ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad ബലമായി റീസ്റ്റാർട്ട് ചെയ്യൂ

iPad പ്രതികരിക്കാതിരിക്കുകയും നിങ്ങൾക്ക് അത് ഓഫ് ചെയ്ത് ഓൺ ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്താൽ, ബലമായി റീസ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കൂ.

കുറിപ്പ്: ഈ ഘട്ടങ്ങൾ ശ്രമിച്ചതിന് ശേഷവും നിങ്ങളുടെ iPad റീസ്റ്റാർട്ടാവുന്നില്ലെങ്കിൽ, നിങ്ങളുടെ iPad ഓണാകാതിരിക്കുകയോ ഫ്രീസാവുകയോ ചെയ്താൽ എന്ന Apple പിന്തുണാ ലേഖനം കാണൂ. അല്ലെങ്കിൽ നിങ്ങളുടെ iPad റീസ്റ്റാർട്ട് ചെയ്തതിനുശേഷം പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ, iPad പിന്തുണാ വെബ്സൈറ്റ് കാണൂ.

iPad ബലമായി റീസ്റ്റാർട്ട് ചെയ്യൂ (Face ID ഉള്ള അല്ലെങ്കിൽ ടോപ്പ് ബട്ടണിൽ Touch ID ഉള്ള മോഡലുകൾ)

നിങ്ങളുടെ iPad-ന് ഹോം ബട്ടൺ ഇല്ലെങ്കിൽ, താഴെപ്പറയുന്നവ ചെയ്യൂ:

  1. ടോപ്പ് ബട്ടണിന് ഏറ്റവും അടുത്തുള്ള വോള്യം ബട്ടൺ അമർത്തി വേഗത്തിൽ റിലീസ് ചെയ്യൂ.

  2. ടോപ്പ് ബട്ടണിൽ നിന്ന് ഏറ്റവും അകലെയുള്ള വോള്യം ബട്ടൺ അമർത്തി വേഗത്തിൽ റിലീസ് ചെയ്യൂ.

  3. ടോപ്പ് ബട്ടൺ അമർത്തിപ്പിടിക്കൂ.

  4. Apple ലോഗോ ദൃശ്യമാകുമ്പോൾ, ടോപ്പ് ബട്ടൺ റിലീസ് ചെയ്യൂ.

രണ്ട് iPad മോഡലുകൾ. രണ്ട് iPad മോഡലുകൾക്കും ടോപ്പ് ബട്ടൺ ഉണ്ട്; ഒരു iPad മോഡലിന് വശത്താണ് വോള്യം ബട്ടണുകൾ, മറ്റേതിന് മുകളിലാണ് വോള്യം ബട്ടണുകൾ. ടോപ്പ് ബട്ടണുകളിലേക്കും വോള്യം ബട്ടണുകളിലേക്കും ചൂണ്ടുന്ന അമ്പടയാളങ്ങൾ.

iPad ബലമായി റീസ്റ്റാർട്ട് ചെയ്യൂ (ഹോം ബട്ടണുള്ള മോഡലുകൾ)

ഒരേ സമയം ടോപ്പ് ബട്ടണും ഹോം ബട്ടണും അമർത്തിപ്പിടിക്കൂ. Apple ലോഗോ ദൃശ്യമാകുമ്പോൾ, രണ്ട് ബട്ടണുകളും റിലീസ് ചെയ്യൂ.

ഹോം ബട്ടൺ ഉള്ള ഒരു iPad. ഹോം ബട്ടണിലേക്കും ടോപ്പ് ബട്ടണിലേക്കും ചൂണ്ടുന്ന അമ്പടയാളങ്ങൾ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.