ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Mail-ൽ നിങ്ങളുടെ ഇ-മെയിൽ പരിശോധിക്കൂ

Mail ആപ്പിൽ, നിങ്ങൾക്ക് ഇ-മെയിലുകൾ വായിക്കാനും കോൺടാക്റ്റുകൾ ചേർക്കാനും ഒരു ഇ-മെയിലിന്റെ ഉള്ളടക്കങ്ങൾ അത് തുറക്കാതെ പ്രിവ്യൂ ചെയ്യാനും കഴിയും.

ഇടതുവശത്ത് ഇ-മെയിലുകളുടെ ലിസ്റ്റും വലതുവശത്ത് ഒരു തുറന്ന ഇ-മെയിലും ഉള്ള Mail ഇൻബോക്സ്.

ഒരു ഇ-മെയിൽ വായിക്കൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഒരു സന്ദേശ ലിസ്റ്റിൽ നിന്ന്, നിങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്ന സന്ദേശം ടാപ്പ് ചെയ്യൂ.

ഒരു പ്രാഥമിക സന്ദേശത്തിലേക്ക് തിരികെ വരാൻ ’എന്നെ ഓർമിപ്പിക്കൂ’ ഉപയോഗിക്കൂ

നിങ്ങൾക്ക് ഒരു പ്രാഥമിക സന്ദേശം ഉടൻ കൈകാര്യം ചെയ്യാൻ സമയമില്ലെങ്കിൽ, ഒരു ഓർമപ്പെടുത്തൽ ലഭിക്കുന്നതിന് നിങ്ങൾക്ക് ഒരു സമയവും തീയതിയും സജ്ജമാക്കാനും ഒരു സന്ദേശം നിങ്ങളുടെ ഇൻബോക്സിന്റെ മുകളിലേക്ക് തിരികെ കൊണ്ടുവരാനും കഴിയും.

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഒരു പ്രാഥമിക സന്ദേശത്തിൽ ടാപ്പ് ചെയ്ത്, സന്ദേശത്തിന്റെ താഴെ വലത് വശത്തുള്ള മറുപടി നൽകൂ ബട്ടൺ ടാപ്പ് ചെയ്യൂ, 'എന്നെ ഓർമിപ്പിക്കൂ' എന്നത് ടാപ്പ് ചെയ്ത്, ഓർമപ്പെടുത്തപ്പെടേണ്ട സമയം തിരഞ്ഞെടുക്കൂ.

നുറുങ്ങ്: എളുപ്പത്തിൽ ആക്സസ് ചെയ്യാൻ നിങ്ങൾക്ക് Mail ആപ്പിലെ ടൂൾബാറിലേക്ക് 'എന്നെ ഓർമിപ്പിക്കൂ' ചേർക്കാൻ കഴിയും. Mail ടൂൾബാർ ഇഷ്ടാനുസൃതമാക്കൂ കാണൂ.

ഒന്നിലധികം ഇ-മെയിലുകൾ വായിച്ചതായി വേഗത്തിൽ അടയാളപ്പെടുത്തൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഒരു സന്ദേശ ലിസ്റ്റ് കാണുമ്പോൾ, ’സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് അവയുടെ ചെക്ക്ബോക്സുകളിൽ ടാപ്പ് ചെയ്ത് നിങ്ങൾ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്ന സന്ദേശങ്ങൾ സെലക്റ്റ് ചെയ്യൂ.

    പ്രധാനപ്പെട്ടത്: ഇടപാടുകൾ, അപ്ഡേറ്റുകൾ, പ്രമോഷനുകൾ എന്നിവ നിങ്ങൾ സെലക്റ്റ് ചെയ്യുമ്പോൾ, പ്രേഷകനിൽ നിന്നുള്ള ആ വിഭാഗത്തിലെ എല്ലാ സന്ദേശങ്ങളും നിങ്ങൾ സെലക്റ്റ് ചെയ്യുന്നു.

  3. സന്ദേശ ലിസ്റ്റിന്റെ താഴെയുള്ള ’അടയാളപ്പെടുത്തൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ’വായിച്ചതായി അടയാളപ്പെടുത്തൂ’ തിരഞ്ഞെടുക്കൂ.

കുറിപ്പ്: നിങ്ങളുടെ ഹോം സ്ക്രീനിൽ കാണിക്കുന്ന വായിക്കാത്ത സന്ദേശങ്ങളുടെ എണ്ണം നിങ്ങളുടെ പ്രാഥമിക വിഭാഗത്തിലെ വായിക്കാത്ത സന്ദേശങ്ങളുടെ എണ്ണത്തെ പ്രതിഫലിപ്പിക്കുന്നു. എല്ലാ വിഭാഗങ്ങളിലെയും നിങ്ങളുടെ വായിക്കാത്ത ആകെ സന്ദേശങ്ങളുടെ എണ്ണം കാണിക്കാൻ, ക്രമീകരണം > അറിയിപ്പുകൾ > Mail > അറിയിപ്പുകൾ ഇഷ്ടാനുസൃതമാക്കൂ എന്നതിലേക്ക് പോയി, 'വായിക്കാത്ത എല്ലാ സന്ദേശങ്ങളും’ ഓണാക്കൂ.

ഒരു പ്രാഥമിക സന്ദേശവും ഓപ്ഷനുകളുടെ ലിസ്റ്റും പ്രിവ്യൂ ചെയ്യൂ

ഒരു പ്രാഥമിക സന്ദേശം പൂർണമായും തുറക്കാതെ തന്നെ അത് എന്തിനെക്കുറിച്ചാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അത് പ്രിവ്യൂ ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. പ്രാഥമിക സന്ദേശ ലിസ്റ്റിൽ, ഒരു സന്ദേശത്തിന്റെ ഉള്ളടക്കങ്ങൾ പ്രിവ്യൂ ചെയ്യാനും, മറുപടി നൽകുന്നതിനും അത് നീക്കം ചെയ്യുന്നതിനും മറ്റും ഉള്ള ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് കാണാനും, അത് തൊട്ടുപിടിക്കൂ.

