ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ FaceTime കോളിൽ തത്സമയ ക്യാപ്ഷനുകൾ ഓണാക്കൂ

FaceTime ആപ്പിൽ ഒരു വീഡിയോ കോളിലായിരിക്കുമ്പോൾ, സംസാരിച്ച സംഭാഷണം ടെക്സ്റ്റിലേക്ക് മാറ്റി റിയൽ ടൈമിൽ നിങ്ങളുടെ iPad-ൽ കാണിക്കുന്നതിന് നിങ്ങൾക്ക് തത്സമയ ക്യാപ്ഷനുകൾ ഓൺ ചെയ്യാം. സംഭാഷണം കേൾക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, തത്സമയ ക്യാപ്ഷനുകൾ പിന്തുടരുന്നത് അത് എളുപ്പമാക്കും. പിന്തുണയ്ക്കുന്ന മോഡലുകളിൽ ഇംഗ്ലീഷ് (യുഎസ്) അല്ലെങ്കിൽ ഇംഗ്ലീഷ് (കാനഡ) എന്നതിലേക്ക് പ്രാഥമിക ഭാഷ സജ്ജമാക്കുമ്പോൾ തത്സമയ കാപ്ഷനുകൾ ലഭ്യമാണ്.

പ്രധാനപ്പെട്ടത്: തത്സമയ ക്യാപ്ഷനുകളുടെ കൃത്യത വ്യത്യാസപ്പെടാം, ഉയർന്ന അപകടസാധ്യതയുള്ളതോ അടിയന്തരമോ ആയ സാഹചര്യങ്ങളിൽ ഇതിനെ ആശ്രയിക്കരുത്. തത്സമയ ക്യാപ്ഷനുകൾ അധിക ബാറ്ററി ഉപയോഗിക്കുന്നു.

  1. ഒരു FaceTime വീഡിയോ കോളിന്റെ സമയത്ത്, FaceTime കൺട്രോളുകൾ കാണിക്കുന്നതിന് സ്ക്രീൻ ടാപ്പ് ചെയ്യൂ (അവ ദൃശ്യമല്ലെങ്കിൽ).

  2. കൺട്രോളുകൾക്ക് മുകളിലെ ‘വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തത്സമയ ക്യാപ്ഷനുകൾ ഓൺ ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

    കോളിന്റെ ഓട്ടോമാറ്റിക്കായി ട്രാൻസ്ക്രൈബ് ചെയ്ത ഡയലോഗും ആരാണ് സംസാരിക്കുന്നതെന്നും കാണിക്കുന്ന ഒരു തത്സമയ ക്യാപ്ഷനുകളുടെ വിൻഡോ സ്ക്രീനിന്റെ മുകളിലായി പ്രത്യക്ഷപ്പെടുന്നു.

ട്രാൻസ്ക്രൈബ് ചെയ്ത സംഭാഷണം സ്ക്രീനിൽ കാണിക്കുന്നത് നിർത്താൻ, സ്ക്രീനിൽ ടാപ്പ് ചെയ്ത്, FaceTime കൺട്രോളുകളുടെ മുകളിലെ ‘വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്ത്, ‘തത്സമയ ക്യാപ്ഷനുകൾ’ ഓഫ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.