ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ FaceTime കോളിൽ നിങ്ങളുടെ ദൃശ്യരീതി മാറ്റൂ

FaceTime  ആപ്പിലെ വീഡിയോ കോളുകളിൽ, നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട Memoji ആകാം (TrueDepth ക്യാമറയുള്ള മോഡലുകൾ). പിന്തുണയ്ക്കുന്ന മോഡലുകളിൽ, നിങ്ങളുടെ ദൃശ്യരീതി മാറ്റുന്നതിന് നിങ്ങൾക്ക് ഒരു ബിൽറ്റ്-ഇൻ ഫിൽട്ടർ ഉപയോഗിക്കാനും സ്റ്റിക്കറുകൾ, ലേബലുകൾ, ആകൃതികൾ എന്നിവ ചേർക്കാനും കഴിയും.

ഒരു Memoji ആകൂ

TrueDepth ക്യാമറയുള്ള iPad-ലെ ‘സന്ദേശങ്ങളി’ൽ, നിങ്ങളുടെ FaceTime കോളുകളിൽ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് Memoji കാരക്റ്റർ സൃഷ്ടിക്കാം. iPad നിങ്ങളുടെ ചലനങ്ങൾ, മുഖഭാവങ്ങൾ, വോയ്സ് എന്നിവ പിടിച്ചെടുക്കുകയും അവ നിങ്ങളുടെ കാരക്റ്ററിലൂടെ അറിയിക്കുകയും ചെയ്യുന്നു. (നിങ്ങളുടെ നാവ് നീട്ടിയാലും നിങ്ങളുടെ കാരക്റ്റർ നിങ്ങളെ അനുകരിക്കുന്നു!)

iPad-ലെ ‘സന്ദേശങ്ങളി’ൽ സ്റ്റിക്കറുകൾ അയയ്ക്കൂ കാണൂ.

  1. FaceTime കോളിലായിരിക്കുമ്പോൾ, നിങ്ങളുടെ ടൈലിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഇഫക്റ്റുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ. (നിങ്ങൾ ‘ഇഫക്റ്റുകൾ’ ബട്ടൺ കാണുന്നില്ലെങ്കിൽ, സ്ക്രീനിൽ ടാപ്പ് ചെയ്യൂ.)

  2. Memoji ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് Memoji തിരഞ്ഞെടുക്കൂ (താഴെ കാരക്റ്ററുകളിലൂടെ സ്വൈപ്പ് ചെയ്യൂ, എന്നിട്ട് ഒരെണ്ണം ടാപ്പ് ചെയ്യൂ).

    നിങ്ങൾ പറയുന്നത് മറ്റേ കോളർ കേൾക്കുന്നു, എന്നാൽ നിങ്ങളുടെ Memoji സംസാരിക്കുന്നത് കാണുന്നു.

നിങ്ങളുടെ ദൃശ്യരീതി മാറ്റാൻ ഒരു ഫിൽട്ടർ ഉപയോഗിക്കൂ

  1. ഒരു FaceTime കോളിലായിരിക്കുമ്പോൾ, നിങ്ങളുടെ ടൈലിൽ ടാപ്പ് ചെയ്യൂ, ശേഷം ‘ഇഫക്റ്റുകൾ’ ബട്ടൺ (പിന്തുണയ്ക്കുന്ന മോഡലുകൾ) ടാപ്പ് ചെയ്യൂ.

  2. ഫിൽട്ടറുകൾ തുറക്കാൻ ‘ഫിൽട്ടറുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. താഴെയുള്ള ഒരു ഫിൽട്ടറിൽ ടാപ്പ് ചെയ്തുകൊണ്ട് നിങ്ങളുടെ രൂപം മാറ്റൂ (അവ പ്രിവ്യൂ ചെയ്യാൻ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ).

ഒരു ടെക്സ്റ്റ് ലേബൽ ചേർക്കൂ

  1. ഒരു കോൾ സമയത്ത്, സ്ക്രീനിൽ ടാപ്പ് ചെയ്ത് ‘ഇഫക്റ്റുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  2. ‘ടെക്സ്റ്റ്’ ബട്ടൺ ടാപ്പ് ചെയ്ത് ഒരു ടെക്സ്റ്റ് ലേബൽ ടാപ്പ് ചെയ്യൂ.

    കൂടുതൽ ലേബൽ ഓപ്ഷനുകൾ കാണാൻ, ടെക്സ്റ്റ് വിൻഡോയുടെ മുകളിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

  3. ലേബൽ സെലക്റ്റ് ചെയ്യുമ്പോൾ, നിങ്ങൾ ലേബലിൽ ദൃശ്യമാകാൻ ആഗ്രഹിക്കുന്ന ടെക്സ്റ്റ് ടൈപ്പ് ചെയ്ത് അതിൽ നിന്ന് അകലെ ടാപ്പ് ചെയ്യൂ.

  4. നിങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നിടത്തേക്ക് ലേബൽ വലിക്കൂ.

    ലേബൽ ഡിലീറ്റ് ചെയ്യുന്നതിന്, അതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘എഡിറ്റിങ് പൂർത്തിയായി’ ബട്ടൺ ടാപ്പ് ചെയ്യൂ.

സ്റ്റിക്കറുകൾ ചേർക്കൂ

  1. ഒരു കോളിലായിരിക്കുമ്പോൾ, സ്ക്രീനിൽ ടാപ്പ് ചെയ്യൂ, ‘ഇഫക്റ്റുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • Memoji സ്റ്റിക്കർ ചേർക്കുന്നതിന് Memoji സ്റ്റിക്കറുകൾ ബട്ടൺ എന്നതോ ഇമോജി സ്റ്റിക്കർ ചേർക്കുന്നതിന് ‘ഇമോജി സ്റ്റിക്കറുകൾ’ ബട്ടൺ എന്നതോ ടാപ്പ് ചെയ്യൂ.

    • ‘ടെക്സ്റ്റ്’ ബട്ടൺ ടാപ്പ് ചെയ്യൂ, മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ, എന്നിട്ട് ‘ഇമോജി’ ബട്ടൺ ടാപ്പ് ചെയ്യൂ.

  2. കോളിലേക്ക് ചേർക്കാൻ ഒരു സ്റ്റിക്കർ ടാപ്പ് ചെയ്യൂ.

    കൂടുതൽ ഓപ്ഷനുകൾ കാണാൻ, ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

  3. നിങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നിടത്തേക്ക് സ്റ്റിക്കർ വലിക്കൂ.

    സ്റ്റിക്കർ ഡിലീറ്റ് ചെയ്യാൻ, അതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘എഡിറ്റിങ് പൂർത്തിയായി’ ബട്ടൺ ടാപ്പ് ചെയ്യൂ.

ആകൃതികൾ ചേർക്കൂ

  1. ഒരു കോൾ സമയത്ത്, നിങ്ങളുടെ ടൈലിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഇഫക്റ്റുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  2. ‘ആകൃതികൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് കോളിലേക്ക് ചേർക്കാൻ ഒരു ആകൃതി ടാപ്പ് ചെയ്യൂ.

    കൂടുതൽ ഓപ്ഷനുകൾ കാണാൻ, ആകൃതികൾ വിൻഡോയുടെ മുകളിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

  3. നിങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നിടത്തേക്ക് ആകൃതി വലിക്കൂ.

    ആകൃതി ഡിലീറ്റ് ചെയ്യാൻ, അതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘എഡിറ്റിങ് പൂർത്തിയായി’ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.