ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ News-ൽ ക്വാർട്ടൈൽസ് പസിലുകൾ പരിഹരിക്കൂ

Apple News+ സബ്സ്ക്രൈബർമാർക്ക് എല്ലാ ദിവസവും ഒരു പുതിയ ക്വാർട്ടൈൽസ് പസിലിലേക്ക് ആക്സസ് ലഭിക്കും. വാക്കുകൾ രൂപപ്പെടുത്താൻ 4 x 5 ഗ്രിഡിൽ നിന്ന് രണ്ട് മുതൽ നാല് വരെ അക്ഷരങ്ങൾ അടങ്ങിയ ടൈലുകൾ പ്ലേയ൪മാ൪ തിരഞ്ഞെടുക്കുന്നു. നിങ്ങൾക്ക് ഓരോ വാക്കിനും നാല് ടൈലുകൾ വരെ ഉപയോഗിക്കാം, നിങ്ങൾ എത്ര ടൈലുകൾ ഉപയോഗിക്കുന്നുവോ അത്രയും പോയിന്റുകൾ നിങ്ങൾക്ക് സ്കോർ ചെയ്യാം.

നാല് ടൈലുകളിൽ നിന്ന് രൂപപ്പെടുന്ന ഒരു വാക്കിനെ ക്വാർട്ടൈൽ എന്ന് വിളിക്കുന്നു, അതിന് 8 പോയിന്റുണ്ട്. അഞ്ച് ക്വാർട്ടൈലുകളും കണ്ടെത്തിയാൽ, നിങ്ങൾക്ക് അധികമായി 40 പോയിന്റ് ലഭിക്കും.

വിദഗ്ധൻ എന്ന റാങ്കിൽ എത്താൻ ആവശ്യമായ 100 പോയിന്റുകൾ നേടുക എന്നതാണ് ഗെയിമിന്റെ ലക്ഷ്യം. നിങ്ങൾ ‘വിദഗ്ധൻ’ റാങ്കിൽ എത്തിയ ശേഷവും വാക്കുകൾ രൂപപ്പെടുത്തുന്നതും പോയിന്റുകൾ ശേഖരിക്കുന്നതും തുടരാം.

കുറിപ്പ്: Apple News, Apple News+, പസിലുകൾ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

ക്വാർട്ടൈൽസ് പ്ലേ ചെയ്യാൻ

  1. നിങ്ങളുടെ iPad-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ‘ക്വാർട്ടൈൽസ്’ പസിൽ തുറക്കൂ.

  3. ഒരു വാക്ക് സൃഷ്ടിക്കാൻ ടൈലുകളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് അത് നൽകാൻ ’നൽകൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    ഉദാഹരണത്തിന്, ഒരു പോയിന്റ് സ്കോർ ചെയ്യാൻ, ‘pear’ ടാപ്പ് ചെയ്യൂ, തുടർന്ന് ’നൽകൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. 2 പോയിന്റ് നേടാൻ, ‘ap’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘appear’ എന്ന വാക്ക് രൂപപ്പെടുത്താൻ ‘pear’ ടാപ്പ് ചെയ്യൂ. ‘ap’, ‘pear’, തുടർന്ന് ‘ance’ ടാപ്പ് ചെയ്ത് 4 പോയിന്റുകൾ നേടൂ. ‘disappearance’ എന്ന സ്പെല്ലിങ് കണ്ടെത്തി ക്വാർട്ടൈൽ പൂർത്തിയാക്കി 8 പോയിന്റ് സ്കോർ ചെയ്യൂ.

    പൂർത്തിയാക്കിയ വാക്കുകൾ ’കണ്ടെത്തിയ വാക്കുകൾ’ ബോക്സിൽ ദൃശ്യമാകും, നിങ്ങൾ കണ്ടെത്തുന്ന ഏത് ക്വാർട്ടൈൽസും നാല് ടൈലുകളുടെ ഗ്രൂപ്പുകളായും ദൃശ്യമാകും.

    ക്വാർട്ടൈൽസ് പസിലുകളിൽ സാധ്യമായ എല്ലാ വാക്കുകളും യോഗ്യത നേടുന്നില്ല. ഉദാഹരണത്തിന്, അവ്യക്തവും സാങ്കേതികവുമായ പദങ്ങൾ, സംജ്ഞാ നാമങ്ങൾ, നിന്ദിക്കുന്ന വാക്കുകൾ എന്നിവ ഒരിക്കലും വാക്കിന്റെ പട്ടികയിൽ ദൃശ്യമാകില്ല.

