ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘കാൽക്കുലേറ്ററി’ൽ മുൻപത്തെ കണക്കുകൂട്ടലുകൾ കാണൂ

ബേസിക് അല്ലെങ്കിൽ സയന്റിഫിക് കാൽക്കുലേറ്ററുകളിൽ മുൻപത്തെ കണക്കുകൂട്ടലുകൾ ട്രാക്ക് ചെയ്ത് ‘കാൽക്കുലേറ്ററി’ലോ മറ്റ് ആപ്പുകളിലോ ഉപയോഗിക്കാൻ അവയിൽ നിന്നുള്ള ഫലങ്ങൾ കോപ്പി ചെയ്യൂ.

iPad-ലെ കാൽക്കുലേറ്ററിന്റെ ഇടതുവശത്തുള്ള കണക്കുകൂട്ടൽ ചരിത്രം.
  1. നിങ്ങളുടെ iPad-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. കാൽക്കുലേറ്റർ മോഡ് ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ബേസിക് അല്ലെങ്കിൽ സയന്റിഫിക് സെലക്റ്റ് ചെയ്യൂ.

  3. സൈഡ്ബാർ ബട്ടൺ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • കണക്കുകൂട്ടൽ വീണ്ടും ലോഡ് ചെയ്യാൻ: ലിസ്റ്റിങ് ടാപ്പ് ചെയ്യൂ. നിങ്ങൾ നേരത്തെ നിർത്തിയിടത്ത് കണക്കുകൂട്ടൽ ദൃശ്യമാകുന്നു.

    • ഉത്തരം കോപ്പി ചെയ്യാൻ: ലിസ്റ്റിങ്ങിൽ തൊട്ടുപിടിച്ച ശേഷം ’ഗണിത വാക്യം കോപ്പി ചെയ്യൂ’ അല്ലെങ്കിൽ ‘ഫലം കോപ്പി ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • കണക്കുകൂട്ടൽ ഡിലീറ്റ് ചെയ്യാൻ: ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ട്രാഷ് ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.