ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ഡോക്യുമെന്റുകളിലേക്ക് ടെക്സ്റ്റ്, ആകൃതികൾ, സ്റ്റിക്കറുകൾ എന്നിവയും മറ്റും ചേർക്കാൻ മാർക്ക്അപ്പ് ഉപയോഗിക്കൂ

കുറിപ്പുകൾ, ഫോട്ടോസ് എന്നിവ പോലുള്ള പിന്തുണയ്ക്കുന്ന ആപ്പുകളിൽ, നിങ്ങളുടെ ചിത്രങ്ങളിലേക്കും ഡോക്യുമെന്റുകളിലേക്കും ടെക്സ്റ്റ്, ആകൃതികൾ, സ്റ്റിക്കറുകൾ, ഇമേജ് വിവരണങ്ങൾ എന്നിവ ചേർക്കാൻ നിങ്ങൾക്ക് മാർക്ക്അപ്പ് ടൂളുകൾ ഉപയോഗിക്കാം.

‘കുറിപ്പുകൾ’ ആപ്പിലെ കുറിപ്പിന്റെ ചുവടെ മാർക്ക്അപ്പ് ടൂൾബാർ തുറന്നിരിക്കുകയും സ്ക്രീനിന്റെ താഴെ വലത് കോണിലുള്ള ചേർക്കൂ ബട്ടൺ സെലക്റ്റ് ചെയ്യുകയും ചെയ്യുന്നു. ’ചേർക്കൂ’ മെനുവിൽ താഴെപ്പറയുന്ന ഓപ്ഷനുകൾ ലഭ്യമാണ്: സ്റ്റിക്കർ ചേർക്കൂ, ടെക്സ്റ്റ് ചേർക്കൂ, സിഗ്‌നേച്ചർ ചേർക്കൂ, ആകൃതി ചേർക്കൂ.

ടെക്സ്റ്റ് ചേർക്കൂ

  1. ഒരു പിന്തുണയ്ക്കുന്ന ആപ്പിൽ ‘മാർക്ക്അപ്പ്’ ബട്ടൺ അല്ലെങ്കിൽ മാർക്ക്അപ്പ് ടാപ്പ് ചെയ്യൂ.

  2. മാർക്ക്അപ്പ് ടൂൾബാറിൽ, ‘അനോട്ടേഷൻ ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് ’ടെക്സ്റ്റ് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. ടെക്സ്റ്റ് ബോക്സിൽ ടാപ്പ് ചെയ്ത് ടെക്സ്റ്റ് നൽകാൻ കീബോർഡ് ഉപയോഗിക്കൂ.

  4. ടെക്സ്റ്റിന്റെ ഫോണ്ട്, വലിപ്പം, ജസ്റ്റിഫിക്കേഷൻ, സ്റ്റൈൽ അല്ലെങ്കിൽ നിറം എന്നിവ ക്രമപ്പെടുത്താൻ മാർക്ക്അപ്പ് ടൂൾബാറിന്റെ താഴെയുള്ള ടെക്സ്റ്റ് എഡിറ്റിങ് ഓപ്ഷനുകളിൽ ടാപ്പ് ചെയ്യൂ.

  5. നിങ്ങൾ പൂർത്തിയാക്കിയാൽ, ടെക്സ്റ്റ് ബോക്സിന് പുറത്ത് ടാപ്പ് ചെയ്യൂ.

  6. മാർക്ക്അപ്പ് ടൂൾബാർ അടയ്ക്കാൻ കൈയെഴുത്ത് ടൂളുകൾ കാണിക്കൂ ബട്ടൺ അല്ലെങ്കിൽ ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

ഒരു ടെക്സ്റ്റ് ബോക്സ് കട്ട്, കോപ്പി, ഡ്യൂപ്ലിക്കേറ്റ് എന്നിവ ചെയ്യാനോ പങ്കിടാനോ അല്ലെങ്കിൽ ഡിലീറ്റ് ചെയ്യാനോ അതിൽ ടാപ്പ് ചെയ്ത്, അതിനടുത്തുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ഒരു ഓപ്ഷൻ ടാപ്പ് ചെയ്യൂ.

ടൈപ്പ് ചെയ്ത ടെക്സ്റ്റ് ചേർക്കൂ, എഡിറ്റ് ചെയ്യൂ

കുറിപ്പുകൾ പോലുള്ള ആപ്പുകളിൽ ടൈപ്പ് ചെയ്ത ടെക്സ്റ്റ് ചേർക്കാൻ, നിങ്ങൾക്ക് മാർക്ക്അപ്പ് ടൂൾബാർ തുറക്കാതെ താനെ ഒരു കുറിപ്പിൽ നേരിട്ട് ടൈപ്പ് ചെയ്യുകയോ എഴുതുകയോ ചെയ്യാം.

