ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ നിങ്ങളുടെ Apple അക്കൗണ്ട് സുരക്ഷിതമാക്കൂ

App Store, Apple Music, iCloud, iMessage, FaceTime തുടങ്ങിയ Apple സേവനങ്ങൾ ആക്സസ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന അക്കൗണ്ടാണ് നിങ്ങളുടെ Apple അക്കൗണ്ട്. നിങ്ങൾ സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കുന്ന ഇ-മെയിൽ വിലാസവും പാസ്‌വേഡും ഒപ്പം Apple സേവനങ്ങളിലുടനീളം നിങ്ങൾ ഉപയോഗിക്കുന്ന കോൺടാക്റ്റ്, പേയ്മെന്റ്, സുരക്ഷാ വിശദാംശങ്ങൾ എന്നിവയും നിങ്ങളുടെ അക്കൗണ്ടിൽ ഉൾപ്പെടുന്നു. നിങ്ങളുടെ Apple അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാനായി Apple ഇൻഡസ്ട്രി സ്റ്റാൻഡേർഡ് രീതികൾ നടപ്പിലാക്കുന്നുണ്ട്.

നിങ്ങളുടെ Apple അക്കൌണ്ടിന്റെ സുരക്ഷ മാക്സിമൈസ് ചെയ്യാനുള്ള മികച്ച രീതികൾ

  • നിങ്ങളുടെ Apple അക്കൗണ്ട്, കുടുംബാംഗങ്ങൾ ഉൾപ്പെടെ മറ്റുള്ള ആരെയും ഉപയോഗിക്കാൻ അനുവദിക്കരുത്.

    Apple അക്കൗണ്ടുകൾ പങ്കിടാതെ വാങ്ങലുകളും സബ്സ്ക്രിപ്ഷനുകളും കുടുംബ കലണ്ടറും മറ്റും പങ്കിടാൻ, കുടുംബ പങ്കിടൽ സജീകരിക്കൂ.

  • ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോഗിക്കൂ. iOS 13.4, iPadOS 13.4, macOS 10.15.4 അല്ലെങ്കിൽ അതിനുശേഷമുള്ളതോ ഉള്ള ഒരു ഡിവൈസിലാണ് നിങ്ങൾ Apple അക്കൗണ്ട് സൃഷ്ടിച്ചതെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഓട്ടോമാറ്റിക്കായി ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോഗിക്കും. ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഇല്ലാതെ നിങ്ങൾ മുമ്പ് ഒരു Apple അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഇപ്പോൾ ഓൺ ചെയ്യൂ.

  • നിങ്ങളുടെ പാസ്‌വേഡോ സുരക്ഷാ ചോദ്യങ്ങളോ പരിശോധിച്ചുറപ്പിക്കൽ കോഡോ റിക്കവറി കീയോ മറ്റ് അക്കൗണ്ട് സുരക്ഷാ വിഷ്ടാംശങ്ങളോ മറ്റാർക്കും നൽകരുത്. Apple ഒരിക്കലും നിങ്ങളോട് ഈ വിവരങ്ങൾ ചോദിക്കില്ല.

  • Safari-യിലോ മറ്റൊരു വെബ് ബ്രൗസറിലോ നിങ്ങളുടെ Apple അക്കൗണ്ട് പേജ് ആക്സസ് ചെയ്യുമ്പോൾ, നിങ്ങളുടെ സെഷൻ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും സുരക്ഷിതമാണെന്നും പരിശോധിച്ചുറപ്പിക്കാനായി വിലാസ ഫീൽഡിൽ ലോക്ക് ഐക്കൺ ഉണ്ടോ എന്ന് പരിശോധിക്കൂ.

  • ഒരു പൊതു കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ തടയാൻ നിങ്ങളുടെ സെഷൻ പൂർത്തിയാകുമ്പോഴെല്ലാം സൈൻ ഔട്ട് ചെയ്യൂ.

