ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Safari-യിൽ നിങ്ങളുമായി പങ്കിട്ട ലിങ്കുകൾ കണ്ടെത്തൂ

സന്ദേശങ്ങൾ സംഭാഷണങ്ങളിൽ നിങ്ങളുമായി സുഹൃത്തുക്കൾ പങ്കിടുന്ന വെബ് ലിങ്കുകൾ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനും ഓർഗനൈസ് ചെയ്യാനും കഴിയും. Safari-യിലെ സൈഡ്ബാറിന്റെ ’നിങ്ങളുമായി പങ്കിട്ടത്’ വിഭാഗത്തിലേക്ക് പങ്കിട്ട ലിങ്കുകൾ ചേർത്തിരിക്കുന്നു. നിങ്ങൾക്ക് ആ ലിങ്കുകൾ നിങ്ങളുടെ ആരംഭ പേജിൽ സൂക്ഷിക്കുകയോ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ ബന്ധപ്പെട്ട ലിങ്കുകൾ ടാബ് ഗ്രൂപ്പുകളിൽ ഓർഗനൈസ് ചെയ്യുകയോ ചെയ്യാം. (ക്രമീകരണം  > ആപ്പുകൾ > സന്ദേശങ്ങൾ > നിങ്ങളുമായി പങ്കിട്ടവ എന്നതിൽ Safari ഓണായിരിക്കുകയും, നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ കോൺടാക്റ്റുകളിൽ ഉണ്ടായിരിക്കുകയും വേണം.)

Safari-യിൽ സുഹൃത്തുക്കളിൽ നിന്നുള്ള ലിങ്കുകൾ കാണാൻ

നിങ്ങളുമായി പങ്കിട്ട ലിങ്കുകൾ കണ്ടെത്തുന്നതിന്, അവ നിങ്ങളുടെ Safari ആരംഭ പേജിൽ പ്രദർശിപ്പിക്കാവുന്നതാണ്. ശേഷം, ഓരോ തവണയും നിങ്ങൾ ഒരു പുതിയ പേജ് തുറക്കുമ്പോൾ, അവ അവിടെ ലിസ്റ്റ് ചെയ്യപ്പെട്ടതായി നിങ്ങൾക്ക് കാണാം.

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് 'നിങ്ങളുമായി പങ്കിട്ടത്' എന്നതിൽ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ആരംഭ പേജിൽ നിർദേശങ്ങൾ ദൃശ്യമാകുന്ന ഇടം മാറ്റാൻ, ‘പുനഃക്രമീകരിക്കൂ’ ബട്ടൺ വലിക്കൂ.

നുറുങ്ങ്: Safari-യിൽ നിന്ന് പുറത്ത് പോകാതെ നിങ്ങൾക്ക് സംഭാഷണം തുടരാം. ലിങ്ക് പങ്കിട്ടിട്ടുള്ള സന്ദേശ സംഭാഷണം തുറക്കാൻ ലിങ്ക് പ്രിവ്യൂവിന് താഴെയുള്ള ബട്ടൺ ടാപ്പ് ചെയ്യൂ.

‘നിങ്ങളുമായി പങ്കിട്ടവ’ സെക്ഷനിൽ നിന്ന് ഒരു ലിങ്ക് നീക്കം ചെയ്യാൻ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ‘നിങ്ങളുമായി പങ്കിട്ടവ’ എന്നതിൽ, ഒരു ലിങ്കിന്റെ പ്രിവ്യൂ ഇമേജ് തൊട്ടുപിടിക്കൂ.

  3. ‘ലിങ്ക് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു ടാബ് ഗ്രൂപ്പിൽ പങ്കിട്ട ലിങ്കുകൾ ഓർഗനൈസ് ചെയ്യൂ

ബന്ധമുള്ള പങ്കിട്ട വെബ് ലിങ്കുകൾ കണ്ടെത്തുന്നത് എളുപ്പമാക്കാൻ നിങ്ങൾക്ക് അവയെ ടാബ് ഗ്രൂപ്പുകളായി ഗ്രൂപ്പ് ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ’നിങ്ങളുമായി പങ്കിട്ടവ’എന്നതിൽ, നിങ്ങൾ നീക്കാൻ ആഗ്രഹിക്കുന്ന ലിങ്കിന്റെ പ്രിവ്യൂ ഇമേജ് തൊട്ടുപിടിച്ച് ’ടാബ് ഗ്രൂപ്പിൽ തുറക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. ഒരു ടാബ് ഗ്രൂപ്പ് സൃഷ്ടിക്കാൻ ‘പുതിയ ടാബ് ഗ്രൂപ്പ്’ എന്നതിൽ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ നിങ്ങൾക്ക് ഇതിനകം തന്നെ ഉള്ള ഒരു ടാബ് ഗ്രൂപ്പിലേക്ക് ലിങ്ക് ചേർക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.