ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ഒരു ആപ്പ് ലോക്ക് ചെയ്യുകയോ മറയ്ക്കുകയോ ചെയ്യൂ

നിങ്ങളുടെ iPad-ലുള്ള വല്ലതും മറ്റാർക്കെങ്കിലും കാണിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ട് പക്ഷേ അവർക്ക് ചില ആപ്പുകളിലേക്ക് പ്രവേശിക്കാനാവില്ലെന്ന മനസ്സസമാധാനത്തിന് ആപ്പുകൾ നിങ്ങൾക്ക് ലോക്ക് ചെയ്യുകയോ മറയ്ക്കുകയോ ചെയ്യാം. ഒരു ആപ്പ് ലോക്ക് ചെയ്ത് അത് തുറക്കാൻ Face ID, Touch ID അല്ലെങ്കിൽ നിങ്ങളുടെ പാസ്കോഡ് ആവശ്യമാണ്. ലോക്ക് ചെയ്ത ആപ്പിന് അകത്തുള്ള വിവരങ്ങൾ നിങ്ങളുടെ ഡിവൈസിലെ മറ്റ് ലൊക്കേഷനുകളിൽ—ഉദാഹരണത്തിന്, CarPlay-യിലോ അറിയിപ്പുകൾ പ്രിവ്യൂവിലോ തിരയലിലോ Siri നിർദേശങ്ങളിലോ നിങ്ങളുടെ കോൾ ചരിത്രത്തിലോ—ദൃശ്യമാകില്ല.

നിങ്ങളുടെ ഡിവൈസിലെ ഒരു ആപ്പ് നിങ്ങൾ ലോക്ക് ചെയ്യുകയോ മറയ്ക്കുകയോ ചെയ്യുമ്പോൾ, അത് ആ ഡിവൈസിൽ മാത്രമേ ലോക്ക് ചെയ്യുകയോ മറയ്ക്കുകയോ ചെയ്യൂ. ഒരു ആപ്പിന്റെ ലോക്ക് ചെയ്തതോ മറച്ചതോ ആയ സ്റ്റാറ്റസ് iCloud-മായി സിങ്ക് ചെയ്യുകയില്ല.

കുറിപ്പ്: ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആപ്പുകൾ ലോക്ക് ചെയ്യാനോ മറയ്ക്കാനോ കഴിയില്ല. കുടുംബ പങ്കിടൽ ഗ്രൂപ്പിലെ 13-നും 17-നും ഇടയിൽ പ്രായമുള്ള ആർക്കും ഒരു ആപ്പ് ലോക്ക് ചെയ്യുകയോ മറയ്ക്കുകയോ ചെയ്യാം, പക്ഷേ കുടുംബ പങ്കിടൽ ഗ്രൂപ്പിലെ ഒരു പേരന്റിനോ രക്ഷാകർത്താവിനോ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും എത്ര സമയം ഉപയോഗിച്ചിട്ടുണ്ടെന്നും കാണാനും സ്ക്രീൻ സമയം ഉപയോഗിച്ച് അതിലേക്കുള്ള ആക്സസ് നിയന്ത്രിക്കാനും കഴിയും. (രാജ്യമോ പ്രദേശമോ അനുസരിച്ച് ഈ പ്രായപരിധിയിൽ വ്യത്യാസമുണ്ട്.)

ഒരു ആപ്പ് ലോക്ക് ചെയ്യൂ

ഒരു ആപ്പ് ലോക്ക് ചെയ്ത് അത് തുറക്കാൻ Face ID, Touch ID അല്ലെങ്കിൽ നിങ്ങളുടെ പാസ്കോഡ് ആവശ്യമാണ്.

കുറിപ്പ്: iPad-ന് കൂടെ വന്നിട്ടുള്ള ചില ആപ്പുകൾ ലോക്ക് ചെയ്യാനാവില്ല—കാൽക്കുലേറ്റർ, ക്യാമറ, ക്ലോക്ക്, കോൺടാക്റ്റ്സ്, കണ്ടെത്തൂ, മാപ്പ്സ്, ഷോർട്ട്കട്ട്സ്, ക്രമീകരണം എന്നിവ ഉൾപ്പെടെ.