  • ഫിഷിങ് തട്ടിപ്പുകൾ ഒഴിവാക്കൂ. സംശയാസ്പദമായ ഇ-മെയിലുകളിലോ ടെക്സ്റ്റ് സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, നിയമാനുസൃതമാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലാത്ത ഒരു വെബ്സൈറ്റിലും വ്യക്തിഗത വിവരങ്ങൾ ഒരിക്കലും നൽകുകയും ചെയ്യരുത്. ഫിഷിങ് സന്ദേശങ്ങൾ, വ്യാജ പിന്തുണ കോളുകൾ, മറ്റ് തട്ടിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള സോഷ്യൽ എഞ്ചിനീയറിങ് സ്കീമുകൾ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

  • മറ്റ് ഓൺലൈൻ അക്കൗണ്ടുകൾക്കൊപ്പം നിങ്ങളുടെ പാസ്‌വേഡ് ഉപയോഗിക്കരുത്.

  • നിങ്ങളുടെ ഏതെങ്കിലുമൊരു ഡിവൈസ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, ആ ഡിവൈസിനുള്ള ‘നഷ്ടപ്പെട്ടു മോഡ്’ എത്രയും വേഗം ഓൺ ചെയ്യൂ. (ഒരു സുഹൃത്തിന്റെ ഡിവൈസിൽ നിങ്ങൾക്കിത് ചെയ്യാം, നിങ്ങളുടേത് തന്നെ ഉപയോഗിക്കണമെന്നില്ല.)

അക്കൗണ്ട് റിക്കവറി കോൺടാക്റ്റുകൾ ചേർക്കൂ

നിങ്ങൾ പാസ്‌വേഡ് മറക്കുകയോ ലോക്ക് ഔട്ടാവുകയോ ചെയ്താൽ, നിങ്ങളുടെ Apple അക്കൗണ്ട് പാസ്‌വേഡ് റീസെറ്റ് ചെയ്യാനും നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് വീണ്ടെടുക്കാനും നിങ്ങളെ സഹായിക്കുന്നതിനായി നിങ്ങൾക്ക് വിശ്വാസമുള്ള ഒന്നോ അതിൽ കൂടുതലോ ആളുകളെ അക്കൗണ്ട് റിക്കവറി കോൺടാക്റ്റുകളായി തിരഞ്ഞെടുക്കൂ.

ക്രമീകരണം  > [നിങ്ങളുടെ പേര്] > സൈൻ ഇൻ ചെയ്യലും സുരക്ഷയും > റിക്കവറി കോൺടാക്റ്റ്സ് എന്നതിലേക്ക് പോയി, ‘റിക്കവറി കോൺടാക്റ്റ് ചേർക്കൂ’ ടാപ്പ് ചെയ്തതിന് ശേഷം, സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.

ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ അക്കൗണ്ട് റിക്കവറി കോൺടാക്റ്റ് സ്ക്രീൻ. ‘റിക്കവറി കോൺടാക്റ്റ് ചേർക്കൂ’ ബട്ടൺ ഏറ്റവും താഴെയാണ്

കൂടുതൽ വിവരങ്ങൾക്ക്, ക്രമീകരണം  > [നിങ്ങളുടെ പേര്] > സൈൻ ഇൻ ചെയ്യലും സുരക്ഷയും എന്നതിലേക്ക് പോയി, ‘റിക്കവറി കോൺടാക്റ്റ് ചേർക്കൂ’ എന്നതിന് താഴെയുള്ള ‘കൂടുതൽ അറിയൂ’ ടാപ്പ് ചെയ്യൂ.

ലെഗസി കോൺടാക്റ്റുകൾ ചേർക്കൂ

ആളുകളെ ലെഗസി കോൺടാക്റ്റുകളായി നിയോഗിക്കാൻ ഡിജിറ്റൽ ലെഗസി പ്രോഗ്രാം നിങ്ങളെ അനുവദിക്കുന്നു, അങ്ങനെ മരണ സമയത്ത് നിങ്ങളുടെ Apple അക്കൗണ്ട് അവർക്ക് ആക്സസ് ചെയ്യാനാകും.

