ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘മാപ്പ്സി’ൽ ഒരു പിൻ ഉപയോഗിച്ച് ഒരു ലൊക്കേഷൻ അടയാളപ്പെടുത്തൂ

സ്ഥലങ്ങൾ അടയാളപ്പെടുത്താൻ നിങ്ങൾക്ക് പിൻ ചെയ്യൽ ഉപയോഗിക്കാം, അതിനാൽ നിങ്ങൾക്ക് ആ ലൊക്കേഷനുകൾ പിന്നീട് എളുപ്പത്തിൽ കണ്ടെത്താനാകും.

ഒരു പാർക്കിന്റെ മാപ്പിൽ അടയാളപ്പെടുത്തിയ ലൊക്കേഷൻ കാണിക്കുന്ന മാപ്പ്സ് ആപ്പ്. ലൊക്കേഷനിലേക്കുള്ള ദിശാനിർദ്ദേശങ്ങൾ ലഭിക്കുന്നതിനും അതിന് ചുറ്റുമുള്ള പ്രദേശം ഡൗൺലോഡ് ചെയ്യുന്നതിനും, അല്ലെങ്കിൽ മുകളിൽ ഇടതുവശത്തിന് സമീപം കാണുന്നതിനായി അത് നീക്കുന്നതിനുമുള്ള ബട്ടണുകൾ.

ഒരു പിൻ ഡ്രോപ്പ് ചെയ്യൂ

മറ്റൊരാളുമായി ഒരു ലൊക്കേഷൻ പങ്കിടുന്നതിനോ മാപ്പിൽ നേരത്തെ തന്നെ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു ലൊക്കേഷനിൽ നിങ്ങളുടെ റൂട്ട് ആരംഭിക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ നിങ്ങൾക്ക് ഒരു പിൻ ഡ്രോപ്പ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ലൈബ്രറിയിൽ സേവ് ചെയ്തിട്ടില്ല എങ്കിൽ ഒരു സമയം ഒരു പിൻ മാത്രമേ ദൃശ്യമാകൂ.

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ഒരു പിൻ മാർക്കർ ദൃശ്യമാകുന്നതുവരെ മാപ്പിൽ തൊട്ടുപിടിക്കൂ.

    ലൊക്കേഷൻ പരിഷ്ക്കരിക്കാൻ ’നീക്കൂ’ ടാപ്പ് ചെയ്ത് മാപ്പ് വലിക്കൂ.

  3. പിൻ ടാപ്പ് ചെയ്യൂ. നിരവധി സ്ഥലങ്ങളെ പിൻ ചെയ്യൽ ഉപയോഗിച്ച് അടയാളപ്പെടുത്താൻ, ഓരോ പിന്നും ഇടുമ്പോൾ അതിനെ സേവ് ചെയ്യൂ.

പിൻ ചെയ്തതിലേക്കുള്ള ദിശാനിർദേശങ്ങൾ ലഭിക്കാൻ, ‘പിൻ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ദിശാനിർദേശങ്ങൾ ബട്ടൺ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ‘മാപ്പ്സ്’ ആപ്പ് തുറക്കാത്തപ്പോൾ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ശ്രദ്ധിക്കാൻ, ഹോം സ്ക്രീനിലെ ‘മാപ്പ്സ്’ ഐക്കൺ തൊട്ടുപിടിച്ച ശേഷം ‘എന്റെ ലൊക്കേഷൻ മാർക്ക് ചെയ്യൂ’ തിരഞ്ഞെടുക്കൂ. ദ്രുത പ്രവർത്തനങ്ങൾ ചെയ്യൂ എന്നത് കാണൂ.

ഒരു പിൻ പങ്കിടൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു പിൻ മാർക്കർ ദൃശ്യമാകുന്നതുവരെ മാപ്പിൽ തൊട്ടുപിടിക്കൂ.

    • ലൈബ്രറിക്ക് താഴെ, ‘സ്ഥലങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്ത് ’പിൻ ചെയ്തവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പിൻ’ ടാപ്പ് ചെയ്യൂ.