  1. മാർക്ക്അപ്പ് ടൂൾബാർ തുറന്നിരിക്കുകയാണെങ്കിൽ, കൈയെഴുത്ത് ടൂളുകൾ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്ത് അടയ്ക്കൂ.

  2. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

ഒരു ആകൃതി ചേർക്കൂ

  1. ഒരു പിന്തുണയ്ക്കുന്ന ആപ്പിൽ, ‘മാർക്ക്അപ്പ്’ ബട്ടൺ അല്ലെങ്കിൽ മാർക്ക്അപ്പ് ടാപ്പ് ചെയ്യൂ.

  2. മാർക്ക്അപ്പ് ടൂൾബാറിൽ ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആകൃതി ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ആകൃതിയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ആകൃതി നീക്കാൻ: അത് വലിക്കൂ.

    • ആകൃതിയുടെ വലിപ്പം മാറ്റാൻ: ആകൃതിയുടെ ഔട്ട്ലൈനിലുള്ള ഏതെങ്കിലും ഡോട്ട് വലിക്കൂ.

    • ആകൃതിയുടെ ബോർഡർ നിറം, ബോർഡർ വീതി, ഫിൽ നിറം, ഒപാസിറ്റി എന്നിവ ക്രമപ്പെടുത്തൂ: മാർക്ക്അപ്പ് ടൂൾബോക്സിലെ ഒരു ഓപ്ഷൻ ടാപ്പ് ചെയ്യൂ.

    • ആകൃതിയുടെ ദിശയോ മാനമോ ക്രമപ്പെടുത്താൻ: ആകൃതിയുടെ ഔട്ട്ലൈനിലുള്ള ഏതെങ്കിലും പച്ച ഡോട്ട് വലിക്കൂ.

    • കട്ട്, കോപ്പി, ഡ്യൂപ്ലിക്കേറ്റ്, ‘പങ്കിടൂ’ അല്ലെങ്കിൽ ഡിലീറ്റ് എന്നിവ ചെയ്യാൻ: ആകൃതിയുടെ അടുത്തുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ഒരു ഓപ്ഷനിൽ ടാപ്പ് ചെയ്യൂ.

  4. ആകൃതി ക്രമപ്പെടുത്തി കഴിഞ്ഞാൽ സ്ക്രീൻ ടാപ്പ് ചെയ്യൂ.

  5. മാർക്ക്അപ്പ് ടൂൾബാർ അടയ്ക്കാൻ കൈയെഴുത്ത് ടൂളുകൾ കാണിക്കൂ ബട്ടൺ അല്ലെങ്കിൽ ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ഡോക്യുമെന്റിൽ സൂം ഇൻ ചെയ്യാൻ തുറന്ന സ്ക്രീൻ നുള്ളി അകറ്റൂ, അപ്പോൾ നിങ്ങൾക്ക് ആകൃതികളെ അടുത്ത് നിന്ന് ക്രമപ്പെടുത്താനാകും. സൂം ഇൻ ചെയ്യുമ്പോൾ പാൻ ചെയ്യാൻ രണ്ട് വിരലുകൾ വലിക്കൂ. സൂം ഔട്ട് ചെയ്യാൻ, നുള്ളിപ്പിടിച്ച് അടയ്ക്കൂ.

ഒരു ആകൃതി വരയ്ക്കൂ

ഡയഗ്രാമുകളിലും സ്കെച്ചുകളിലും ഉപയോഗിക്കാൻ നിങ്ങൾക്ക് ജ്യാമിതീയമായി മികച്ച ആകൃതികൾ—ലൈനുകൾ, ആർക്കുകൾ എന്നിവയും മറ്റും വരയ്ക്കാൻ മാർക്ക്അപ്പ് ഉപയോഗിക്കാം.

  1. ഒരു പിന്തുണയ്ക്കുന്ന ആപ്പിൽ, ‘മാർക്ക്അപ്പ്’ ബട്ടൺ അല്ലെങ്കിൽ മാർക്ക്അപ്പ് ടാപ്പ് ചെയ്യൂ.

  2. മാർക്ക്അപ്പ് ടൂൾബാറിൽ, പെൻ, മാർക്കർ, അല്ലെങ്കിൽ പെൻസിൽ ടൂൾ എന്നിവ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ വിരൽകൊണ്ട് കൊണ്ടോ അല്ലെങ്കിൽ Apple Pencil ഉപയോഗിച്ചോ (പിന്തുണയ്ക്കുന്ന iPad മോഡലുകളിൽ) ഒറ്റ സ്ട്രോക്കിൽ ഒരു ആകൃതി വരയ്ച്ചതിന് ശേഷം പോസ് ചെയ്യൂ.

    ഡ്രോയിങ്ങിനെ പകരംവെച്ചുകൊണ്ട്, ആകൃതിയുടെ ഒരു മികച്ച പതിപ്പ് സ്ഥലത്തേക്ക് സ്നാപ്പ് ചെയ്യുന്നു. (ഫ്രീഹാൻഡ് ആകൃതി നിലനിർത്താൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ‘പഴയപടിയാക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.)

