ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ക്രമപ്പെടുത്താവുന്ന ഒരു ഓൺസ്ക്രീൻ ട്രാക്ക്പാഡ് ഉപയോഗിക്കൂ

iPad-ലെ വെർച്വൽ ട്രാക്ക്പാഡ് ഉപയോഗിച്ച്, നിങ്ങൾക്ക് സ്ക്രീനിന്റെ ഒരു ചെറിയ പ്രദേശത്തെ ഒരു റീസൈസബിൾ ട്രാക്ക്പാഡ് ആക്കി മാറ്റാനാകും, ഒപ്പം ഒരു ഓൺസ്ക്രീൻ പോയിന്റർ നീക്കാനും ക്ലിക്ക് ചെയ്യാനും ഇത് ഉപയോഗിക്കാം.

സ്ക്രീനിന്റെ മൂലയിൽ ഒരു വെർച്വൽ ട്രാക്ക്പാഡ് പ്രദർശിപ്പിച്ചിരിക്കുന്ന ഒരു iPad. കൂടാതെ സ്ക്രീനിൽ AssistiveTouch മെനുവും (ഇത് ട്രാക്ക്പാഡ് തുറക്കാൻ ഉപയോഗിക്കുന്നു) പോയിന്ററും (ഇത് ട്രാക്ക്പാഡ് നിയന്ത്രിക്കുന്നു) ഉണ്ട്.

വെർച്വൽ ട്രാക്ക്പാഡ് സജ്ജീകരിക്കൂ

നിങ്ങൾക്ക് വെർച്വൽ ട്രാക്ക്പാഡ് ഉപയോഗിക്കാനാവുന്നതിനുമുമ്പ്, നിങ്ങൾ അത് AssistiveTouch-ലേക്ക് ചേർക്കേണ്ടതുണ്ട്.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ടച്ച് > AssistiveTouch എന്നതിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • AssistiveTouch മെനുവിൽ വെർച്വൽ ട്രാക്ക്പാഡ് ചേർക്കാൻ: ‘മുകൾ നിലയിലെ മെനു ഇഷ്ടാനുസൃതമാക്കൂ’ ടാപ്പ് ചെയ്യൂ, കൂട്ടാനുള്ള ബട്ടൺ ടാപ്പ് ചെയ്യൂ, ദൃശ്യമാകുന്ന ചേർക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് വെർച്വൽ ട്രാക്ക്പാഡ് തിരഞ്ഞെടുക്കൂ.

    • വെർച്വൽ ട്രാക്ക്പാഡ് തുറക്കാൻ ഒരു ഇഷ്ടാനുസൃത പ്രവർത്തനം സജ്ജമാക്കാൻ: ഇഷ്ടാനുസൃത പ്രവർത്തനങ്ങൾക്ക് താഴെയുള്ള ഒരു പ്രവർത്തനത്തിൽ ടാപ്പ് ചെയ്യൂ (ഇരട്ട-ടാപ്പ് അല്ലെങ്കിൽ ദീർഘനേരം അമർത്തുക പോലുള്ളവ), എന്നിട്ട് വെർച്വൽ ട്രാക്ക്പാഡ് തിരഞ്ഞെടുക്കൂ.

വെർച്വൽ ട്രാക്ക്പാഡ് ഉപയോഗിക്കൂ

  1. ക്രമീകരണം  > ആക്സസബിലിറ്റി > ടച്ച് > AssistiveTouch എന്നതിലേക്ക് പോകൂ.

  2. AssistiveTouch ഓണാക്കൂ.

  3. നിങ്ങൾ വെർച്വൽ ട്രാക്ക്പാഡ് സജ്ജീകരിക്കുന്നത് എങ്ങനെയാണ് എന്നതിനെ ആശ്രയിച്ച്, അത് തുറക്കാൻ ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യുക:

    • AssistiveTouch മെനു ഉപയോഗിക്കൂ: AssistiveTouch മെനു ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് വെർച്വൽ ട്രാക്ക്പാഡ് ടാപ്പ് ചെയ്യൂ.

    • നിങ്ങൾ സജ്ജമാക്കിയ കസ്റ്റം പ്രവർത്തനം ഉപയോഗിക്കൂ: AssistiveTouch മെനു ബട്ടൺ ടാപ്പ് ചെയ്യുകയോ, ഇരട്ട-ടാപ്പ് ചെയ്യുകയോ അല്ലെങ്കിൽ ദീർഘനേരം അമർത്തുകയോ ചെയ്യൂ.

  4. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • പോയിന്റർ നീക്കാൻ നിങ്ങളുടെ വിരൽ ട്രാക്ക്പാഡിൽ വലിക്കൂ.

    • പോയിന്ററിന്റെ ലൊക്കേഷനിൽ ക്ലിക്ക് ചെയ്യാൻ ട്രാക്ക്പാഡ് ടാപ്പ് ചെയ്യൂ.

    • വലിപ്പം മാറ്റാൻ ട്രാക്ക്പാഡിന്റെ മുകളിൽ-ഇടത് കോണിലെ അമ്പടയാളങ്ങൾ വലിക്കൂ.

    • ട്രാക്ക്പാഡ് നീക്കാൻ അതിന്റെ ഒരു ബോർഡർ വലിക്കൂ.

  5. വെർച്വൽ ട്രാക്ക്പാഡ് അടയ്ക്കാൻ, അത് തുറക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന പ്രവർത്തനം ആവർത്തിക്കൂ.

വെർച്വൽ ട്രാക്ക്പാഡ് ക്രമീകരണങ്ങൾ മാറ്റൂ

  1. ക്രമീകരണം  > ആക്സസബിലിറ്റി > ടച്ച് > AssistiveTouch എന്നതിലേക്ക് പോകൂ.

  2. വെർച്വൽ ട്രാക്ക്പാഡ് ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് മാറ്റൂ:

    • ട്രാക്കിങ്: പോയിന്റർ എത്ര വേഗത്തിൽ നീങ്ങുന്നുവെന്നത് ക്രമപ്പെടുത്തൂ.

    • സ്ക്രോളിങ്: സ്ക്രോളിങ് വേഗത ക്രമപ്പെടുത്തൂ. അല്ലെങ്കിൽ നാച്ചുറൽ സ്ക്രോളിങ്—ഉള്ളടക്കം നിങ്ങളുടെ വിരലുകളുടെ അതേ ദിശയിലേക്ക് നീങ്ങുന്നു—ഓണോ ഓഫോ ചെയ്യൂ.

    • ദൃശ്യരീതി: ട്രാക്ക്പാഡ് എങ്ങനെ കാണപ്പെടുന്നുവെന്നത് മാറ്റൂ, അത് മുഴുവൻ സ്ക്രീനും നിറയ്ക്കാൻ ഇടയാക്കൂ, അല്ലെങ്കിൽ നിങ്ങൾ അത് ഉപയോഗിക്കുന്നത് നിർത്തിയതിന് ശേഷം ട്രാക്ക്പാഡ് മങ്ങാൻ എത്ര സമയമെടുക്കും എന്നത് ക്രമപ്പെടുത്തൂ.

നിങ്ങൾക്ക് പോയിന്ററിന്റെ ദൃശ്യരീതി മാറ്റുകയും ചെയ്യാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.