ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ കുറിപ്പുകളിൽ ലിങ്കുകൾ ചേർക്കൂ

കുറിപ്പുകൾ ആപ്പിൽ, നിങ്ങൾക്ക് വെബ്പേജുകളിലേക്ക് ലിങ്കുകൾ ചേർക്കാം. ഒരു യാത്രാ കാര്യക്രമവും നിർദേശിക്കപ്പെട്ട റെസ്റ്റോറന്റുകളുടെ ലിസ്റ്റും പോലുള്ള അനുബന്ധ കുറിപ്പുകളിലേക്കും നിങ്ങൾക്ക് ലിങ്ക് ചെയ്യാം. നിങ്ങൾ പ്രാദേശിക, ഇ-മെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, തീയതികൾ എന്നിവ ചേർക്കുമ്പോൾ, അവ ഓട്ടോമാറ്റിക്കായി അണ്ടർലൈൻ ചെയ്ത ടെക്സ്റ്റായി മാറും. നിങ്ങൾക്ക് അതിൽ ടാപ്പ് ചെയ്ത് പ്രവർത്തിക്കാം.

ഒരു വെബ്പേജിലേക്ക് ലിങ്ക് ചെയ്യാൻ

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ ഒരു ലിങ്ക് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന കുറിപ്പിൽ, താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ടെക്സ്റ്റ് സെലക്റ്റ് ചെയ്ത് ‘ലിങ്ക് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. സെലക്റ്റ് ചെയ്ത ടെക്സ്റ്റ് ടെക്സ്റ്റ് ലിങ്കായി മാറുന്നു. ലിങ്ക് ലക്ഷ്യസ്ഥാനം വ്യക്തമാക്കാൻ URL നൽകൂ.

    • ഇൻസേർഷൻ പോയിന്റ് വയ്ക്കാൻ ടാപ്പ് ചെയ്യൂ, ‘ലിങ്ക് ചേർക്കൂ’ എന്നത് ടാപ്പ് ചെയ്യൂ, എന്നിട്ട് URL, പേര് (ഓപ്ഷണൽ) എന്നിവ നൽകൂ.

ടൈറ്റിൽ ഉപയോഗിച്ച് മറ്റൊരു കുറിപ്പിലേക്ക് ലിങ്ക് ചെയ്യൂ

ടാർഗെറ്റ് കുറിപ്പിന്റെ ടൈറ്റിൽ ഉപയോഗിച്ച് മറ്റൊരു കുറിപ്പിലേക്ക് നിങ്ങൾക്ക് ഒരു ലിങ്ക് സൃഷ്ടിക്കാം. ടാർഗെറ്റ് കുറിപ്പിന്റെ ടൈറ്റിൽ മാറുകയാണെങ്കിൽ, ലിങ്ക് ടെക്സ്റ്റ് പുതിയ ടൈറ്റിലിലേക്ക് അപ്ഡേറ്റ് ചെയ്യും.

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ ഒരു ലിങ്ക് ചേർക്കാൻ ആഗ്രഹിക്കുന്ന കുറിപ്പിൽ, ഇൻസേർഷൻ പോയിന്റിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ലിങ്ക് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ “>>” എന്ന് മാത്രം ടൈപ്പ് ചെയ്യൂ.

  3. ടാർഗെറ്റ് കുറിപ്പിന്റെ ടൈറ്റിൽ നൽകൂ, എന്നിട്ട് ഒരു കുറിപ്പ് തിരഞ്ഞെടുക്കൂ അല്ലെങ്കിൽ ഒരു പുതിയൊരു കുറിപ്പ് സൃഷ്ടിക്കൂ.

ലിങ്ക് എഡിറ്റ് ചെയ്യാനോ നീക്കം ചെയ്യാനോ, ലിങ്ക് തൊട്ടുപിടിക്കൂ, എന്നിട്ട് ഒരു പ്രവർത്തനം തിരഞ്ഞെടുക്കൂ.

ഇഷ്ടാനുസൃത ലിങ്ക് ടെക്സ്റ്റ് ഉപയോഗിച്ച് മറ്റൊരു കുറിപ്പിലേക്ക് ലിങ്ക് ചെയ്യൂ

ടാർഗെറ്റ് കുറിപ്പിന്റെ ടൈറ്റിൽ ഉപയോഗിക്കുന്നതിന് പകരം, നിങ്ങൾക്ക് ഇഷ്ടാനുസൃത ലിങ്ക് ടെക്സ്റ്റ് ഉപയോഗിക്കാം. ടാർഗെറ്റ് കുറിപ്പിന്റെ ടൈറ്റിൽ മാറുകയാണെങ്കിൽ, ലിങ്ക് ടെക്സ്റ്റ് മാറില്ല.

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് ഒരു ലിങ്ക് ചേർക്കേണ്ട കുറിപ്പിൽ ‘>>’ എന്ന് ടൈപ്പ് ചെയ്യൂ, തുടർന്ന് ടാർഗെറ്റ് കുറിപ്പിന്റെ ടൈറ്റിൽ നൽകൂ.

  3. നിലവിലുള്ള ഒരു കുറിപ്പ് തിരഞ്ഞെടുക്കൂ അല്ലെങ്കിൽ ഒരു പുതിയ കുറിപ്പ് സൃഷ്ടിക്കൂ.

വിലാസങ്ങൾ, ഫോൺ നമ്പറുകൾ, തീയതികൾ തുടങ്ങിയവയിൽ പ്രവർത്തിക്കൂ

നിങ്ങളുടെ കുറിപ്പുകളിൽ, ഒരു പ്രദേശിക അല്ലെങ്കിൽ ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, തീയതി എന്നിവയായോ അല്ലെങ്കിൽ മറ്റ് ഡാറ്റയായോ തിരിച്ചറിയപ്പെടുന്ന ടെക്സ്റ്റിന് താഴെ ഒരു അടിവര ദൃശ്യമാകും. അടിവരയിട്ട ടെക്സ്റ്റിൽ പ്രവർത്തിക്കാൻ അതിൽ ടാപ്പ് ചെയ്യൂ. ഉദാഹരണത്തിന്, നിങ്ങൾക്ക് മാപ്പുകളിൽ ഒരു പ്രാദേശിക വിലാസം കാണാം, ഒരു ഇ-മെയിൽ എഴുതാം, ഒരു ഫോൺ നമ്പറിൽ വിളിക്കാം, ഒരു കലണ്ടർ ഇവന്റ് ചേർക്കാം അല്ലെങ്കിൽ യൂണിറ്റുകളും കറൻസിയും പരിവർത്തനം ചെയ്യാം.

കുറിപ്പ്: നിങ്ങളുടെ iPad-ന്റെ സിസ്റ്റം ഭാഷ, ക്രമീകരണം  > പൊതുവായവ > ഭാഷയും പ്രദേശവും എന്നതിലെ പിന്തുണയുള്ള ഒരു ഭാഷയിലേക്ക് സജ്ജമാക്കുമ്പോൾ ഡാറ്റ കണ്ടെത്തൽ ലഭ്യമാകും. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.