  4. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ ടൈലുകൾ പുനഃക്രമീകരിക്കാൻ: ടൈലുകൾ ഗ്രിഡിന് മുകളിൽ സ്ഥാപിക്കാൻ ടാപ്പ് ചെയ്തതിനുശേഷം, തൊട്ടുപിടിക്കൂ, തുടർന്ന് അവ പുനഃക്രമീകരിക്കാൻ വലിക്കൂ.

    • അടുത്ത റാങ്കിലേക്ക് നീങ്ങാൻ ആവശ്യമായ പോയിന്റുകൾ കാണാൻ: ‘അടുത്ത റാങ്ക്’ ടാപ്പ് ചെയ്യൂ.

    • നിങ്ങൾക്ക് ഉപയോഗിക്കേണ്ടതില്ലാത്ത ടൈലുകൾ മായ്ക്കാൻ: നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    • എത്ര വാക്കുകൾ ബാക്കിയുണ്ടെന്ന് കാണൂ: നിങ്ങൾ ‘വിദഗ്ധൻ’ റാങ്കിൽ എത്തുമ്പോൾ, നിങ്ങൾ കണ്ടെത്താത്ത വാക്കുകൾ എത്രയാണെന്ന് ‘കണ്ടെത്തിയ വാക്കുകൾ’ ബോക്സ് കാണിക്കും.

    • ഓരോ വാക്കിന്റെയും പോയിന്റുകൾ കാണാൻ: ‘കണ്ടെത്തിയ വാക്കുകൾ’ ബോക്സിലെ ‘വിപുലീകരിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ദ്രുത ‘ക്വാർടൈൽസ്’ ട്യൂട്ടോറിയൽ എടുക്കാൻ ‘എങ്ങനെ പ്ലേ ചെയ്യാം’ എന്നതിൽ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ‘ക്വാർടൈൽസ്’ പസിൽ ഫീഡ് തുറക്കാൻ ‘കൂടുതൽ പസിലുകൾ’ ടാപ്പ് ചെയ്യൂ.

ടൈലുകൾ ഷഫിൾ അല്ലെങ്കിൽ ഗ്രൂപ്പ് ചെയ്യാൻ

  1. നിങ്ങളുടെ iPad-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ക്വാർട്ടൈൽസ് പസിൽ തുറന്ന് വാക്കുകൾ കണ്ടെത്തി തുടങ്ങൂ.

  3. നിങ്ങൾ കണ്ടെത്തുന്ന ക്വാർട്ടൈൽസ് ഗ്രിഡിന്റെ താഴെ ആങ്കർ ചെയ്യപ്പെടും. നിങ്ങൾ അവയെ ഗ്രിഡിന്റെ മുകളിൽ ആങ്കർ ചെയ്താൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കണ്ടെത്തിയ ക്വാർട്ടൈൽസ് തരം തിരിക്കൂ’ തിരഞ്ഞെടുക്കൂ.

  4. കണ്ടെത്തിയ ക്വാർട്ടൈൽസിന്റെ ഭാഗമല്ലാത്ത ടൈലുകൾ ഷഫിൾ ചെയ്യാൻ ‘ഷഫിൾ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. ഗ്രിഡിലെ എല്ലാ ടൈലുകളും ഷഫിൾ ചെയ്യാനായി, ആങ്കറിങ് ഓഫാക്കാൻ ‘വിന്യാസം’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഷഫിൾ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

എല്ലാ വാക്കുകളും വെളിപ്പെടുത്താൻ

  1. നിങ്ങളുടെ iPad-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ‘ക്വാർട്ടൈൽസ്’ പസിൽ തുറക്കൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എല്ലാ വാക്കുകളും വെളിപ്പെടുത്തൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾ കണ്ടെത്താത്ത വാക്കുകൾ കാണിക്കും.

    • വിദഗ്ധൻ എന്ന റാങ്കിൽ എത്തുന്നതിന് മുൻപ് നിങ്ങൾ വെളിപ്പെടുത്തുകയാണെങ്കിൽ: നിങ്ങളുടെ സ്കോർബോർഡ് സ്ഥിതിവിവരക്കണക്കുകളിലും സ്ട്രീക്കുകളിലും പസിൽ എണ്ണപ്പെടില്ല.

    • വിദഗ്ധൻ എന്ന റാങ്കിൽ എത്തിയതിന് ശേഷം നിങ്ങൾ വെളിപ്പെടുത്തുകയാണെങ്കിൽ: നിങ്ങളുടെ സ്ഥിതിവിവരക്കണക്കുകളെയോ സ്ട്രീക്കുകളെയോ ബാധിക്കില്ല.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.