ഓരോ ഇ-മെയിലിനും ഒരു ദൈർഘ്യമേറിയ പ്രിവ്യൂ കാണിക്കൂ

നിങ്ങളുടെ ഇൻബോക്സിൽ, Mail ഓരോ ഇ-മെയിൽ സന്ദേശത്തിനും ഡിഫോൾട്ടായി രണ്ട് വരി ടെക്സ്റ്റ് കാണിക്കുന്നു. സന്ദേശം തുറക്കാതെ ടെക്സ്റ്റിന്റെ കൂടുതൽ വരികൾ നിങ്ങൾക്ക് കാണാൻ തിരഞ്ഞെടുക്കാം.

ക്രമീകരണം  > ആപ്പുകൾ > Mail > പ്രിവ്യൂ ചെയ്യൂ (സന്ദേശ ലിസ്റ്റിനു താഴെ) എന്നതിലേക്ക് പോകൂ, തുടർന്ന് അഞ്ച് വരികൾ വരെ തിരഞ്ഞെടുക്കൂ.

മുഴുവൻ സംഭാഷണവും കാണിക്കൂ

ക്രമീകരണം  > ആപ്പുകൾ > Mail എന്നതിലേക്ക് പോകൂ, എന്നിട്ട് ‘ത്രെഡ് പ്രകാരം ഓർഗനൈസ് ചെയ്യൂ’ (ത്രെഡിങ്ങിന് താഴെ) എന്നത് ഓൺ ചെയ്യൂ.

കുറിപ്പ്: ഇവിടെ നിങ്ങൾക്ക് മറ്റ് ക്രമീകരണങ്ങൾ മാറ്റാനും കഴിയും—അതായത്, ‘വായിച്ച സന്ദേശങ്ങൾ ചുരുക്കൂ’ എന്നതോ ‘പുതിയ സന്ദേശം ഏറ്റവും മുകളിൽ’ എന്നതോ പോലുള്ളവ.

നിങ്ങളുടെ ഇൻബോക്സിൽ സ്വീകർത്താവ്, CC എന്നീ ലേബലുകൾ കാണിക്കൂ

ക്രമീകരണം  > ആപ്പുകൾ > Mail, എന്നതിലേക്ക് പോകൂ, തുടർന്ന് ‘സ്വീകർത്താവ്/Cc ലേബലുകൾ കാണിക്കൂ’ (സന്ദേശ ലിസ്റ്റിന് താഴെ) ഓൺ ചെയ്യൂ.

നിങ്ങൾക്ക് അയച്ച എല്ലാ മെയിലുകളും ശേഖരിക്കുന്ന സ്വീ/Cc മെയിൽബോക്സും നിങ്ങൾക്ക് കാണാൻ കഴിയും. ഇത് കാണിക്കാനോ മറയ്ക്കാനോ വേണ്ടി, Mail ആപ്പിന്റെ മുകളിൽ ഇടത് മൂലയിൽ സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, 'മെയിൽബോക്സുകൾക്ക് മുകളിൽ എഡിറ്റ് ചെയ്യൂ' എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് 'സ്വീകർത്താവ് അല്ലെങ്കിൽ Cc' സെലക്റ്റ് ചെയ്യൂ.

നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് ആരെയെങ്കിലും ചേർക്കുകയോ അവരെ ഒരു VIP ആക്കുകയോ ചെയ്യൂ

ഭാവിയിൽ അവരുടെ ഇ-മെയിൽ സന്ദേശങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിന് നിങ്ങൾക്ക് ആരെയെങ്കിലും നിങ്ങളുടെ കോൺടാക്റ്റുകളിൽ സേവ് ചെയ്യാനോ അവരിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ഏത് സന്ദേശവും ഓട്ടോമാറ്റിക്കായി സ്റ്റാർ ചെയ്യപ്പെടുന്നതിന് അവരെ ഒരു VIP ആക്കാനോ കഴിയും.

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഒരു സന്ദേശത്തിൽ, ഒരു വ്യക്തിയുടെ പേരോ ഇ-മെയിൽ വിലാസമോ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • നിങ്ങളുടെ കോൺടാക്റ്റുകളിൽ ചേർക്കൂ: ‘പുതിയ കോൺടാക്റ്റ് ഉണ്ടാക്കൂ’ അല്ലെങ്കിൽ ‘നിലവിലുള്ള കോൺടാക്റ്റിലേക്ക് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

      നിങ്ങൾക്ക് ഒരു ഫോൺ നമ്പറും മറ്റ് ഇ-മെയിൽ വിലാസങ്ങളും മറ്റും ചേർക്കാൻ കഴിയും.

    • നിങ്ങളുടെ VIP ലിസ്റ്റിലേക്ക് ചേർക്കൂ: ‘VIP-ലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

കോൺടാക്റ്റ് ഫോട്ടോകൾ കാണിക്കുകയോ മറയ്ക്കുകയോ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഒരു ഇൻബോക്സിൽ, സ്ക്രീനിന്റെ മുകളിലുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ’കോൺടാക്റ്റ് ഫോട്ടോകൾ കാണിക്കൂ’ സെലക്റ്റ് ചെയ്യുകയോ ഡീസെലക്റ്റ് ചെയ്യുകയോ ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.