ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad മായ്ക്കൂ

നിങ്ങളുടെ iPad-ൽ നിന്ന് നിങ്ങളുടെ പേഴ്സണൽ വിവരങ്ങൾ, ഉള്ളടക്കം, ക്രമീകരണം (സ്വകാര്യത, നെറ്റ്‌വർക്ക് ക്രമീകരണങ്ങൾ പോലുള്ളവ) എന്നിവ നിങ്ങൾക്ക് സുരക്ഷിതമായി മായ്ക്കാം. നിങ്ങളുടെ iPad മായ്ക്കുമ്പോൾ, അത് ഫാക്ടറി ക്രമീകരണങ്ങളിലേക്ക് റീസ്റ്റോർ ചെയ്യപ്പെടും. നിങ്ങൾക്ക് iPad റീസെറ്റ് ചെയ്യണം പക്ഷേ നിങ്ങളുടെ പേഴ്സണൽ ഉള്ളടക്കം സൂക്ഷിയ്ക്കുകയും വേണമെങ്കിൽ, iPad ക്രമീകരണങ്ങൾ അവയുടെ ഡീഫോൾട്ടുകളിലേക്ക് റീസെറ്റ് ചെയ്യൂ കാണൂ.

‘ഈ iPad മായ്ക്കൂ’ സ്ക്രീൻ.

നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്

നിങ്ങളുടെ iPad ബാക്ക്അപ്പ് ചെയ്യൂ, അതുവഴി നിങ്ങളുടെ ഡാറ്റ പിന്നീട് മറ്റൊരു ഡിവൈസിൽ നിങ്ങൾക്ക് റീസ്റ്റോർ ചെയ്യാം.

ക്രമീകരണം ഉപയോഗിച്ച് iPad മായ്ക്കാൻ

  1. ക്രമീകരണം  >പൊതുവായവ > iPad ട്രാൻസ്ഫർ/റീസെറ്റ് ചെയ്യൂ എന്നതിലേക്ക് പോകൂ.

  2. ‘എല്ലാ ഉള്ളടക്കവും ക്രമീകരണവും മായ്ക്കൂ’ ടാപ്പ് ചെയ്യൂ.

  3. ആവശ്യപ്പെട്ടാൽ, നിങ്ങളുടെ iPad പാസ്കോഡോ Apple അക്കൗണ്ട് പാസ്‌വേഡോ നൽകൂ.

  4. സ്ഥിരീകരിക്കാൻ ‘തുടരൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് ഇ-സിം ഉണ്ടെങ്കിൽ, നിങ്ങളുടെ ഇ-സിം മായ്ക്കാനോ നിലനിർത്താനോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ഇ-സിം മായ്ക്കുകയാണെങ്കിൽ, നിങ്ങളുടെ മൊബൈൽ പ്ലാൻ വീണ്ടും സജീവമാക്കാൻ നെറ്റ്‌വർക്ക് ദാതാവുമായി നിങ്ങൾ ബന്ധപ്പെടേണ്ടതുണ്ട്.

നിങ്ങളുടെ Mac അല്ലെങ്കിൽ Windows ഡിവൈസ് ഉപയോഗിച്ച് iPad മായ്ക്കാൻ

  1. നിങ്ങളുടെ iPad ഒരു USB അല്ലെങ്കിൽ USB-C കേബിൾ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യൂ.

  2. നിങ്ങളുടെ Mac-ൽ, ഒരു Finder വിൻഡോ തുറക്കാൻ Finder ഐക്കൺ ക്ലിക്ക് ചെയ്യൂ അല്ലെങ്കിൽ നിങ്ങളുടെ Windows ഡിവൈസിൽ Apple ഡിവൈസുകൾ ആപ്പ് തുറക്കൂ.

    macOS 10.14 അല്ലെങ്കിൽ അതിന് മുൻപുള്ളവയാണ് നിങ്ങളുടെ Mac ഉപയോഗിക്കുന്നതെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ Windows ഡിവൈസിന് Apple ഡിവൈസുകൾ ആപ്പ് ഇല്ലെങ്കിൽ, പകരം iTunes തുറക്കൂ.

  3. Finder സൈഡ്ബാറിലെ (ലൊക്കേഷനുകൾക്ക് താഴെ) iPad ഐക്കൺ ക്ലിക്ക് ചെയ്തതിന് ശേഷം വിൻഡോയുടെ മുകളിലെ ‘പൊതുവായവ’ ക്ലിക്ക് ചെയ്യൂ.

  4. ‘iPad റീസ്റ്റോർ ചെയ്യൂ’ ക്ലിക്ക് ചെയ്ത്, സ്ഥിരീകരിക്കാനായി ‘റീസ്റ്റോർ ചെയ്യൂ’ ക്ലിക്ക് ചെയ്യൂ.

    കുറിപ്പ്: നിങ്ങൾ ’കണ്ടെത്തൂ’വിലേക്ക് സൈൻ-ഇൻ ചെയ്തിട്ടുണ്ടെങ്കിൽ, ’റീസ്റ്റോർ ചെയ്യൂ’ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ സൈൻ-ഔട്ട് ചെയ്യേണ്ടതുണ്ട്.

ട്രബിൾഷൂട്ടിങ്ങിനായി, ‘നിങ്ങളുടെ iPhone, iPad, അല്ലെങ്കിൽ iPod ഫാക്ടറി ക്രമീകരണങ്ങളിലേക്ക് റീസ്റ്റോർ ചെയ്യൂ’ എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.