ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ഫോട്ടോസ് ഉപയോഗിച്ച് തുടങ്ങൂ

നിങ്ങളുടെ ഫോട്ടോകൾ കണ്ടെത്താനും നിങ്ങളുടെ ഓർമകൾ ആസ്വദിക്കാനും നിങ്ങളുടെ മികച്ച ഷോട്ടുകൾ പങ്കിടാനും നിങ്ങളുടെ iPad-ലെ ഫോട്ടോസ് ഉപയോഗിക്കൂ. എങ്ങനെ ആരംഭിക്കാമെന്നത് ഇതാ.

ഫോട്ടോകൾ ആപ്പ് തുറന്നിരിക്കുന്നു. സ്ക്രീനിന്റെ മുകൾഭാഗം ഫോട്ടോ ലൈബ്രറി ഒരു ഗ്രിഡിലായി കാണിക്കുന്നു. അതിന് താഴെ ’അടുത്തിടെയുള്ള ദിവസങ്ങളി’ലെ ഫോട്ടോകളുടെ ശേഖരവും അതിന് താഴെ ’ആളുകളും പെറ്റുകളും’ ശേഖരവും ‘പിൻ ചെയ്ത ശേഖരങ്ങളും’.

നിങ്ങളുടെ ലൈബ്രറിയിൽ ഫോട്ടോകൾ ബ്രൗസ് ചെയ്യൂ

നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും കാണാൻ ആരംഭിക്കാൻ ഫോട്ടോസ് ആപ്പിലേക്ക് പോകൂ. നിങ്ങളുടെ ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്യാൻ ഫോട്ടോ ഗ്രിഡിൽ താഴേക്ക് സ്വൈപ്പ് ചെയ്യൂ. ഏറ്റവും അടുത്തിടെയുള്ള ഫോട്ടോകൾ ഏറ്റവും താഴെയാണ്; സമയത്തിനനുസരിച്ച് പിന്നോട്ട് പോകാൻ താഴേക്ക് സ്വൈപ്പ് ചെയ്യൂ. സൂം ഇൻ ചെയ്യാനോ ഔട്ട് ചെയ്യാനോ സ്ക്രീൻ നുള്ളൂ.

ഫോട്ടോസ് ആപ്പ് ’ഓർമകൾ’ ശേഖരത്തിലേക്ക് തുറന്നിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ഓർമകളുടെ ലിസ്റ്റുള്ള ’എല്ലാം’ ടാബ് സെലക്റ്റ് ചെയ്തിരിക്കുന്നു.

നിങ്ങളുടെ ഓർമകൾ ആസ്വദിക്കൂ

സംഗീതത്തിലേക്ക് സജ്ജമാക്കുകയും ഒരു മൂവി പോലെ പ്ലേ ചെയ്യുകയും ചെയ്യുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും വ്യക്തിഗത ശേഖരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ഓർമകൾ വീണ്ടെടുക്കൂ. സൈഡ്ബാറിലെ ’ഓർമകൾ’ ടാപ്പ് ചെയ്യൂ. ഓരോ ഓർമയും ഒരു വ്യക്തി, പെറ്റ്, സ്ഥലം, ഇവന്റ് അല്ലെങ്കിൽ പ്രവർത്തനം പോലെയുള്ള ഒരു തീമിനു ചുറ്റും ക്യൂറേറ്റ് ചെയ്ത നിങ്ങളുടെ ലൈബ്രറിയിൽ നിന്നുള്ള ഫോട്ടോകൾ ഫീച്ചർ ചെയ്യുന്നു.

മധ്യത്തിൽ ഒരു ഫോട്ടോ കാണിക്കുന്ന ‘ഫോട്ടോസ്’ ആപ്പിന്റെ എഡിറ്റ് സ്ക്രീൻ. ഫോട്ടോയുടെ ഇടതുവശത്ത്, ‘ക്രമപ്പെടുത്തൂ’, ‘ഫിൽട്ടറുകൾ’, ‘ക്രോപ്പ് ചെയ്യൂ’ എന്നീ ബട്ടണുകൾ; ‘ക്രമപ്പെടുത്തൂ’ സെലക്റ്റ് ചെയ്തിരിക്കുന്നു. ഫോട്ടോയുടെ വലതുവശത്ത് എഡിറ്റിങ് ഇഫക്റ്റുകൾക്കുള്ള ബട്ടണുകളും ഓരോ ഇഫക്റ്റ് ലെവലും ക്രമീപ്പെടുത്താനുള്ള ഒരു സ്ലൈഡറും.

നിങ്ങളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യൂ

നിങ്ങളുടെ ഫോട്ടോകൾ വേറിട്ടുനിൽക്കാനായി, പ്രകാശവും നിറവും ക്രമപ്പെടുത്തൽ, ക്രോപ്പ് ചെയ്യൽ, കറക്കൽ, ഒരു ഫിൽട്ടർ ചേർക്കൽ എന്നിവയും മറ്റും ചെയ്യൂ. എഡിറ്റിങ് ആരംഭിക്കാൻ, ഒരു ഫോട്ടോയോ വീഡിയോയോ തുറന്ന് എഡിറ്റ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

‘ഫോട്ടോസ്’ ആപ്പിൽ ഒരു ഫോട്ടോ തുറന്നിരിക്കുകയും പങ്കിടൽ ഓപ്ഷനുകൾ സ്ക്രീനിന്റെ മധ്യത്തിൽ കാണിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഫോട്ടോകൾ പങ്കിടൂ

ഒരു ഫോട്ടോയോ വീഡിയോയോ തുറക്കൂ,‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് Mail, സന്ദേശങ്ങൾ അല്ലെങ്കിൽ AirDrop പോലുള്ള ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ. ഒരു ശേഖരത്തിലെ എല്ലാ ഫോട്ടോകളും വീഡിയോകളും പങ്കിടാൻ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഫോട്ടോകൾ പങ്കിടൂ’ ടാപ്പ് ചെയ്യൂ.

കൂടുതൽ അറിയണമെന്നുണ്ടോ?

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.