ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Safari-യിൽ ഫോമുകൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ

ക്രെഡിറ്റ് കാർഡ് വിവരങ്ങളും കോൺടാക്റ്റ് വിവരങ്ങളും ഓട്ടോമാറ്റിക്കായി പൂരിപ്പിക്കാൻ ഓട്ടോ-ഫിൽ ഉപയോഗിക്കൂ.

പ്രധാനപ്പെട്ടത്: ‘സുരക്ഷിതമല്ല’ എന്ന മുന്നറിയിപ്പുള്ള സൈറ്റുകളിൽ നിങ്ങളുടെ പാസ്‌വേഡോ ക്രെഡിറ്റ് കാർഡ് നമ്പറോ ഒരിക്കലും നൽകരുത്. Safari ഉപയോഗിച്ച് ബ്രൗസ് ചെയ്യുമ്പോൾ ‘സുരക്ഷിതമല്ല’ എന്ന മുന്നറിയിപ്പ് നിങ്ങൾ കാണുകയാണെങ്കിൽ എന്ന Apple പിന്തുണാ ലേഖനം കാണൂ.

ഓട്ടോ-ഫിൽ സജ്ജീകരിക്കൂ

ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുന്നതും വാങ്ങലുകളും വേഗത്തിലാക്കാൻ നിങ്ങളുടെ iPad-ൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ക്രെഡിറ്റ് കാർഡ് നമ്പറോ സേവ് ചെയ്യാവുന്നതാണ്.

  1. ക്രമീകരണം  > ആപ്പുകൾ > Safari എന്നതിലേക്ക് പോകൂ.

  2. ഓട്ടോ-ഫിൽ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • കോൺടാക്റ്റ് വിവരങ്ങൾ സജ്ജീകരിക്കാൻ: 'കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിക്കൂ' ഓൺ ചെയ്ത് 'എന്റെ വിവരങ്ങൾ' എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ കോൺടാക്റ്റ് കാർഡ് തിരഞ്ഞെടുക്കൂ. Safari-യിലെ വെബ്പേജുകളിൽ ഓട്ടോ-ഫിൽ ടാപ്പ് ചെയ്യുമ്പോൾ ആ കാർഡിൽ നിന്നുള്ള കോൺടാക്റ്റ് വിവരങ്ങൾ നൽകപ്പെടും.

    • ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സജ്ജീകരിക്കാൻ: ‘ക്രെഡിറ്റ് കാർഡുകൾ’ ഓണാക്കൂ, ‘സേവ് ചെയ്ത ക്രെഡിറ്റ് കാർഡുകൾ’ ടാപ്പ് ചെയ്തതിന് ശേഷം ‘ക്രെഡിറ്റ് കാർഡ് ചേർക്കൂ’ ടാപ്പ് ചെയ്യൂ. നൽകിയ ഫീൽഡുകളിലേക്ക് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകൂ അല്ലെങ്കിൽ ടൈപ്പ് ചെയ്യാതെ വിവരങ്ങൾ നൽകാൻ ‘ക്യാമറ ഉപയോഗിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ

ഓട്ടോ-ഫിൽ ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ ഫോമുകളിൽ വേഗത്തിൽ ചേർക്കാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ഓട്ടോ-ഫിൽ പിന്തുണയ്ക്കുന്ന ഒരു വെബ്സൈറ്റിലെ ഒരു ഫോമിലെ ഒരു ശൂന്യമായ ഫീൽഡിൽ ടാപ്പ് ചെയ്യൂ.

  3. കീബോർഡിന് മുകളിലുള്ള ‘കോൺടാക്റ്റ് ഓട്ടോ-ഫിൽ ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ഒരു കോൺടാക്റ്റ് സെലക്റ്റ് ചെയ്യൂ.

  4. മാറ്റങ്ങൾ വരുത്താൻ ഏതെങ്കിലും ഫീൽഡിൽ ടാപ്പ് ചെയ്യൂ.

  5. ഫോം സമർപ്പിക്കാൻ സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

കുറിപ്പ്: നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള മറ്റൊരു വ്യക്തിയുടെ വിവരങ്ങൾ നൽകാൻ നിങ്ങൾക്ക് ഓട്ടോ-ഫിൽ ഉപയോഗിക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു സമ്മാനം വാങ്ങി ഒരു സുഹൃത്തിന് അയയ്ക്കുകയാണെങ്കിൽ, അവരുടെ വിലാസം നൽകാൻ നിങ്ങൾക്ക് ഓട്ടോ-ഫിൽ ഉപയോഗിക്കാം. ‘കോൺടാക്റ്റ് ഓട്ടോ-ഫിൽ ചെയ്യൂ’ ടാപ്പ് ചെയ്ത് 'മറ്റ് കോൺടാക്റ്റ്' ടാപ്പ് ചെയ്തതിന് ശേഷം അവരുടെ കോൺടാക്റ്റ് കാർഡ് തിരഞ്ഞെടുക്കൂ.

