ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Mail-ൽ ഒരു ഡ്രാഫ്റ്റ് സേവ് ചെയ്യൂ

പിന്നീട് പൂർത്തിയാക്കുന്നതിന് നിങ്ങൾക്ക് ഒരു ഡ്രാഫ്റ്റ് സേവ് ചെയ്യാനോ പുതിയത് എഴുതുമ്പോൾ നിലവിലുള്ള ഇ-മെയിൽ സന്ദേശങ്ങൾ നോക്കാനോ കഴിയും.

പിന്നീട് അയയ്ക്കുന്നതിനായി ഒരു ഡ്രാഫ്റ്റ് സേവ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ എഴുതുന്ന ഒരു സന്ദേശത്തിൽ ’റദ്ദാക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ’ഡ്രാഫ്റ്റ് സേവ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    നിങ്ങൾ ഒരു ഡ്രാഫ്റ്റായി സംരക്ഷിച്ച ഒരു സന്ദേശത്തിൽ ജോലി തുടരാൻ, ‘എഴുതൂ’ ബട്ടൺ തൊട്ടുപിടിക്കൂ, തുടർന്ന് ഒരു ഡ്രാഫ്റ്റ് സെലക്റ്റ് ചെയ്യൂ.

നുറുങ്ങ്: നിങ്ങൾക്ക് പൂർത്തിയാകാത്ത ഇ-മെയിലുകളും നിങ്ങളുടെ iPad-നും Mac-നും ഇടയിൽ ഹാൻഡ് ഓഫ് ചെയ്യാനാകും. നിങ്ങളുടെ iPad-നും മറ്റ് ഡിവൈസുകൾക്കുമിടയിൽ ടാസ്ക്കുകൾ ഹാൻഡ് ഓഫ് ചെയ്യൂ കാണൂ.

നിങ്ങൾ ഒരു സന്ദേശം എഴുതുമ്പോൾ മറ്റൊരു സന്ദേശം നോക്കൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ എഴുതുന്ന ഒരു സന്ദേശത്തിന്റെ മുകളിൽ ‘മൾട്ടിടാസ്കിങ് കൺട്രോളുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ഇൻബോക്സ് കാണാൻ ഡ്രാഫ്റ്റ് വശത്തേക്ക് നീക്കാൻ Slide Over-ൽ ടാപ്പ് ചെയ്യൂ.

  4. നിങ്ങൾക്ക് നിങ്ങളുടെ ഡ്രാഫ്റ്റ് വശത്ത് എഡിറ്റ് ചെയ്യുന്നത് തുടരാം, അല്ലെങ്കിൽ നിങ്ങളുടെ ഡ്രാഫ്റ്റിന്റെ മുകളിൽ ‘മൾട്ടിടാസ്കിങ് കൺട്രോളുകൾ’ ബട്ടൺ ടാപ്പ് ചെയ്ത് സന്ദേശത്തെ സെന്റർ ചെയ്യാൻ 'ഫുൾ സ്ക്രീൻ' ടാപ്പ് ചെയ്യാം.

നിങ്ങൾക്ക് ഒന്നിലധികം സന്ദേശങ്ങൾ പൂർത്തിയാക്കാനായുണ്ടെങ്കിൽ, അവയെല്ലാം കാണാൻ സ്ക്രീനിന്റെ താഴെ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ നിലവിലെ എല്ലാ സന്ദേശ ഡ്രാഫ്റ്റുകളും കാണൂ

നിങ്ങൾക്ക് ഒന്നിലധികം ഇ-മെയിൽ അക്കൌണ്ടുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ എല്ലാ സന്ദേശ ഡ്രാഫ്റ്റുകളും ആക്സസ് ചെയ്യാൻ ‘എല്ലാ ഡ്രാഫ്റ്റുകളും’ മെയിൽബോക്സ് ഉപയോഗിക്കാം.

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. മുകളിൽ ഇടത് കോണിലുള്ള സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ലിസ്റ്റിലെ ഏറ്റവും മുകളിലുള്ള ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യോ, തുടർന്ന് ‘എല്ലാ ഡ്രാഫ്റ്റുകളും’ മെയിൽബോക്സ് ഓണാക്കൂ.

നുറുങ്ങ്: നിങ്ങൾ ഒരു ഡ്രാഫ്റ്റിൽ പ്രവർത്തിക്കുകയും മറ്റൊരു ഡ്രാഫ്റ്റ് എഡിറ്റ് ചെയ്യേണ്ടി വരികയും ചെയ്യുമ്പോൾ, ‘കൂടുതൽ’ ബട്ടൺ പിടിച്ച് താഴേക്ക് സ്വൈപ്പ് ചെയ്യൂ. ഡ്രാഫ്റ്റ് തുറക്കാൻ ഏതെങ്കിലും ലഘുചിത്രത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് എഡിറ്റിങ് തുടരൂ.

ഇടതുവശത്ത് പ്രാഥമിക സന്ദേശ ലിസ്റ്റും സ്ക്രീനിന്റെ താഴെയായി ഡ്രാഫ്റ്റുകളുടെ അഞ്ച് ലഘുചിത്രങ്ങളും കാണിക്കുന്ന Mail വിൻഡോ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.