ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ഒരു സ്ക്രീൻ സമയ പാസ്കോഡ് സൃഷ്ടിക്കുകയും മാനേജ് ചെയ്യുകയും ട്രാക്ക് സൂക്ഷിയ്ക്കുകയും ചെയ്യൂ

നിങ്ങൾക്കോ 18 വയസ്സിന് താഴെയുള്ള ഒരു കുടുംബാംഗത്തിനോ വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത സ്ക്രീൻ സമയ ക്രമീകരണങ്ങൾ മാറ്റുന്നതിന് മുമ്പ് നൽകേണ്ട ഒരു പാസ്കോഡ് നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും (രാജ്യമോ പ്രദേശമോ അനുസരിച്ച് പ്രായം വ്യത്യാസപ്പെടുന്നു). നിങ്ങൾക്കോ ഒരു കുടുംബാംഗത്തിനോ വേണ്ടി ഒരു പാസ്കോഡ് സജ്ജമാക്കിയാൽ, നിങ്ങളുടെ ക്രമീകരണങ്ങളിൽ പിന്നീട് അത് മാറ്റാനോ നീക്കം ചെയ്യാനോ കഴിയും. നിങ്ങളുടെ കുടുംബാംഗത്തിന്റെ പാസ്കോഡ് ഉപയോഗിക്കുകയാണെങ്കിലും നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കും.

ഒരു സ്ക്രീൻ സമയ പാസ്കോഡ് സൃഷ്ടിക്കൂ

നിങ്ങൾ ഒരു സ്ക്രീൻ സമയ പാസ്കോഡ് സജ്ജമാക്കുമ്പോൾ, നിങ്ങൾക്കോ ഒരു കുടുംബാംഗത്തിനോ വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത ക്രമീകരണങ്ങൾ മാറ്റുന്നതിന് മുമ്പ് അത് നൽകിയിരിക്കണം.

  1. നിങ്ങളുടെ iPad-ൽ, ക്രമീകരണം > സ്ക്രീൻ സമയം എന്നതിലേക്ക് പോകൂ.

  2. ഇനിപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • നിങ്ങൾക്കായി ഒരു പാസ്കോഡ് സജ്ജീകരിക്കാൻ: താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ’സ്ക്രീൻ സമയ ക്രമീകരണം ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഒരു കുടുംബാംഗത്തിനായി ഒരു പാസ്കോഡ് സജ്ജീകരിക്കാൻ: താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് ഒരു കുടുംബാംഗത്തെ തിരഞ്ഞെടുക്കൂ. താഴേക്ക് സ്ക്രോൾ ചെയ്ത് ’സ്ക്രീൻ സമയം മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ’സ്ക്രീൻ സമയ ക്രമീകരണം ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

      നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പ് കാണുന്നില്ലെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിട്ടുണ്ടെന്നും കുടുംബ പങ്കിടൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കൂ. നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ, iPad-ൽ കുടുംബ പങ്കിടൽ സജ്ജീകരിക്കൂ എന്നിവ കാണൂ.

  3. ഒരു നാല് അക്ക പാസ്കോഡ് നൽകൂ, തുടർന്ന് അത് പരിശോധിച്ചുറപ്പിക്കാനായി പാസ്കോഡ് വീണ്ടും നൽകൂ.

    കുറിപ്പ്: നിങ്ങൾക്കായി ഒരു പാസ്കോഡ് സജ്ജമാക്കിയതിന് ശേഷം, നിങ്ങൾക്ക് സ്ക്രീൻ സമയ പാസ്കോഡ് റിക്കവറി സജ്ജീകരിക്കാനും കഴിയും. നിങ്ങൾ ഈ ഫീച്ചർ സജ്ജമാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സ്ക്രീൻ സമയ പാസ്കോഡ് എപ്പോഴെങ്കിലും മറന്നുപോയാലും അത് റീസെറ്റ് ചെയ്യാൻ നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിക്കാം.

