iPad-ലെ പോഡ്കാസ്റ്റ്സ് ഉപയോഗിച്ച് ആരംഭിക്കൂ

പോഡ്കാസ്റ്റ് ആപ്പ് വാർത്തകൾ, യഥാർഥ കുറ്റകൃത്യങ്ങൾ, കോമഡി തുടങ്ങി നിരവധി വിഷയങ്ങളിലായി ദശലക്ഷക്കണക്കിന് ഷോകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഓൺലൈനിൽ കേൾക്കുകയോ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും പ്ലേ ചെയ്യാൻ കഴിയുന്ന തരത്തിൽഎപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യുകയോ ആവാം.

പോഡ്കാസ്റ്റ് വിഭാഗങ്ങൾ കാണിക്കുന്ന പോഡ്കാസ്റ്റ്സ് ആപ്പിലെ തിരയൽ സ്ക്രീൻ. സ്ക്രീനിന്റെ താഴത്തെ ഭാഗത്ത് എപ്പിസോഡ് ആർട്ട് വർക്ക്, എപ്പിസോഡ് ടൈറ്റിൽ എന്നിവയും ‘റീവൈൻഡ് ചെയ്യൂ’ ‘പോസ് ചെയ്യൂ’, ‘മുന്നോട്ട് സ്കിപ്പ് ചെയ്യൂ’ ബട്ടണുകളും ഉണ്ട്.

പോഡ്കാസ്റ്റുകൾ കണ്ടെത്തൂ

നിങ്ങളുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ചാനലുകളോ ഷോകളോ എപ്പിസോഡുകളോ കണ്ടെത്താൻ നിങ്ങൾക്ക് ‘തിരയൽ’ ഫീച്ചർ ഉപയോഗിക്കാം. വിഭാഗമനുസരിച്ച് ഷോകൾ ബ്രൗസ് ചെയ്യാൻ ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്ത് തിരയൽ ഫീൽഡ് ശൂന്യമായി വിടൂ. ഒരു നിർദിഷ്ട ഷോയോ എപ്പിസോഡോ കണ്ടെത്താൻ ഒരു ടൈറ്റിൽ, വിഷയം അല്ലെങ്കിൽ മറ്റൊരു കീവേഡ് ടൈപ്പ് ചെയ്യൂ.

പ്ലേ ബട്ടണും പ്ലേബാക്ക് കൺട്രോളുകളും കാണിക്കുന്ന പോഡ്കാസ്റ്റ്സ് ആപ്പിലെ ഒരു എപ്പിസോഡ് പേജ്.

പോഡ്കാസ്റ്റുകൾ കേൾക്കൂ

ഒരു ഷോയോ എപ്പിസോഡോ പ്ലേ ചെയ്യാൻ തുടങ്ങാൻ ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് പ്ലേബാക്ക് കൺട്രോൾ ചെയ്യാൻ സ്ക്രീനിന്റെ താഴെയുള്ള പ്ലേയറിലെ ബട്ടണുകൾ ഉപയോഗിക്കൂ. നിങ്ങൾക്ക് പിന്നോട്ട് സ്കിപ് ചെയ്യാം, പോസ് ചെയ്യുകയോ പ്ലേ ചെയ്യുന്നത് തുടരുകയോ ചെയ്യാം, അല്ലെങ്കിൽ മുന്നോട്ട് സ്കിപ് ചെയ്യാം.

‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീൻ കാണാൻ സ്ക്രീനിന്റെ താഴെയുള്ള പ്ലേയറിൽ ടാപ്പ് ചെയ്യൂ, അവിടെ നിങ്ങൾക്ക് പ്ലേബാക്ക് വേഗത മാറ്റാനും, എപ്പിസോഡിന്റെ ട്രാൻസ്ക്രിപ്റ്റ് കാണാനും, ഒരു സ്ലീപ് ടൈമർ സജ്ജമാക്കാനും കഴിയും.

ഓരോ അധ്യായത്തിന്റെയും സമ്മറികളുള്ള എപ്പിസോഡുകളുടെ ഒരു സീസണും താഴെ പ്ലേയറും കാണിക്കുന്ന പോഡ്കാസ്റ്റ്സ് ആപ്പിലെ ഒരു ഷോ പേജ്.

ഒരു ഷോ ഫോളോ ചെയ്യൂ

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ഷോ കണ്ടെത്തുമ്പോൾ, അത് നിങ്ങളുടെ ലൈബ്രറിയിലേക്ക് ചേർക്കാൻ ’ഫോളോ ചെയ്യൂ’ ടാപ്പ് ചെയ്യാം. നിങ്ങൾ ഫോളോ ചെയ്യുന്ന ഷോകളുടെ പുതിയ എപ്പിസോഡുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യണോ എന്നും പുതിയ എപ്പിസോഡുകൾ ലഭ്യമാകുമ്പോൾ അറിയിപ്പുകൾ ലഭിക്കണോ എന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

കൂടുതൽ അറിയണമെന്നുണ്ടോ?

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.