ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘സന്ദേശങ്ങളി’ൽ തിരയൂ

നിങ്ങളുടെ ഫലങ്ങൾ ചുരുക്കാൻ വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ടെക്സ്റ്റ് സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും തിരയാം.

‘സന്ദേശങ്ങൾ’ ആപ്പിലെ തിരയൽ ഫീൽഡ്. ഒരു വ്യക്തി അയച്ച ഫോട്ടോകളിലേക്ക് തിരയൽ പരിമിതപ്പെടുത്തുന്ന ഒരു ടാഗ് തിരയൽ ഫീൽഡിൽ അടങ്ങിയിരിക്കുന്നു.
  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. സംഭാഷണ ലിസ്റ്റിന് മുകളിലുള്ള തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്യൂ. (തിരയൽ ഫീൽഡ് വെളിപ്പെടുത്താൻ നിങ്ങൾക്ക് താഴേയ്ക്ക് സ്വൈപ്പ് ചെയ്യേണ്ടിവന്നേക്കാം.)

  3. നിങ്ങൾക്ക് തിരയേണ്ടത് (ഒരു വാക്കോ വാക്യാംശമോ പോലെ) നൽകൂ.

    നിങ്ങൾ ഫോട്ടോ, ലിങ്ക്, വാലറ്റ് (പാസുകൾക്ക്), അല്ലെങ്കിൽ ഒരു സംഭാഷണത്തിന്റെയോ വ്യക്തിയുടെയോ പേര് പോലുള്ള ഒരു തിരയൽ പദം നൽകുമ്പോൾ, തിരയൽ ഫീൽഡിന് താഴെ ഒരു ഫിൽട്ടർ ദൃശ്യമാകും. ഇത് ഒരു ഫിൽട്ടറായി തിരയലിലേക്ക് ചേർക്കാൻ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: നിങ്ങളുടെ തിരയൽ ഒരു വ്യക്തിയിലേക്കോ സംഭാഷണത്തിലേക്കോ പരിമിതപ്പെടുത്താൻ, ഒരു വ്യക്തിയുടെ പേര് ടൈപ്പ് ചെയ്ത് ആരംഭിക്കൂ, ‘ഇത് അടങ്ങിയ സന്ദേശങ്ങൾ’ അല്ലെങ്കിൽ ‘ഇതിലുള്ള സന്ദേശങ്ങൾ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ദൃശ്യമാകുന്ന മറ്റ് മാനദണ്ഡങ്ങളിൽ ടാപ്പ് ചെയ്യുകയോ നിങ്ങളുടെ സംഭാഷണത്തിൽ നിങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ടെക്സ്റ്റ് ചേർക്കുകയോ ചെയ്യൂ.

  4. തിരയൽ മാനദണ്ഡങ്ങൾ സംയോജിപ്പിക്കാൻ, മറ്റൊരു തിരയൽ പദമോ ഫിൽട്ടറോ ചേർക്കൂ.

  5. തിരയൂ ടാപ്പ് ചെയ്യൂ, എന്നിട്ട് ഫലങ്ങളുടെ ലിസ്റ്റിലുള്ള ഒരു സന്ദേശം വായിക്കുന്നതിനായി ടാപ്പ് ചെയ്യൂ.

സംഭാഷണങ്ങൾ, ഫോട്ടോകൾ, ലൊക്കേഷനുകൾ, ലിങ്കുകൾ എന്നിവയും മറ്റും പോലുള്ള നിർദേശങ്ങളും തിരയൽ ഫീൽഡ് തുറക്കുന്നു. ഒരു സംഭാഷണത്തിലേക്ക് വേഗത്തിൽ പോകാൻ ഏതെങ്കിലും നിർദേശം ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.