നിങ്ങളുടെ പേയ്മെന്റ് വിവരങ്ങൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ

നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡ് ചേർത്തതിന് ശേഷമോ അല്ലെങ്കിൽ വാലറ്റിൽ നിങ്ങൾക്ക് Apple Card അല്ലെങ്കിൽ Apple Cash ഉണ്ടെങ്കിലോ, നിങ്ങളുടെ മുഴുവൻ കാർഡ് നമ്പറും നൽകാതെ തന്നെ ഓൺലൈൻ വാങ്ങലുകൾ നടത്താൻ നിങ്ങൾക്ക് ഓട്ടോ-ഫിൽ ഉപയോഗിക്കാം.

കുറിപ്പ്: Apple Pay ഇതുവരെ സ്വീകരിക്കാത്ത ആപ്പുകളിലോ വെബിലോ നിങ്ങൾക്ക് Apple Cash ഉപയോഗിക്കാം. Apple Cash ഉപയോഗിക്കൂ കാണൂ.

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. വെബ്സൈറ്റിലെ ഒരു ഫോമിൽ, ക്രെഡിറ്റ് കാർഡ് വിവര ഫീൽഡിൽ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾക്ക് ഉപയോഗിക്കേണ്ട സേവ് ചെയ്ത കാർഡിൽ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഒരു ക്രെഡിറ്റ് കാർഡിന്റെ മുൻവശത്തെ ചിത്രം എടുക്കാൻ ‘കാർഡ് സ്കാൻ ചെയ്യൂ' ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: നിങ്ങൾ ഒരു പുതിയ കാർഡ് നൽകിയതിന് ശേഷം, നിങ്ങൾക്ക് അത് Safari ഓട്ടോ-ഫില്ലിൽ സേവ് ചെയ്യുകയും ശേഷം അത് Apple Pay-യിലേക്ക് ചേർക്കുകയും ചെയ്യാം. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ചേർക്കൂ കാണൂ.

ചെക്ക്ഔട്ടിൽ നിങ്ങൾക്ക് വെർച്വൽ കാർഡ് നമ്പറുകൾ ഉപയോഗിക്കാനും നിങ്ങളുടെ യഥാർഥ ക്രെഡിറ്റ് കാർഡ് നമ്പർ സ്വകാര്യമാക്കി വെക്കാനും കഴിയും. Apple Pay സജ്ജീകരിക്കൂ എന്നത് കാണൂ. നിങ്ങൾ ഒരു വിർച്വൽ കാർഡ് നമ്പർ സജ്ജീകരിച്ചതിനുശേഷം, അത് ചെക്ക്ഔട്ടിൽ ഉപയോഗിക്കാൻ കീബോർഡിന് മുകളിൽ വെർച്വൽ കാർഡ് ഐക്കൺ ഉള്ള ഒരു കാർഡിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ പാസ്‌വേഡുകൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ

വെബ്സൈറ്റുകളിലും ആപ്പുകളിലും സേവനങ്ങൾക്കായി നിങ്ങൾ സൈൻ-അപ്പ് ചെയ്യുമ്പോൾ, നിങ്ങളുടെ പല അക്കൗണ്ടുകൾക്കും ശക്തമായ പാസ്‌വേഡുകൾ സൃഷ്ടിക്കാനും സേവ് ചെയ്യാനും iPad-നെ നിങ്ങൾക്ക് അനുവദിക്കാം. ശക്തമായ പാസ്‌വേഡുകൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ എന്നത് കാണൂ.

ഓട്ടോ-ഫിൽ ഓഫ് ചെയ്യൂ

നിങ്ങളുടെ കോൺടാക്റ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾക്കും പാസ്‌വേഡുകൾക്കുമായി നിങ്ങൾക്ക് ഓട്ടോഫിൽ ഓഫ് ചെയ്യാം. നിങ്ങളുടെ കോൺടാക്റ്റോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ എളുപ്പത്തിൽ ലഭ്യമാകാൻ നിങ്ങൾ ആഗ്രഹിക്കാത്ത സാഹചര്യങ്ങളിൽ ഇത് സഹായകരമാണ്-ഉദാഹരണത്തിന് നിങ്ങൾ ഒരു ഡിവൈസ് മറ്റുള്ളവരുമായി പങ്കിടുകയാണെങ്കിൽ.

  • നിങ്ങളുടെ കോൺടാക്റ്റിനായോ ക്രെഡിറ്റ് കാർഡ് വിവരങ്ങൾക്കായോ ഓട്ടോ-ഫിൽ ഓഫ് ചെയ്യാൻ: ക്രമീകരണം  > ആപ്പുകൾ > Safari > ഓട്ടോ-ഫിൽ എന്നതിലേക്ക് പോയി ഏതെങ്കിലും ഒരു ഓപ്ഷൻ ഓഫ് ചെയ്യൂ.

  • പാസ്‌വേഡുകൾക്കായി ഓട്ടോ-ഫിൽ ഓഫ് ചെയ്യാൻ: ക്രമീകരണം  > പൊതുവായവ > ഓട്ടോ-ഫില്ലും പാസ്‌വേഡുകളും എന്നതിലേക്ക് പോയതിന് ശേഷം ‘പാസ്‌വേഡുകളും പാസ്കീകളും ഓട്ടോ-ഫിൽ ചെയ്യൂ’ എന്നത് ഓഫ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.