ത് മാർക്ക് അപ്പ് ചെയ്യൂ. ഒരു സ്ക്രീൻഷോട്ട് എടുക്കാൻ, iPad-ന്റെ താഴേ ഇടത് മൂലയിൽ നിന്ന് Apple Pencil സ്വൈപ്പ് ചെയ്യൂ. സ്ക്രീനിന്റെ മൂലയിൽ അല്പനേരത്തേക്ക് ദൃശ്യമാകുന്ന ലഘുചിത്രത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ചിന്തകൾ ചേർക്കാൻ ഡ്രോയിങ് ടൂളുകൾ ഉപയോഗിക്കൂ. നിങ്ങളുടെ ഫീഡ്ബാക്ക് പങ്കിടാൻ ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

കൂടുതൽ അറിയണമെന്നുണ്ടോ?

നിങ്ങളുടെ ഭാഷയെയും രാജ്യം അല്ലെങ്കിൽ പ്രദേശത്തെയും ആശ്രയിച്ച് ഫീച്ചറുകളുടെ ലഭ്യത വ്യത്യാസപ്പെട്ടേക്കാം.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.