നിങ്ങൾക്ക് വരയ്ക്കാൻ കഴിയുന്ന ആകൃതികളിൽ നേർരേഖകൾ, അമ്പുകൾ, കമാനങ്ങൾ, 90 ഡിഗ്രി തിരിവുകളുള്ള തുടർച്ചയായ വരകൾ, ചതുരങ്ങൾ, വൃത്തങ്ങൾ, ദീർഘചതുരങ്ങൾ, ത്രികോണങ്ങൾ, പഞ്ചഭുജങ്ങൾ, ചാറ്റ് ബബിളുകൾ, ഹൃദയങ്ങൾ, നക്ഷത്രങ്ങൾ, മേഘങ്ങൾ എന്നിവ ഉൾപ്പെടുന്നു.

മാർക്ക്അപ്പിനൊപ്പം ഒരു സ്റ്റിക്കർ ചേർക്കൂ

നിങ്ങളുടെ സ്റ്റിക്കർ ശേഖരത്തിൽ നിന്നുള്ള സ്റ്റിക്കറുകൾ ഡോക്യുമെന്റുകളിലേക്കും ഇമേജുകളിലേക്കും ചേർക്കാൻ നിങ്ങൾക്ക് മാർക്ക്അപ്പ് ഉപയോഗിക്കാം.

  1. ഒരു പിന്തുണയ്ക്കുന്ന ആപ്പിൽ, ‘മാർക്ക്അപ്പ്’ ബട്ടൺ അല്ലെങ്കിൽ മാർക്ക്അപ്പ് ടാപ്പ് ചെയ്യൂ.

  2. മാർക്ക്അപ്പ് ടൂൾബാറിൽ ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘സ്റ്റിക്കർ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. ഒരു സ്റ്റിക്കറിൽ തൊട്ട് അത് നിങ്ങളുടെ ഡോക്യുമെന്റിലേക്കോ ഫോട്ടോയിലേക്കോ വലിക്കൂ.

    സ്റ്റിക്കറിന്റെ ആംഗിൾ ക്രമീകരിക്കാൻ, വിരൽ ഉയർത്തുന്നതിനുമുമ്പ് സ്റ്റിക്കറിന് ചുറ്റും രണ്ടാമത്തെ വിരൽ തിരിക്കൂ.

  4. സ്റ്റിക്കറിന്റെ വലിപ്പം ക്രമപ്പെടുത്താൻ ഔട്ട്ലൈനിലെ ഒരു ഡോട്ട് തൊട്ടുപിടിക്കൂ.

App Store എന്നതിൽ നിന്ന് നിങ്ങൾക്ക് സ്റ്റിക്കർ പാക്കുകൾ ഡൗൺലോഡ് ചെയ്യാം. നിങ്ങൾക്ക് ‘സന്ദേശങ്ങൾ’ ആപ്പിൽ അല്ലെങ്കിൽ ഫോട്ടോകളിൽ നിന്നും Live Photo-കളിൽ നിന്നും സബ്ജക്റ്റുകൾ ഉയർത്തിക്കൊണ്ടും സ്റ്റിക്കറുകൾ സൃഷ്ടിക്കാം. iPad-ലെ ‘സന്ദേശങ്ങളി’ൽ സ്റ്റിക്കറുകൾ അയയ്ക്കൂ, iPad-ൽ നിങ്ങളുടെ ഫോട്ടോകളിൽ നിന്ന് സ്റ്റിക്കറുകൾ ഉണ്ടാക്കൂ എന്നിവ കാണൂ.

കസ്റ്റം ഇമേജ് വിവരണങ്ങൾ ചേർക്കൂ

‘ഫോട്ടോസ്’ പോലുള്ള പിന്തുണയ്ക്കുന്ന ആപ്പുകളിൽ, ഇമേജുകളിലേക്ക് വിവരണങ്ങൾ ചേർക്കാൻ നിങ്ങൾക്ക് മാർക്ക്അപ്പ് ഉപയോഗിക്കാം. നിങ്ങൾ ഇമേജ് എക്സ്പ്ലോറർ ഉപയോഗിക്കുമ്പോൾ VoiceOver നിങ്ങളുടെ ഇഷ്ടാനുസൃത വിവരണങ്ങൾ വായിക്കുന്നു.

  1. ഒരു പിന്തുണയ്ക്കുന്ന ആപ്പിൽ, ‘മാർക്ക്അപ്പ്’ ബട്ടൺ അല്ലെങ്കിൽ മാർക്ക്അപ്പ് ടാപ്പ് ചെയ്യൂ.

  2. മാർക്ക്അപ്പ് ടൂൾബാറിൽ ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘വിവരണം’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ വിവരണം നൽകി, ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.