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. നിങ്ങൾക്ക് ലോക്ക് ചെയ്യേണ്ട ആപ്പ് കണ്ടെത്തൂ.

  3. ദ്രുത പ്രവർത്തനങ്ങൾ മെനു തുറക്കുന്നത് വരെ ആപ്പ് ഐക്കണിൽ തൊട്ടുപിടിക്കൂ.

  4. Face ID ആവശ്യമാണ് (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ടാപ്പ് ചെയ്യൂ.

  5. ‘Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ആവശ്യമാണ്’ വീണ്ടും ടാപ്പ് ചെയ്തതിന് ശേഷം Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ.

ലോക്ക് ചെയ്ത ഒരു ആപ്പ് തുറക്കൂ

നിങ്ങൾ ലോക്ക് ചെയ്ത ഒരു ആപ്പ് നിങ്ങൾക്ക് തുറക്കുകയും ഉപയോഗിക്കുകയും ചെയ്യാം.

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. നിങ്ങൾക്ക് തുറക്കേണ്ട ആപ്പ് കണ്ടെത്തൂ.

  3. ആപ്പ് ടാപ്പ് ചെയ്തതിന് ശേഷം Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ.

ഒരു ആപ്പ് അൺലോക്ക് ചെയ്യൂ

നിങ്ങൾക്ക് ഒരു ആപ്പ് അൺലോക്ക് ചെയ്യാം, പിന്നെ അത് തുറക്കാൻ നിങ്ങൾക്ക് Face ID, Touch ID, അല്ലെങ്കിൽ പാസ്കോഡ് എന്നിവ ആവശ്യമായി വരില്ല.

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. നിങ്ങൾക്ക് അൺലോക്ക് ചെയ്യേണ്ട ആപ്പ് കണ്ടെത്തൂ.

  3. ദ്രുത പ്രവർത്തനങ്ങൾ മെനു തുറക്കുന്നത് വരെ ആപ്പ് ഐക്കണിൽ തൊട്ടുപിടിക്കൂ.

  4. ‘Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ആവശ്യമില്ല’ ടാപ്പ് ചെയ്തതിന് ശേഷം Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ.

ഒരു ആപ്പ് മറയ്ക്കൂ

ഒരു ആപ്പ് മറയ്ക്കുന്നത് അത് കാണുന്നതിൽ നിന്നോ തുറക്കുന്നതിൽ നിന്നോ മറ്റുള്ളവരെ തടയുന്നു (Face ID, Touch ID, അല്ലെങ്കിൽ ഒരു പാസ്കോഡ് ഉപയോഗിച്ച് നിങ്ങളുടെ iPad ഓതെന്റിക്കേറ്റ് ചെയ്യാൻ അവർക്ക് മാർഗമില്ലെങ്കിൽ).

നിങ്ങൾ ഒരു ആപ്പ് മറച്ചാലും, സ്ക്രീൻ സമയം, ആപ്പിന്റെ ബാറ്ററി ഉപയോഗം (ക്രമീകരണത്തിൽ), നിങ്ങളുടെ App Store വാങ്ങൽ ചരിത്രം പോലുള്ള ചില സ്ഥലങ്ങളിൽ അവയുടെ പേര് ദൃശ്യമാകും.

കുറിപ്പ്: iPadOS 18 അല്ലെങ്കിൽ അതിന് ശേഷമുള്ളവയിൽ ഇൻസ്റ്റോൾ ചെയ്ത് വരുന്ന ആപ്പുകൾ മറയ്ക്കാനാവില്ല—App Store-ൽ നിന്ന് നിങ്ങൾ പ്രത്യേകം ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ മാത്രമേ മറയ്ക്കാനാകൂ. യൂസർ ഡീഫോൾട്ട് വെബ് ബ്രൗസറായി സജ്ജമാക്കിയ ആപ്പുകൾ അല്ലെങ്കിൽ ആപ്പ് മാർക്കറ്റ്പ്ലേസ് (EU-ൽ മാത്രം ലഭ്യമാണ്) മറയ്ക്കാനാവില്ല.

