ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘മാപ്പ്സി’ൽ നിങ്ങളുടെ വീട്, ജോലിസ്ഥലം, സ്കൂൾ വിലാസം എന്നിവ സജ്ജമാക്കൂ

നിങ്ങളുടെ യാത്ര കൂടുതൽ കാര്യക്ഷമമാക്കുന്ന തത്സമയ ട്രാഫിക് അപ്ഡേറ്റുകൾ, ദിശാനിർദേശങ്ങൾ, അറിയിപ്പുകൾ എന്നിവ ഒറ്റ ടാപ്പിൽ ആക്‌സസ് ചെയ്യുന്നതിനായി നിങ്ങളുടെ വീട്, ജോലിസ്ഥലം അല്ലെങ്കിൽ സ്കൂൾ വിലാസം എന്നിവ നിങ്ങൾക്ക് സജ്ജമാക്കാൻ കഴിയും.

ഒരു വിലാസം വീട്, ജോലിസ്ഥലം അല്ലെങ്കിൽ സ്കൂൾ ആയി സജ്ജീകരിക്കാനുള്ള ഓപ്ഷനുകളുള്ള വിശദാംശങ്ങൾ സ്ക്രീൻ കാണിക്കുന്ന ‘മാപ്പ്സ്’ ആപ്പ്.

നിങ്ങളുടെ വീട്, ജോലി സ്ഥലം, അല്ലെങ്കിൽ സ്കൂൾ വിലാസം സജ്ജമാക്കൂ

നിങ്ങളുടെ കോൺടാക്റ്റ്സ് ആപ്പിലെ കോൺടാക്റ്റ് കാർഡിലുള്ള വീടിന്റെയോ ജോലിസ്ഥലത്തിന്റെയോ വിലാസത്തിൽ നിന്ന് വ്യത്യസ്തമായ ഒരു വീടിന്റെയോ ജോലിസ്ഥലത്തിന്റെയോ വിലാസം നിങ്ങൾക്ക് സജ്ജമാക്കാം.

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറിക്ക് താഴെ, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ (നിങ്ങൾക്ക് ഇടത്തേക്ക് സ്വൈപ്പ് ചെയ്യേണ്ടിവന്നേക്കാം).

  3. തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ തിരയുന്ന വിലാസം നൽകൂ.

  4. വിലാസം ടാപ്പ് ചെയ്യൂ, തുടർന്ന് അത് ഒരു തരത്തിലേക്ക് അസൈൻ ചെയ്യൂ: ‘എന്റെ വീട്’, ‘എന്റെ ജോലി’ അല്ലെങ്കിൽ ‘എന്റെ സ്കൂൾ’.

  5. ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: മാപ്പ്സ് ‘എന്റെ കാർഡ്’ എന്നതിലേക്ക് സിങ്ക് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെട്ടതിന് ശേഷം നിങ്ങളുടെ വീട്, ജോലിസ്ഥലം, സ്കൂൾ വിലാസം എന്നിവ നിങ്ങൾ മാറ്റുകയാണെങ്കിൽ, കോൺടാക്റ്റ്സിൽ നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാം. നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങളും ഫോട്ടോയും ചേർക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യൂ കാണൂ.

ഒരു വിലാസത്തിന്റെ ലൊക്കേഷൻ പരിഷ്കരിക്കൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറിക്ക് താഴെ, നിങ്ങൾ പരിഷ്കരിക്കാനാഗ്രഹിക്കുന്ന വിലാസം തൊട്ടുപിടിക്കൂ.

  3. ‘വിശദാംശങ്ങൾ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. ‘മാപ്പിലെ ലൊക്കേഷൻ പരിഷ്ക്കരിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് മാപ്പ് വലിച്ചിടൂ.

  5. ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

ഒരു സജ്ജമാക്കിയ വിലാസ വിശദാംശങ്ങൾ മാറ്റൂ

നിങ്ങളുടെ സജ്ജമാക്കിയ വിലാസങ്ങളുടെ വിശദാംശങ്ങളിൽ മാറ്റമുണ്ടാകുകയാണ് എങ്കിൽ നിങ്ങൾക്ക് അവ മാറ്റാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറിക്ക് താഴെ, നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന വിലാസം തൊട്ടുപിടിക്കൂ.

  3. ‘വിശദാംശങ്ങൾ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • പിന്നിന്റെ പേര് മാറ്റൂ: ലേബൽ ഫീൽഡിൽ ഒരു പുതിയ പേര് നൽകൂ.

    • നിങ്ങളുടെ വീട്, ജോലി സ്ഥലം, സ്കൂൾ എന്നിവയ്ക്ക് വിലാസം അസൈൻ ചെയ്യൂ: ‘ടൈപ്പ്’ എന്നതിന് താഴെയുള്ള ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • പിന്നിന്റെ ലൊക്കേഷൻ മാറ്റൂ: ‘മാപ്പിൽ ലൊക്കേഷൻ പരിഷ്കരിക്കൂ’ ടാപ്പ് ചെയ്യൂ.

സജ്ജമാക്കിയ ഒരു വിലാസം നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറിക്ക് താഴെ, നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന വിലാസം തൊട്ടുപിടിക്കൂ.

  3. അൺപിൻ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.