ക്രമീകരണം  > [നിങ്ങളുടെ പേര്] > സൈൻ ഇൻ ചെയ്യലും സുരക്ഷയും > ലെഗസി കോൺടാക്റ്റ് എന്നതിലേക്ക് പോയി, ‘ലെഗസി കോൺടാക്റ്റ് ചേർക്കൂ’ ടാപ്പ് ചെയ്തതിന് ശേഷം, സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.

ഒരു ലെഗസി കോൺടാക്റ്റുമായി ആക്സസ് കീ എങ്ങനെ പങ്കിടാം, ഒരു ലെഗസി കോൺടാക്റ്റ് എങ്ങനെ നീക്കം ചെയ്യാം, നിങ്ങളുടെ ലെഗസി കോൺടാക്റ്റിന് എങ്ങനെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്സസ് അഭ്യർഥിക്കാം എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ Apple അക്കൗണ്ടിനായി ഒരു ലെഗസി കോൺടാക്റ്റ് എങ്ങനെ ചേർക്കാം എന്ന Apple പിന്തുണാ ലേഖനം കാണൂ. ഒരു ലെഗസി കോൺടാക്റ്റിന് ആക്സസ് ചെയ്യാവുന്ന ഡാറ്റ എന്ന Apple പിന്തുണാ ലേഖനവും കാണൂ.

ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ലെഗസി കോൺടാക്റ്റ് സ്ക്രീൻ. ‘ലെഗസി കോൺടാക്റ്റ് ചേർക്കൂ’ ബട്ടൺ ഏറ്റവും താഴെയാണ്.

നിങ്ങളുടെ അക്കൗണ്ടിനായി ഒരു റിക്കവറി കീ ജനറേറ്റ് ചെയ്യൂ

നിങ്ങളുടെ അക്കൗണ്ട് സുരക്ഷയിലുള്ള അധിക കൺട്രോളിനായി, നിങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് റീസെറ്റ് ചെയ്യാനോ നിങ്ങളുടെ Apple അക്കൗണ്ടിലേക്കുള്ള ആക്സസ് വീണ്ടെടുക്കാനോ സഹായിക്കുന്നതിന് നിങ്ങൾക്കൊരു റിക്കവറി കീ ജനറേറ്റ് ചെയ്യാവുന്നതാണ്. നിങ്ങൾ സുരക്ഷിതമായ ഒരു സ്ഥലത്ത് സൂക്ഷിക്കേണ്ട ക്രമരഹിതമായി ജനറേറ്റ് ചെയ്ത ഒരു 28-കാരക്റ്റർ കോഡാണ് ഒരു റിക്കവറി കീ. നിങ്ങളുടെ റിക്കവറി കീ നൽകിയോ നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് ഇതിനകം സൈൻ ഇൻ ചെയ്തിട്ടുള്ള മറ്റൊരു ഡിവൈസ് ഉപയോഗിച്ചോ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് റീസെറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ അക്കൗണ്ടിലേക്ക് നിങ്ങൾക്ക് ആക്സസ് ഉണ്ടെന്ന് ഉറപ്പാക്കാൻ, റിക്കവറി കീയിലേക്കും നിങ്ങളുടെ വിശ്വസനീയ ഡിവൈസുകളിലേക്കും ആക്സസ് നിലനിർത്തുന്നതിന് നിങ്ങൾ വ്യക്തിപരമായി ഉത്തരവാദിയാണ്.

നിങ്ങളുടെ Apple അക്കൗണ്ടിന് ഒരു റിക്കവറി കീ സജ്ജീകരിക്കൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

മികച്ച രീതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, സുരക്ഷയും നിങ്ങളുടെ Apple അക്കൗണ്ടും എന്ന Apple പിന്തുണാ ലേഖനം കാണൂ.

നിങ്ങളുടെ Apple അക്കൗണ്ട് സജ്ജീകരിക്കാനോ മാനേജ് ചെയ്യാനോ, Apple അക്കൗണ്ട് വെബ്സൈറ്റിലേക്ക് പോകൂ.

നിങ്ങൾ Apple അക്കൗണ്ട് പാസ്‌വേഡ് മറന്നാൽ, നിങ്ങളുടെ Apple അക്കൗണ്ട് റിക്കവർ ചെയ്യൂ വെബ്സൈറ്റ് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.