ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിലേക്ക് ഉള്ളടക്കം ചേർക്കൂ

നിങ്ങൾ ഫോട്ടോസ് ആപ്പിലെ iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി സജ്ജീകരിക്കുകയോ അതിൽ ചേരുകയോ ചെയ്ത ശേഷം നിങ്ങൾക്ക് പല തരത്തിൽ ഫോട്ടോകളും വീഡിയോകളും ചേർക്കുന്നത് തുടരാം:

  • നിങ്ങളുടെ വ്യക്തഗത ലൈബ്രറിയിൽ നിന്ന് ഫോട്ടോകൾ മാനുവലായി നീക്കൂ

  • ക്യാമറ എന്നതിൽ നിന്നും പങ്കിട്ട ലൈബ്രറിയിലേക്ക് നിങ്ങൾ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും നേരിട്ട് സേവ് ചെയ്യൂ

  • പങ്കിട്ട ലൈബ്രറിയിലെ മറ്റ് അംഗങ്ങൾ അടുത്തായിരിക്കുമ്പോൾ നിങ്ങൾ എടുക്കുന്ന ഫോട്ടോകൾ പങ്കിടൂ

  • നിങ്ങൾ വീട്ടിൽ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും പങ്കിടൂ

കുറിപ്പ്: iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി ഉപയോഗിക്കാൻ iOS 16.1, iPadOS 16.1, macOS 13 അല്ലെങ്കിൽ അതിനുശേഷമുള്ളവ ആവശ്യമാണ്. സോഫ്റ്റ്‌വെയറിന്റെ മുൻ പതിപ്പുകളിൽ ഉള്ള ഡിവൈസുകളിൽ പങ്കിട്ട ലൈബ്രറിയിലേക്ക് ചേർക്കുന്ന ഫോട്ടോകളും വീഡിയോകളും ലഭ്യമാകില്ല.

iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിലേക്ക് ഫോട്ടോകളും വീഡിയോകളും മാനുവലായി ചേർക്കൂ

iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിലേക്ക് നിങ്ങളുടെ വ്യക്തിഗത ലൈബ്രറിയിൽ നിന്ന് നിങ്ങൾക്ക് വ്യക്തിഗത ഫോട്ടോകളും വീഡിയോകളും ചേർക്കാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ iPad-ൽ ഫുൾ സ്ക്രീനിൽ കാണാൻ നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോയോ വീഡിയോയോ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ, ഒരേ സമയം ഒന്നിലധികം ഫോട്ടോകളും വീഡിയോകളും ചേർക്കാൻ, ’സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ലഘുചിത്രങ്ങൾ ടാപ്പ് ചെയ്യൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് 'പങ്കിട്ട ലൈബ്രറിയിലേക്ക് നീക്കൂ' എന്നതിൽ ടാപ്പ് ചെയ്യൂ.

പങ്കിട്ട ലൈബ്രറിയിലേക്ക് ഉള്ളടക്കം നീക്കിക്കഴിഞ്ഞാൽ, അത് നിങ്ങളുടെ വ്യക്തിഗത ലൈബ്രറിയിലുണ്ടാവില്ല, പങ്കിട്ട ലൈബ്രറിയിൽ പങ്കാളികളായ എല്ലാവർക്കും അത് ദൃശ്യമാകും. പങ്കിട്ട ലൈബ്രറിയിൽ നിന്ന് നിങ്ങളുടെ വ്യക്തിഗത ലൈബ്രറിയിലേക്ക് ഉള്ളടക്കം നീക്കാൻ, മുകളിലുള്ള ഘട്ടങ്ങൾ പാലിക്കൂ, എന്നാൽ ‘പങ്കിട്ട ലൈബ്രറിയിലേക്ക് നീക്കൂ’ എന്നതിന് പകരം ‘വ്യക്തിഗത ലൈബ്രറിയിലേക്ക് നീക്കൂ’ ടാപ്പ് ചെയ്യൂ.

ക്യാമറയിൽ നിന്ന് നേരിട്ട് iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിലേക്ക് ഫോട്ടോകളും വീഡിയോകളും ചേർക്കൂ

നിങ്ങൾ ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി സജ്ജീകരിക്കുകയോ അതിൽ ചേരുകയോ ചെയ്തതിന് ശേഷം, നിങ്ങൾ ക്യാമറ തുറക്കുമ്പോൾ, നിങ്ങളുടെ വ്യക്തിഗത ലൈബ്രറിയിലേക്ക് ഫോട്ടോകളും വീഡിയോകളും സേവ് ചെയ്യുന്നതിനും അവ പങ്കിട്ട ലൈബ്രറിയിൽ സേവ് ചെയ്യുന്നതിനും ഇടയിൽ സ്വിച്ച് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നതിന് സ്ക്രീനിന്റെ വശത്ത് ഒരു പങ്കിട്ട ലൈബ്രറി ബട്ടൺ ദൃശ്യമാകുന്നു. ഡിഫോൾട്ട് ആയി, ‘ക്യാമറ’ നിങ്ങളുടെ വ്യക്തിഗത ലൈബ്രറിയിലേക്ക് സേവ് ചെയ്യുന്നു. സ്വിച്ച് ചെയ്യാൻ, പങ്കിട്ട ലൈബ്രറിയിലേക്ക് സേവ് ചെയ്യാനായി വ്യക്തിഗത ലൈബ്രറി ബട്ടൺ ടാപ്പ് ചെയ്യൂ; നിങ്ങളുടെ സ്വകാര്യ ലൈബ്രറിയിലേക്ക് തിരികെ മാറാൻ ‘പങ്കിട്ട ലൈബ്രറി’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾ സജ്ജീകരണ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഫീച്ചർ ഓണാക്കാനോ ഓഫാക്കാനോ, ക്രമീകരണം  > ഫോട്ടോസ് > പങ്കിട്ട ലൈബ്രറി > ക്യാമറയിൽ നിന്നുള്ള പങ്കിടൽ എന്നതിലേക്ക് പോയി, ക്യാമറയിൽ നിന്നുള്ള പങ്കിടൽ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

