ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘മാപ്പ്സി’ൽ സ്ഥലങ്ങൾ റേറ്റ് ചെയ്യുകയും ഫോട്ടോകൾ ചേർക്കുകയും ചെയ്യൂ

മറ്റ് മാപ്പ്സ് യൂസർമാരെ സഹായിക്കാൻ നിങ്ങൾക്ക് സന്ദർശിക്കുന്ന സ്ഥലങ്ങളുടെ റേറ്റിങ്ങുകളും ഫോട്ടോകളും നൽകാം.

നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത എല്ലായിടത്തും നിങ്ങളുടെ റേറ്റിങ്ങുകളും ഫോട്ടോകളും ദൃശ്യമാകും.

ലൊക്കേഷൻ, ഫോട്ടോകൾ എന്നിവയുടെ മൊത്തത്തിലുള്ള റേറ്റിങ്ങുകളും, ഫോട്ടോകൾ ബ്രൗസ് ചെയ്യാനോ ചേർക്കാനോ സ്ഥലം റേറ്റ് ചെയ്യാനോ ബട്ടണുകളും ഉള്ള സ്ഥല കാർഡുള്ള iPad.

കുറിപ്പ്: Apple റേറ്റിങ്ങുകളും ഫോട്ടോകളും ഫീച്ചർ സെലക്റ്റ് ചെയ്ത ഏരിയകളിൽ ലഭ്യമാണ്. രാജ്യവും പ്രദേശവും അനുസരിച്ച് ഫീച്ചറുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഒരു സ്ഥലത്തെ റേറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. മാപ്പിലെ ഒരു സ്ഥലത്തിലോ തിരയൽ ഫലത്തിലോ ടാപ്പ് ചെയ്യൂ.

  3. ലൊക്കേഷൻ അനുസരിച്ച് റേറ്റിങ്ങുകൾ അല്ലെങ്കിൽ റേറ്റ് ടാപ്പ് ചെയ്യുക (സ്ഥല കാർഡിന്റെ മുകളിൽ) അല്ലെങ്കിൽ ഈ സ്ഥലം റേറ്റ് ചെയ്യാൻ താഴേക്ക് സ്ക്രോൾ ചെയ്യുക, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യുക:

  4. ലഭ്യമായ വിഭാഗങ്ങൾക്കായി ‘ലൈക്ക് ചെയ്യൂ’ ബട്ടൺ അല്ലെങ്കിൽ ‘ഡിസ്‌ലൈക്ക് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, അതിനുശേഷം ’കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ താൽപര്യപ്രകാരം പിന്നീട് നിങ്ങളുടെ റേറ്റിങ്ങുകൾ എഡിറ്റ് ചെയ്യാം.

ഒരു സ്ഥലത്തിനായി ഫോട്ടോകൾ ചേർക്കൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. മാപ്പിലെ ഒരു സ്ഥലത്തിലോ തിരയൽ ഫലത്തിലോ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ പേരോ വിളിപ്പേരോ ഉപയോഗിച്ച് നിങ്ങളാണ് ലഭ്യമാക്കിയതെന്ന് ഫോട്ടോകൾക്ക് സ്വയം ക്രെഡിറ്റ് നൽകാൻ ‘ഫോട്ടോ ക്രെഡിറ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ക്രെഡിറ്റ് കാണിക്കൂ’ ഓൺ ചെയ്യൂ. ആവശ്യമെങ്കിൽ, നിങ്ങൾക്ക് സ്വയം ഒരു വിളിപ്പേര് നൽകാം. (നിങ്ങൾ നേരത്തെ സമർപ്പിച്ചതും തുടർന്ന് സമർപ്പിക്കുന്നതുമായ എല്ലാ ഫോട്ടോകൾക്കും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫോട്ടോ ക്രെഡിറ്റ് ഓപ്ഷൻ ബാധകമാണ്)

  4. ‘നിങ്ങളുടെ ഫോട്ടോകൾ ചേർക്കൂ’ ടാപ്പ് ചെയ്യൂ, ശേഷം സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

    Apple-ലേക്ക് നിങ്ങളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ, നിങ്ങൾക്ക് Apple അക്കൗണ്ട് ഉണ്ടായിരിക്കണം.

    കുറിപ്പ്: റേറ്റിങ് വിഭാഗങ്ങളോ റേറ്റ് ബട്ടണോ കാണുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു ഫോട്ടോ ചേർക്കാനാവില്ല.

നിങ്ങളുടെ ഫോട്ടോകൾ പൊതുവായി പങ്കിടൂ

‘മാപ്പ്സി’ലേക്ക് നിങ്ങൾ ചേർക്കുന്ന ഫോട്ടോകൾ അവരുടെ സ്വന്തം ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഉപയോഗിക്കാൻ നിങ്ങൾക്ക് കമ്പനികളെ അനുവദിക്കാം.

