ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘ഓർമപ്പെടുത്തലി’ൽ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ

നിങ്ങളുടെ iPad ഒരു iPad കീബോർഡിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ഓർമപ്പെടുത്തൽ ആപ്പിൽ വേഗത്തിൽ പ്രവർത്തനങ്ങൾ നടത്താൻ നിങ്ങൾക്ക് കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കാം.

കീബോർഡ് ഷോർട്ട്കട്ടുകളുടെ ഉദാഹരണങ്ങൾ

  • ഒരു പുതിയ ലിസ്റ്റ് സൃഷ്ടിക്കാൻ: ഷിഫ്റ്റ്-കമാൻഡ്-N അമർത്തൂ.

  • ഒരു പുതിയ ഓർമപ്പെടുത്തൽ ചേർക്കാൻ: കമാൻഡ്-N അമർത്തൂ.

  • പൂർത്തിയായ ഓർമപ്പെടുത്തലുകൾ കാണിക്കാൻ: ഷിഫ്റ്റ്-കമാൻഡ്-H അമർത്തൂ.

  • നിങ്ങൾക്ക് അസൈൻ ചെയ്ത എല്ലാ ഓർമപ്പെടുത്തലുകളും കാണിക്കാൻ: കമാൻഡ്-5 അമർത്തൂ.

കീബോർഡ് ഷോർട്ട്കട്ടുകൾ പഠിക്കൂ

ഷോർട്ട്കട്ടുകൾ ദൃശ്യമാകുന്നതുവരെ ഗ്ലോബ് () കീയോ കമാൻഡ് കീയോ (⌘) അമർത്തിപ്പിടിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.