ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

‘ഫയൽസ്’ അടിസ്ഥാനകാര്യങ്ങൾ

‘ഫയൽസ്’ ആപ്പിൽ, നിങ്ങൾക്ക് നിങ്ങളുടെ ഫയലുകൾ ലൊക്കേറ്റ് ചെയ്യാനും കാണാനും ഫോൾഡറുകളിൽ ഓർഗനൈസ് ചെയ്യാനും പുനഃക്രമീകരിക്കാനും കംപ്രസ് ചെയ്യാനും പേര് മാറ്റാനും സുഹൃത്തുക്കളുമായി പങ്കിടാനും അവ iCloud Drive-ലേക്കും അതിൽ നിന്ന് മറ്റ് ഡിവൈസുകളിലേക്കും കൈമാറാനും കഴിയും.

  1. നിങ്ങളുടെ iPad-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഇ-മെയിൽ അല്ലെങ്കിൽ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഫയലുകൾ കാണാൻ: സ്ക്രീനിന്റെ മുകളിലുള്ള സൈഡ്ബാർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സൈഡ്ബാറിലെ 'ഡൗൺലോഡുകൾ' ടാപ്പ് ചെയ്യൂ. ഡൗൺലോസ് ചെയ്ത ഫയലുകൾ കണ്ടെത്തൂ കാണൂ.

    • iCloud Drive-ൽ നിങ്ങളുടെ ഫയലുകൾ ബ്രൗസ് ചെയ്യാൻ: സ്ക്രീനിന്റെ മുകളിലുള്ള സൈഡ്ബാർ ബട്ടൺ ടാപ്പ് ചെയ്യൂ. iCloud Drive ബ്രൗസ് ചെയ്യൂ കാണൂ.

    • നിങ്ങൾ അടുത്തിടെ തുറന്ന ഫയലുകൾ കാണാൻ: സ്ക്രീനിന്റെ മുകളിലുള്ള സൈഡ്ബാർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സൈഡ്ബാറിന്റെ മുകളിലുള്ള 'അടുത്തിടെയുള്ളവ' ടാപ്പ് ചെയ്യൂ.

    • പങ്കിട്ട ഫയലുകൾ കാണാൻ: സ്ക്രീനിന്റെ മുകളിലുള്ള സൈഡ്ബാർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സൈഡ്ബാറിൽ 'പങ്കിട്ടവ'യിൽ ടാപ്പ് ചെയ്യൂ.

    • ഒരു ഫയലോ ഫോൾഡറോ കോപ്പി ചെയ്യൂ, നീക്കൂ, പങ്കിടൂ, അല്ലെങ്കിൽ ഡിലീറ്റ് ചെയ്യൂ: ഫയൽ അല്ലെങ്കിൽ ഫോൾഡർ ലൊക്കേറ്റ് ചെയ്ത് അത് തൊട്ടുപിടിക്കൂ, തുടർന്ന് ’കോപ്പി ചെയ്യൂ’, ‘നീക്കൂ’, ‘പങ്കിടൂ’ അല്ലെങ്കിൽ ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. 'ഫയൽസി'ൽ ഫയലുകളും ഫോൾഡറുകളും പരിഷ്കരിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.