ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങളുടെ iPad ക്യാമറയ്ക്കൊപ്പം ലൈവ് ടെക്സ്റ്റ് ഉപയോഗിക്കൂ

പിന്തുണയ്ക്കുന്ന മോഡലുകളിൽ, ക്യാമറ ഫ്രെയിമിനുള്ളിൽ ദൃശ്യമാകുന്ന ടെക്സ്റ്റ് കോപ്പി ചെയ്യാനും പങ്കിടാനും നോക്കിയെടുക്കാനും വിവർത്തനം ചെയ്യാനും നിങ്ങളുടെ iPad ക്യാമറ ഉപയോഗിക്കൂ. ഫ്രെയിമിൽ ദൃശ്യമാകുന്ന ടെക്സ്റ്റിനെ അടിസ്ഥാനമാക്കി ഫോൺ നമ്പറുകളിലേക്ക് എളുപ്പത്തിൽ വിളിക്കാനും വെബ്‌സൈറ്റുകൾ സന്ദർശിക്കാനും കറൻസികൾ പരിവർത്തനം ചെയ്യാനും മറ്റും ഉള്ള ദ്രുത പ്രവർത്തനങ്ങളും ക്യാമറ നൽകുന്നു.

  1. നിങ്ങളുടെ iPad-ൽ ക്യാമറ ക്യാമറ തുറക്കൂ.

  2. ടെക്സ്റ്റ് ക്യാമറ ഫ്രെയിമിൽ ദൃശ്യമാകുന്ന തരത്തിൽ നിങ്ങളുടെ iPad പിടിക്കൂ.

  3. കണ്ടെത്തിയ ടെക്സ്റ്റിന് ചുറ്റും മഞ്ഞ ഫ്രെയിം പ്രത്യക്ഷപ്പെട്ടതിന് ശേഷം ലൈവ് ടെക്സ്റ്റ് ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ടെക്സ്റ്റ് തൊട്ടുപിടിക്കൂ, തുടർന്ന് നിർദിഷ്ട ടെക്സ്റ്റ് സെലക്റ്റ് ചെയ്യാനും താഴെ പറയുന്ന ഏതെങ്കിലും പ്രവർത്തനങ്ങൾ നടത്താനും ഗ്രാബ് പോയിന്റുകൾ ഉപയോഗിക്കൂ:

    • കോപ്പി ചെയ്യൂ: കുറിപ്പുകളോ സന്ദേശങ്ങളോ പോലുള്ള മറ്റൊരു ആപ്പിലേക്ക് പേസ്റ്റ് ചെയ്യാൻ ടെക്സ്റ്റ് കോപ്പി ചെയ്യുന്നു.

    • എല്ലാം സെലക്റ്റ് ചെയ്യൂ: ഫ്രെയിമിനുള്ളിലെ എല്ലാ ടെക്സ്റ്റും സെലക്റ്റ് ചെയ്യുന്നു.

    • നോക്കിയെടുക്കൽ: വ്യക്തിഗതമാക്കിയ വെബ് നിർദേശങ്ങൾ കാണിക്കുന്നു.

    • വിവർത്തനം ചെയ്യൂ: ടെക്സ്റ്റ് വിവർത്തനം ചെയ്യുന്നു.

    • വെബിൽ തിരയൂ: വെബിൽ സെലക്റ്റ് ചെയ്ത ടെക്സ്റ്റ് നോക്കിയെടുക്കുന്നു.

    • പങ്കിടൂ: AirDrop, സന്ദേശങ്ങൾ, Mail അല്ലെങ്കിൽ ലഭ്യമായ മറ്റ് ഓപ്ഷനുകൾ ഉപയോഗിച്ച് ടെക്സ്റ്റ് പങ്കിടുന്നു.

      നുറുങ്ങ്: ഉള്ളടക്കത്തെ ആശ്രയിച്ച്, ഒരു ഫോൺ കോൾ ചെയ്യൂ, ഒരു വെബ്സൈറ്റ് സന്ദർശിക്കൂ, ഒരു ഇ-മെയിൽ ആരംഭിക്കൂ, കറൻസികൾ പരിവർത്തനം ചെയ്യൂ എന്നിവയും മറ്റും പോലുള്ള കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സ്‌ക്രീനിന്റെ താഴെയുള്ള ഒരു ദ്രുത പ്രവർത്തനത്തിൽ ടാപ്പ് ചെയ്യാം.

  5. ക്യാമറയിലേക്ക് തിരികെ പോകാൻ ലൈവ് ടെക്സ്റ്റ് ഓൺ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ iPad ക്യാമറയിലെ ലൈവ് ടെക്സ്റ്റ് ഓഫാക്കാൻ, ക്രമീകരണം  > ക്യാമറ എന്നതിലേക്ക് പോകൂ, തുടർന്ന് ‘കണ്ടെത്തിയ ടെക്സ്റ്റ് കാണിക്കൂ’ ഓഫാക്കൂ.

കുറിപ്പ്: ലൈവ് ടെക്സ്റ്റ് എല്ലാ പ്രദേശങ്ങളിലും ഭാഷകളിലും ലഭ്യമല്ല. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.