ഒരു സ്ക്രീൻ സമയ പാസ്കോഡ് മാറ്റൂ

  1. നിങ്ങളുടെ iPad-ൽ, ക്രമീകരണം > സ്ക്രീൻ സമയം എന്നതിലേക്ക് പോകൂ.

  2. ഇനിപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • നിങ്ങൾക്കായി ഒരു പാസ്കോഡ് മാറ്റാൻ: താഴേക്ക് സ്ക്രോൾ ചെയ്ത് ’സ്ക്രീൻ സമയ പാസ്കോഡ് മാറ്റൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ’സ്ക്രീൻ സമയ പാസ്കോഡ് മാറ്റൂ’ സെലക്റ്റ് ചെയ്യൂ.

    • ഒരു കുടുംബാംഗത്തിനായി ഒരു പാസ്കോഡ് മാറ്റാൻ: താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് ഒരു കുടുംബാംഗത്തെ തിരഞ്ഞെടുക്കൂ. താഴേക്ക് സ്ക്രോൾ ചെയ്ത് ‘സ്ക്രീൻ സമയം മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ക്രീൻ സമയ പാസ്കോഡ് മാറ്റൂ’എന്നതിൽ ടാപ്പ് ചെയ്ത ശേഷം ‘സ്ക്രീൻ സമയ പാസ്കോഡ് മാറ്റൂ’ സെലക്റ്റ് ചെയ്യൂ.

      നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പ് കാണുന്നില്ലെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിട്ടുണ്ടെന്നും കുടുംബ പങ്കിടൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കൂ. നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ, iPad-ൽ കുടുംബ പങ്കിടൽ സജ്ജീകരിക്കൂ എന്നിവ കാണൂ.

  3. നിങ്ങളുടെ നിലവിലെ പാസ്കോഡ് (നിങ്ങൾക്കായി ഒരു പാസ്കോഡ് മാറ്റുകയാണെങ്കിൽ) അല്ലെങ്കിൽ നിങ്ങളുടെ iPad-നുള്ള ആറക്ക പാസ്കോഡ് (ഒരു കുടുംബാംഗത്തിനായി ഒരു പാസ്കോഡ് മാറ്റുകയാണെങ്കിൽ) നൽകൂ.

  4. ഒരു പുതിയ നാല് അക്ക പാസ്കോഡ് നൽകൂ, തുടർന്ന് അത് പരിശോധിച്ചുറപ്പിക്കാനായി പുതിയ പാസ്കോഡ് വീണ്ടും നൽകൂ.

ഒരു സ്ക്രീൻ സമയ പാസ്കോഡ് നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPad-ൽ, ക്രമീകരണം > സ്ക്രീൻ സമയം എന്നതിലേക്ക് പോകൂ.

  2. ഇനിപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • നിങ്ങൾക്കായി ഒരു പാസ്കോഡ് നീക്കം ചെയ്യാൻ: താഴേക്ക് സ്ക്രോൾ ചെയ്ത് ’സ്ക്രീൻ സമയ പാസ്കോഡ് മാറ്റൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ക്രീൻ സമയ പാസ്കോഡ് ഓഫ് ചെയ്യൂ’ സെലക്റ്റ് ചെയ്യൂ.

    • ഒരു കുടുംബാംഗത്തിനായി ഒരു പാസ്കോഡ് നീക്കം ചെയ്യാൻ: താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് ഒരു കുടുംബാംഗത്തെ തിരഞ്ഞെടുക്കൂ. താഴേക്ക് സ്ക്രോൾ ചെയ്ത് ‘സ്ക്രീൻ സമയം മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ക്രീൻ സമയ പാസ്കോഡ് മാറ്റൂ’എന്നതിൽ ടാപ്പ് ചെയ്ത ശേഷം ‘സ്ക്രീൻ സമയ പാസ്കോഡ് ഓഫ് ചെയ്യൂ’ സെലക്റ്റ് ചെയ്യൂ.

      നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പ് കാണുന്നില്ലെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിട്ടുണ്ടെന്നും കുടുംബ പങ്കിടൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കൂ. നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ, iPad-ൽ കുടുംബ പങ്കിടൽ സജ്ജീകരിക്കൂ എന്നിവ കാണൂ.

  3. നിങ്ങളുടെ നിലവിലെ പാസ്കോഡ് (നിങ്ങൾക്കായി ഒരു പാസ്കോഡ് മാറ്റുകയാണെങ്കിൽ) അല്ലെങ്കിൽ നിങ്ങളുടെ iPad-നുള്ള ആറക്ക പാസ്കോഡ് (ഒരു കുടുംബാംഗത്തിനായി ഒരു പാസ്കോഡ് മാറ്റുകയാണെങ്കിൽ) നൽകൂ.

ഒരു സ്ക്രീൻ സമയ പാസ്കോഡ് അവസാനമായി ഉപയോഗിച്ചത് പരിശോധിക്കൂ

നിങ്ങൾ ഒരു കുടുംബാംഗത്തിനായി സ്ക്രീൻ സമയ പാസ്കോഡ് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, പാസ്കോഡ് അവസാനമായി ഉപയോഗിച്ചത് എപ്പോഴാണെന്നും ഏത് ഡിവൈസിൽ ആണെന്നും നിങ്ങൾക്ക് കാണാനും കഴിയും.

  1. നിങ്ങളുടെ iPad-ൽ, ക്രമീകരണം > സ്ക്രീൻ സമയം എന്നതിലേക്ക് പോകൂ.

  2. താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് ഒരു കുടുംബാംഗത്തെ തിരഞ്ഞെടുക്കൂ.

    നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പ് കാണുന്നില്ലെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിട്ടുണ്ടെന്നും കുടുംബ പങ്കിടൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കൂ. നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ, iPad-ൽ കുടുംബ പങ്കിടൽ സജ്ജീകരിക്കൂ എന്നിവ കാണൂ.

  3. താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ’സ്ക്രീൻ സമയം മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. നിങ്ങളുടെ കുട്ടി ‘സ്ക്രീൻ സമയ’ പാസ്കോഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ഉപയോഗ തീയതിയും സമയവും ‘സ്ക്രീൻ സമയ പാസ്കോഡ് ഉപയോഗം’ എന്നതിന് കീഴിൽ ദൃശ്യമാകും.

    ഒരു കുട്ടിയുടെ ‘സ്ക്രീൻ സമയ’ പാസ്കോഡ് അവരുടെ ഡിവൈസിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, പേരന്റിന്/രക്ഷിതാവിന് ഒരു അറിയിപ്പ് ലഭിക്കും. ക്രമീകരണം > സ്ക്രീൻ സമയം > [കുട്ടിയുടെ പേര്] > സ്ക്രീൻ സമയം മാനേജ് ചെയ്യൂ > ഇഷ്ടാനുസൃത അറിയിപ്പുകൾ > ‘സ്ക്രീൻ സമയ പാസ്കോഡ് ഓഫ് ചെയ്യൂ’ എന്നതിലേക്ക് പോയി സ്ക്രീൻ സമയ പാസ്കോഡ് ഉപയോഗ അറിയിപ്പുകൾ ഓഫാക്കാം.

    കുറിപ്പ്: കുട്ടിയുടെ പാസ്കോഡ് iPadOS 18.5, iOS 18.5, macOS 15.5 അല്ലെങ്കിൽ അതിന് ശേഷമുള്ള ഒരു ഡിവൈസിൽ ഉപയോഗിക്കുമ്പോൾ, iPadOS 18.5 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകൾ ഉള്ള iPad-ൽ മാത്രമേ ‘സ്‌ക്രീൻ സമയ പാസ്‌കോഡ് ഉപയോഗം’ ദൃശ്യമാകൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.