ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ഒരു FaceTime കോൾ ചെയ്യുകയോ ‘സന്ദേശങ്ങളി’ലേക്ക് സ്വിച്ച് ചെയ്യുകയോ ചെയ്യൂ

നിങ്ങൾക്ക് ഏത് സമയത്തും FaceTime ആപ്പിലെ ഒരു കോൾ വിട്ട് പുറത്തുപോകുകയോ, നിങ്ങളുടെ സംഭാഷണം ‘സന്ദേശങ്ങളി’ൽ തുടരുകയോ ചെയ്യാം.

ഒരു FaceTime കോൾ അവസാനിപ്പിക്കൂ

FaceTime കൺട്രോളുകൾ (അവ ദൃശ്യമല്ലെങ്കിൽ) കാണിക്കുന്നതിന് സ്ക്രീനിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘കോളിൽ നിന്ന് വിട്ട് പോകൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

‘സന്ദേശങ്ങളി’ലെ സംഭാഷണത്തിലേക്ക് മാറൂ

കോളിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ‘സന്ദേശങ്ങളി’ലെ ഒരു ത്രെഡിലേക്ക് പോകുന്നതിനായി, FaceTime കൺട്രോളുകൾ കാണിക്കാൻ (അവ ദൃശ്യമല്ലെങ്കിൽ) സ്ക്രീനിൽ ടാപ്പ് ചെയ്യൂ, കൺട്രോളുകൾക്ക് മുകളിലെ ‘വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, ശേഷം ‘സന്ദേശങ്ങൾ തുറക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.