പങ്കെടുക്കുന്നവർ സമീപത്തായിരിക്കുമ്പോൾ iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിലേക്ക് ഫോട്ടോകളും വീഡിയോകളും ചേർക്കൂ

നിങ്ങൾ ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി സജ്ജീകരിക്കുകയോ അതിൽ ചേരുകയോ ചെയ്യുമ്പോൾ, നിങ്ങൾക്ക് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയും, അതുവഴി പങ്കിട്ട ലൈബ്രറിയിലെ മറ്റ് പങ്കാളികളുടെ സമീപത്തായിരിക്കുമ്പോൾ നിങ്ങൾ എടുക്കുന്ന ഫോട്ടോകൾ പങ്കിട്ട ലൈബ്രറിയിലേക്ക് ഓട്ടോമാറ്റിക്കായി ചേർക്കപ്പെടും.

നിങ്ങളുടെ പങ്കിട്ട ലൈബ്രറിയിലെ പങ്കാളികൾ എപ്പോഴാണ് സമീപത്തുള്ളതെന്ന് കണ്ടെത്താൻ iPad-നെ അനുവദിക്കുന്നതിന്, പങ്കാളികൾ അവരുടെ ഡിവൈസിൽ അവരുടെ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുകയും, ക്രമീകരണം  > Bluetooth എന്നതിൽ Bluetooth®ഓൺ ചെയ്തിരിക്കുകയും വേണം.

നിങ്ങൾ സജ്ജീകരണ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഫീച്ചർ ഓണാക്കാനോ ഓഫാക്കാനോ, ഇനിപ്പറയുന്നവ ചെയ്യൂ:

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ.

  3. ‘പങ്കിട്ട ലൈബ്രറി’ ടാപ്പ് ചെയ്ത് ‘ക്യാമറയിൽ നിന്നുള്ള പങ്കിടൽ’ ടാപ്പ് ചെയ്യൂ.

  4. ‘ഓട്ടോമാറ്റിക്കായി പങ്കിടൂ’ ടാപ്പ് ചെയ്യൂ.

‘iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി’യിലേക്ക് വീട്ടിൽ എടുത്ത ഫോട്ടോകളും വീഡിയോകളും ഓട്ടോമാറ്റിക്കായി ചേർക്കൂ

നിങ്ങൾ iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി സജ്ജീകരിക്കുകയോ ചേരുകയോ ചെയ്യുമ്പോൾ, നിങ്ങൾ വീട്ടിൽ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും പങ്കിട്ട ലൈബ്രറിയിലേക്ക് ഓട്ടോമാറ്റിക്കായി ചേർക്കാനാകും.

നിങ്ങൾ സജ്ജീകരണ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഫീച്ചർ ഓണാക്കാനോ ഓഫാക്കാനോ, ഇനിപ്പറയുന്നവ ചെയ്യൂ:

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ.

  3. ‘പങ്കിട്ട ലൈബ്രറി’ ടാപ്പ് ചെയ്ത് ‘ക്യാമറയിൽ നിന്നുള്ള പങ്കിടൽ’ ടാപ്പ് ചെയ്യൂ.

  4. ‘വീട്ടിലായിരിക്കുമ്പോൾ പങ്കിടൂ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

‘iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി’ പങ്കിടൽ നിർദേശങ്ങൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ

പങ്കിടൽ നിർദേശങ്ങൾ നിങ്ങളുടെ ‘iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി’യിൽ ചേർക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന ഫോട്ടോകൾ ശുപാർശ ചെയ്യുന്നു, അതായത് പങ്കിട്ട ലൈബ്രറിയിലെ പങ്കാളികൾ സമീപത്തുണ്ടായിരുന്നപ്പോൾ എടുത്ത ഫോട്ടോകൾ, അല്ലെങ്കിൽ സജ്ജീകരണ പ്രക്രിയയിൽ നിങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ച ആളുകളുടെ ഫോട്ടോകൾ. പങ്കിടൽ നിർദേശങ്ങൾ റിവ്യൂ ചെയ്യാൻ iPad ഒരു അറിയിപ്പ് അയയ്ക്കുന്നു. നിർദേശങ്ങൾ ഓണാക്കാനോ ഓഫാക്കാനോ, ഈ ഘട്ടങ്ങൾ പിന്തുടരൂ:

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിൽ ‘നിങ്ങൾക്കായി’ ടാപ്പ് ചെയ്യൂ.

  3. മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ.

  4. പങ്കിട്ട ലൈബ്രറി ടാപ്പ് ചെയ്ത് ‘പങ്കിട്ട ലൈബ്രറി നിർദേശങ്ങൾ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

കൂടുതൽ ആളുകൾക്കായി നിങ്ങൾക്ക് പങ്കിടൽ നിർദേശങ്ങൾ ലഭിക്കണമെങ്കിൽ, ആളുകളെ ചേർക്കൂ ടാപ്പ് ചെയ്യൂ, ഒരു വ്യക്തിയെ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ. ആ വ്യക്തി പങ്കിട്ട ലൈബ്രറിയിൽ അംഗമായിരിക്കണമെന്നില്ല.

പങ്കിട്ട ലൈബ്രറിയിൽ ഉള്ളടക്കം ആക്സസ് ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഒരു ‘iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി’യിൽ ചേർന്നതിന് ശേഷം നിങ്ങൾക്ക് ഫോട്ടോകൾ നഷ്ടമായാൽ എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.