ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ പിക്ചർ ഇൻ പിക്ചർ ഉള്ള മൾട്ടിടാസ്ക്

പിക്ചർ ഇൻ പിക്ചർ ഉപയോഗിച്ച്, നിങ്ങൾക്ക് മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഒരു വീഡിയോ കാണുകയോ FaceTime ഉപയോഗിക്കുകയോ ചെയ്യാം.

FaceTime കോൾ സമയത്ത് അല്ലെങ്കിൽ ഒരു വീഡിയോ കാണുന്ന സമയത്ത് വീഡിയോ മിനിമൈസ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഹോം ബട്ടൺ അമർത്തൂ (ഹോം ബട്ടൺ ഉള്ള ഒരു iPad-ൽ).

നിങ്ങൾക്ക് ഹോം സ്ക്രീൻ കാണാനും മറ്റ് ആപ്പുകൾ തുറക്കാനും കഴിയുന്ന വിധത്തിൽ വീഡിയോ വിൻഡോ നിങ്ങളുടെ സ്ക്രീനിന്റെ ഒരു മൂലയിലേക്ക് സ്കെയിൽ ഡൗൺ ചെയ്യുന്നു. വീഡിയോ വിൻഡോ കാണിക്കുന്നതോടെ, താഴെപ്പറയുന്നവയിൽ ഏതും നിങ്ങൾക്ക് ചെയ്യാം:

  • വീഡിയോ വിൻഡോയുടെ വലിപ്പം മാറ്റാൻ: ചെറിയ വീഡിയോ വിൻഡോ വലുതാക്കാൻ, നുള്ളിപ്പിടിച്ച് തുറക്കൂ. അത് വീണ്ടും ചുരുക്കാൻ, നുള്ളിപ്പിടിച്ച് അടയ്ക്കൂ.

  • കൺട്രോളുകൾ കാണിക്കുകയും മറയ്ക്കുകയും ചെയ്യാൻ: വീഡിയോ വിൻഡോ ടാപ്പ് ചെയ്യൂ.

  • വീഡിയോ വിൻഡോ നീക്കാൻ: ഇത് സ്ക്രീനിന്റെ മറ്റൊരു മൂലയിലേക്ക് വലിച്ചിടൂ.

  • വീഡിയോ വിൻഡോ മറയ്ക്കാൻ: സ്ക്രീനിന്റെ ഇടതോ വലതോ അരികിലേക്ക് വലിച്ചിടൂ.

  • വീഡിയോ വിൻഡോ അടയ്ക്കാൻ: ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  • ഒരു ഫുൾ വീഡിയോ സ്ക്രീനിലേക്ക് മടങ്ങാൻ: ചെറിയ വീഡിയോ വിൻഡോയിൽ ഫുൾസ്ക്രീൻ റിസ്റ്റോർ ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.