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. നിങ്ങൾ മറയ്ക്കേണ്ട ആപ്പ് കണ്ടെത്തൂ.

  3. ദ്രുത പ്രവർത്തനങ്ങൾ മെനു തുറക്കുന്നത് വരെ ആപ്പ് ഐക്കണിൽ തൊട്ടുപിടിക്കൂ.

  4. Face ID ആവശ്യമാണ് (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ടാപ്പ് ചെയ്യൂ.

  5. മറയ്ക്കൂ, Face ID ആവശ്യമാണ് (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ടാപ്പ് ചെയ്ത് Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്തതിന് ശേഷം ആപ്പ് മറയ്ക്കൂ ടാപ്പ് ചെയ്യൂ.

    ആപ്പ് നിങ്ങളുടെ ഹോം സ്ക്രീനിൽ നിന്ന് അപ്രത്യക്ഷമാകുകയും ആപ്പ് ലൈബ്രറിയുടെ താഴെയുള്ള മറയ്ക്കപ്പെട്ട ഫോൾഡറിലേക്ക് നീങ്ങുകയും ചെയ്യുന്നു.

നുറുങ്ങ്: നിങ്ങളുടെ മറച്ചിരിക്കുന്ന ആപ്പുകളുടെ ഒരു ലിസ്റ്റ് കാണാൻ, ക്രമീകരണം  > ആപ്പുകൾ > മറച്ചിരിക്കുന്ന ആപ്പുകൾ എന്നതിലേക്ക് പോയതിന് ശേഷം Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ.

ഒരു മറച്ച ആപ്പ് തുറക്കൂ

നിങ്ങൾ മറച്ചിട്ടുള്ള ഒരു ആപ്പ് നിങ്ങൾക്ക് തുറക്കുകയും ഉപയോഗിക്കുകയും ചെയ്യാം.

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ആപ്പ് ലൈബ്രറിയിലേക്ക് പോകാൻ നിങ്ങളുടെ എല്ലാ ഹോം സ്ക്രീൻ പേജുകളും ഇടത്തോട്ട് സ്വൈപ്പ് ചെയ്യൂ.

  3. ആപ്പ് ലൈബ്രറിയുടെ താഴെ മറച്ചിരിക്കുന്ന ഫോൾഡർ ടാപ്പ് ചെയ്തതിന് ശേഷം Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ.

  4. ആപ്പ് ടാപ്പ് ചെയ്തതിന് ശേഷം Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ.

ആപ്പ് മറച്ചത് മാറ്റൂ

നിങ്ങൾക്ക് ഒരു ആപ്പ് മറയ്ക്കുന്നത് നിറുത്താം, അങ്ങനെ നിങ്ങൾക്കത് കാണുകയും ഉപയോഗിക്കുകയും ചെയ്യാം.

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ആപ്പ് ലൈബ്രറിയിലേക്ക് പോകാൻ നിങ്ങളുടെ എല്ലാ ഹോം സ്ക്രീൻ പേജുകളും ഇടത്തോട്ട് സ്വൈപ്പ് ചെയ്യൂ.

  3. ആപ്പ് ലൈബ്രറിയുടെ താഴെ മറച്ചിരിക്കുന്ന ഫോൾഡർ ടാപ്പ് ചെയ്തതിന് ശേഷം Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ.

  4. മറച്ചിരിക്കുന്ന ഫോൾഡറിൽ നിന്ന് ആപ്പ് പുറത്തേക്ക് നീക്കാൻ, ആപ്പിൽ തൊട്ടുപിടിച്ച്, Face ID ആവശ്യമില്ല (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ടാപ്പ് ചെയ്തതിന് ശേഷം Face ID (അല്ലെങ്കിൽ Touch ID-യോ പാസ്കോഡോ) ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ.

    ആപ്പ് ലൈബ്രറിയുടെ മുകളിലായി ആപ്പ് ദൃശ്യമാകുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.