  3. ‘പങ്കിടൂ’ ബട്ടൺ (കാർഡിന്റെ മുകളിൽ) ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്കിത് എങ്ങനെ പങ്കിടണമെന്നത് തിരഞ്ഞെടുക്കൂ.

ഒരു പിന്നിന്റെ അക്ഷാംശവും രേഖാംശവും നേടൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറിക്ക് താഴെ, ‘സ്ഥലങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്ത് ’പിൻ ചെയ്തവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പിൻ’ ടാപ്പ് ചെയ്യൂ.

  3. കോർഡിനേറ്റുകളിലേക്ക് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ (വിശദാംശങ്ങൾക്ക് താഴെ).

  4. കോർഡിനേറ്റുകൾ തൊട്ടുപിടിച്ച ശേഷം ’കോപ്പി ചെയ്യൂ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ സേവ് ചെയ്ത പിന്നുകൾ കാണൂ

നിങ്ങൾ മാപ്പ്സ് ആപ്പ് തുറക്കുമ്പോൾ, നിങ്ങളുടെ ലൈബ്രറിയിൽ ഐക്കണുകളുടെ ഒരു റോ ആയി പിന്നുകൾ ദൃശ്യമാകും.

ഒരു പ്രദേശത്തിന്റെ മാപ്പ് കാണിക്കുന്ന മാപ്പ്സ് ആപ്പ്. തിരയൽ ഫീൽഡ് മുകളിൽ ഇടതുവശത്താണ്, അതിന് താഴെ Siri നിർദേശങ്ങൾ, ലൈബ്രറിയിൽ പിൻ ചെയ്ത സ്ഥലങ്ങൾ, സമീപകാല തിരയലുകൾ, ശുപാർശ ചെയ്യപ്പെട്ട ഗൈഡുകൾ എന്നിവയുണ്ട്.

ഒരു പിൻ എഡിറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറിക്ക് താഴെ ‘സ്ഥലങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്ത് ’പിൻ ചെയ്തവ’ ടാപ്പ് ചെയ്യൂ.

  3. ‘വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • പിന്നിന്റെ പേര് മാറ്റൂ: ‘ലേബൽ’ ഫീൽഡിൽ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ വീട്, ജോലി സ്ഥലം, അല്ലെങ്കിൽ സ്കൂൾ വിലാസം എന്നിവയിൽ ഇത് അസൈൻ ചെയ്യൂ: ‘ടൈപ്പ്’ എന്നതിന് താഴെയുള്ള ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • പിന്നിന്റെ ലൊക്കേഷൻ മാറ്റൂ: ‘മാപ്പിൽ ലൊക്കേഷൻ പരിഷ്കരിക്കൂ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: മാപ്പ്സ് ‘എന്റെ കാർഡ്’ എന്നതിലേക്ക് സിങ്ക് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെട്ടതിന് ശേഷം നിങ്ങളുടെ വീട്, ജോലിസ്ഥലം, സ്കൂൾ വിലാസം എന്നിവ നിങ്ങൾ മാറ്റുകയാണെങ്കിൽ, ‘മാപ്പ്സി’ലും കോൺടാക്റ്റ്സിലും നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാം. നിങ്ങളുടെ ലൈബ്രറിയിലേക്ക് ഒരു പിൻ ചേർക്കൂ, ‘എന്റെ കാർഡ്’ പൂർത്തിയാക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യൂ എന്നിവ കാണൂ.

ഒരു പിൻ നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. തിരയൽ ഫീൽഡിന് സമീപമുള്ള നിങ്ങളുടെ ചിത്രത്തിലോ ഇനീഷ്യലുകളിലോ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രിയപ്പെട്ടവ’ ടാപ്പ് ചെയ്യൂ.

  3. പിൻ ചെയ്ത ലൊക്കേഷനിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

മാപ്പിൽ ഡ്രോപ്പ് ചെയ്ത പിൻ ഡിലീറ്റ് ചെയ്യാൻ, മാർക്കർ തൊട്ടുപിടിച്ച ശേഷം ‘പിൻ നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.