ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ മാപ്പ്സിൽ ചുറ്റുമുള്ള സ്ഥലങ്ങൾ കാണൂ

360-ഡിഗ്രി പനോരമിക് കാഴ്ചകളോടെ നിങ്ങൾക്ക് ചുറ്റുമുള്ള ചില സ്ഥലങ്ങൾ നോക്കാൻ കഴിയും.

മാപ്പ്സ് ആപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശത്തിന്റെ മാപ്പിന് മുകളിൽ നീക്കാവുന്ന, 360 ഡിഗ്രി പനോരമിക് കാഴ്ച ദൃശ്യമാകുന്നു. മാപ്പിൽ ഓവർലേ ചെയ്തിരിക്കുന്ന ’ചുറ്റും നോക്കൂ’ ഐക്കൺ കാഴ്ചയുടെ ദിശയിലേക്ക് ചൂണ്ടുന്നു.
  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. സെലക്റ്റ് ചെയ്ത നഗരങ്ങളിൽ, ഒരു മാപ്പിന്റെ താഴെയുള്ള ‘ചുറ്റും നോക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. കാഴ്ച മാറ്റാൻ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • പാൻ ചെയ്യാൻ: സീനിൽ ഒരു വിരൽ ഇടത്തോട്ടോ വലത്തോട്ടോ വലിക്കൂ.

    • മുന്നോട്ട് നീക്കാൻ: സീൻ ടാപ്പ് ചെയ്യൂ.

    • സൂം ഇൻ അല്ലെങ്കിൽ ഔട്ട് ചെയ്യാൻ: നുള്ളി അകറ്റുകയോ അടുപ്പിക്കുകയോ ചെയ്യൂ

    • മറ്റൊരു താൽപ്പര്യജനക പോയിന്റ് കാണാൻ: ഫുൾ സ്ക്രീൻ വ്യൂവിൽ നിന്ന് മാറി, മാപ്പിൽ മറ്റെവിടെയെങ്കിലും ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ മാപ്പ് വലിക്കൂ.

    • ഫുൾസ്ക്രീൻ കാഴ്ചയിലേക്കോ അതിൽ നിന്നോ മാറാൻ: ’ഫുൾസ്ക്രീൻ മോഡിൽ പ്രവേശിക്കൂ’ ബട്ടൺ അല്ലെങ്കിൽ ‘ഫുൾസ്ക്രീൻ മോഡിൽ നിന്ന് പുറത്തുപോകൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഫുൾസ്ക്രീൻ കാഴ്ചയിലെ ലേബലുകൾ നീക്കം ചെയ്യൂ: സ്ക്രീനിന്റെ താഴെയുള്ള വിലാസ കാർഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന് 'ലേബലുകൾ മറയ്ക്കൂ' ടാപ്പ് ചെയ്യൂ.

  4. പൂർത്തിയാകുമ്പോൾ, ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

‘ചുറ്റും നോക്കൂ’ സെലക്റ്റ് ചെയ്ത നഗരങ്ങളിൽ ലഭ്യമാണ്. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.