ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘ഫയൽസ്’ആപ്പിൽ നിന്ന് ഫയലുകൾ അയയ്ക്കൂ

നിങ്ങൾക്ക് ഏതെങ്കിലും ഫയലിന്റെ ഒരു കോപ്പി മറ്റുള്ളവർക്ക് അയയ്ക്കാം. നിങ്ങൾക്ക് ഡിജിറ്റൈസ് ചെയ്യാത്തതും അയയ്ക്കാനാഗ്രഹിക്കുന്നതുമായ ഒരു ഡോക്യുമെന്റ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ആദ്യം അത് ‘ഫയൽസ്’ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യാം.

ഒരു ഫയൽ അയയ്ക്കൂ

  1. നിങ്ങളുടെ iPad-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ അയയ്ക്കാനാഗ്രഹിക്കുന്ന ഫയൽ തൊട്ടുപിടിച്ച ശേഷം ‘പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: ഫയലിന്റെ ഒരു ചെറിയ പതിപ്പ് അയയ്ക്കാൻ, ‘പങ്കിടൂ’ ടാപ്പ് ചെയ്യുന്നതിന് മുമ്പ് ‘കംപ്രസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ഫയലിന്റെ കംപ്രസ് ചെയ്ത പതിപ്പ് തൊട്ടുപിടിക്കൂ (ഒരു സിപ്പ് ഫയൽ ആയി തിരിച്ചറിഞ്ഞത്), തുടർന്ന് ‘പങ്കിടൂ’ ടാപ്പ് ചെയ്യൂ.

  3. അയയ്ക്കാനുള്ള ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ (ഉദാഹരണത്തിന് AirDrop, സന്ദേശങ്ങൾ, അല്ലെങ്കിൽ Mail ), തുടർന്ന് ‘അയയ്ക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ഒരു ലഭിച്ച ഡോക്യുമെന്റിന് മറുപടി നൽകൂ

Mail ആപ്പിൽ നിന്ന് ഒരു അറ്റാച്ച്മെന്റ് നിങ്ങൾ സേവ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഇ-മെയിലിന് വേഗത്തിൽ മറുപടി നൽകാനും അറ്റാച്ച്മെന്റ് ഓപ്ഷണലായി റിട്ടേൺ ചെയ്യാനും കഴിയും.

  1. നിങ്ങളുടെ iPad-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് മറുപടി നൽകേണ്ട ഫയൽ തൊട്ടുപിടിച്ച് ‘ഇതിലേക്ക് മറുപടി അയയ്ക്കൂ’എന്നതിൽ ടാപ്പ് ചെയ്യൂ.

ഒരു ഡോക്യുമെന്റ് സ്കാൻ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ സ്കാൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്യുമെന്റ് സ്ഥിതി ചെയ്യുന്ന ലൊക്കേഷനോ ഫോൾഡറോ തുറക്കൂ

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് 'ഡോക്യുമെന്റുകൾ സ്കാൻ ചെയ്യൂ' ടാപ്പ് ചെയ്യൂ.

‘ഫയൽസി’ൽ നിന്ന് ഫയലുകൾ അയയ്ക്കാൻ, നിങ്ങൾക്ക് Split View അല്ലെങ്കിൽ Slide Over ഉപയോഗിച്ച് Mail അല്ലെങ്കിൽ സന്ദേശങ്ങൾ തുറന്ന് 'ഫയൽസി'ൽ ഒന്നോ രണ്ടോ ഇനങ്ങൾ സെലക്റ്റ് ചെയ്ത് നിങ്ങളുടെ സെലക്ഷൻ ഒരു സന്ദേശത്തിലേക്ക് വലിക്കാനും കഴിയും.

നുറുങ്ങ്: നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഫയലുകളോ ഫോൾഡറുകളോ iCloud Drive-ൽ സ്റ്റോർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് മറ്റുള്ളവരെ അവരുടെ ഉള്ളടക്കങ്ങൾ കാണാനോ എഡിറ്റ് ചെയ്യാനോ ക്ഷണിക്കാവുന്നതാണ്. നിങ്ങൾ അവർക്ക് കോപ്പികൾ അയയ്ക്കേണ്ടതില്ല.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.