  1. ക്രമീകരണം  > ആപ്പുകൾ > മാപ്പ്സ് എന്നതിലേക്ക് പോകൂ.

  2. ‘നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ ഫോട്ടോ ദാതാക്കളെ അനുവദിക്കൂ’ ഓണാക്കൂ.

നിങ്ങൾ പങ്കിടുന്ന ഫോട്ടോകളിൽ ലൊക്കേഷൻ ഡാറ്റ ഉൾപ്പെടുന്നുണ്ടെങ്കിലും നിങ്ങളുടെ ഐഡന്റിറ്റി ഉൾപ്പെടുന്നില്ല. നിങ്ങൾ ഈ ക്രമീകരണം ഓഫാക്കിയാൽ, ഇനിമുതൽ ഫോട്ടോ ദാതാക്കൾക്ക് നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല. (പ്രാബല്യത്തിൽ വരാൻ കുറച്ച് ദിവസങ്ങൾ വേണ്ടിവന്നേക്കാം.)

ഒരു സ്ഥലത്തിനായി നിങ്ങളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യൂ

നിങ്ങൾക്ക് ഫോട്ടോകൾ ചേർക്കാനോ നീക്കംചെയ്യാനോ കഴിയും, നിങ്ങളുടെ ഫോട്ടോ ക്രെഡിറ്റ് ചേർക്കാനോ നീക്കംചെയ്യാനോ കഴിയും, കൂടാതെ നിങ്ങളുടെ ഫോട്ടോ ക്രെഡിറ്റിന് ഒരു വിളിപ്പേര് നൽകാനും കഴിയും.

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറിക്ക് താഴെ, ‘സ്ഥലങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ഥലങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട ഫോട്ടോകളുടെ സ്ഥലത്ത് ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ റേറ്റ് ചെയ്ത സ്ഥലങ്ങളിൽ ഒന്ന് സെലക്റ്റ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്ന ഒരെണ്ണം ചെയ്യൂ:

    • മറ്റൊരു ഫോട്ടോ സമർപ്പിക്കാൻ: ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    • ഒരു ഫോട്ടോ നീക്കം ചെയ്യാൻ: ‘നിങ്ങളുടെ ഫോട്ടോകൾ’ എന്നതിൽ ടാപ്പ് ചെയ്ത് ഫോട്ടോ സെലക്റ്റ് ചെയ്യൂ, ശേഷം ‘കൂടുതൽ ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്ത് ‘നിങ്ങളുടെ ഫോട്ടോ ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ ഫോട്ടോ ക്രെഡിറ്റ് മാറ്റാൻ: ‘നിങ്ങളുടെ ഫോട്ടോകൾ’ എന്നതിൽ ടാപ്പ് ചെയ്ത് ഫോട്ടോ സെലക്റ്റ് ചെയ്യൂ, ശേഷം ‘കൂടുതൽ ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ഫോട്ടോ ക്രെഡിറ്റ് മാറ്റൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾ നേരത്തെ സമർപ്പിച്ചതും തുടർന്നും സമർപ്പിക്കുന്നതുമായ എല്ലാ ഫോട്ടോകൾക്കും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫോട്ടോ ക്രെഡിറ്റ് ഓപ്ഷൻ ബാധകമാണ്.

റേറ്റിങ്ങുകളും ഫോട്ടോകളും സംബന്ധിച്ച നിർദ്ദേശങ്ങൾ ലഭിക്കുന്നത് നിറുത്തൂ

നിങ്ങൾ അടുത്തിടെ ഒരു താൽപ്പര്യമുള്ള സ്ഥലം സന്ദർശിക്കുകയോ അതിന്റെ ഫോട്ടോ എടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു റേറ്റിങ്ങോ ഫോട്ടോയോ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ‘മാപ്പ്സി’ൽ ലഭിച്ചേക്കാം. ഈ നിർദേശങ്ങൾ ഓൺ-ഡിവൈസ് പ്രോസസിങ് ഉപയോഗിക്കുന്നു, അത് Apple-ന് വായിക്കാനാവില്ല. ഈ നിർദേശങ്ങൾ സ്വീകരിക്കാൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, അവ ഓഫാക്കാം.

  1. ക്രമീകരണം  > ആപ്പുകൾ > മാപ്പ്സ് എന്നതിലേക്ക് പോകൂ.

  2. ‘റേറ്റിങ്ങുകളും ഫോട്ടോ നിർദേശങ്ങളും കാണിക്കൂ’ ഓഫാക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.