ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ Image Playground ഉപയോഗിച്ച് യഥാർഥ ഇമേജുകൾ സൃഷ്ടിക്കൂ

Image Playground ആപ്പിൽ, ആശയങ്ങൾ, ടെക്സ്റ്റ് വിവരണങ്ങൾ, നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്നുള്ള ആളുകൾ എന്നിവ സംയോജിപ്പിച്ച് സെക്കൻഡുകൾക്കുള്ളിൽ ഇമേജുകൾ നിർമ്മിക്കാൻ Apple Intelligence* ഉപയോഗിക്കാം. സന്ദേശങ്ങളിലും Freeform-ലും മറ്റും ഇമേജുകൾ സൃഷ്ടിക്കാനും നിങ്ങൾക്ക് Image Playground ഉപയോഗിക്കാം.

കുറിപ്പ്: Apple Intelligence എല്ലാ iPhone മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല. ** ഏറ്റവും പുതിയ ലഭ്യമായ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും Apple Intelligence ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ.

സൺഗ്ലാസുകൾ ധരിച്ച ഒരു നായയുടെ സൃഷ്ടിച്ച ചിത്രം കാണിക്കുന്ന Image Playground ആപ്പ് വിൻഡോ.

ഒരു ഇമേജ് സൃഷ്ടിക്കൂ

ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് ആറ് എലമെന്റുകൾ വരെ സംയോജിപ്പിക്കാം.

  1. നിങ്ങളുടെ iPhone-ലെ Image Playground ആപ്പിലേക്ക് പോകൂ.

  2. ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • ഒരു ആശയത്തിൽ നിന്ന് ഒരു ഇമേജ് സൃഷ്ടിക്കാൻ: ഒരു ആശയത്തിൽ ടാപ്പ് ചെയ്യൂ—ഒരു തീം, കോസ്റ്റ്യൂം, ആക്സസറി അല്ലെങ്കിൽ സ്ഥലം.

    • ഒരു വിവരണത്തിൽ നിന്ന് ഒരു ഇമേജ് സൃഷ്ടിക്കൂ: ‘ഒരു ഇമേജ് വിവരിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, ഒരു വിവരണം നൽകിയ ശേഷം ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ഒരു വ്യക്തിയുടെ ഇമേജ് സൃഷ്ടിക്കൂ: ‘വ്യക്തി’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്ന് ഒരു വ്യക്തിയെ തിരഞ്ഞെടുക്കൂ.

      ഫോട്ടോകളിൽ നിന്ന് ഒരു വ്യക്തിയെ ചേർക്കാൻ, നിങ്ങൾ അവർക്ക് ഫോട്ടോസ് ആപ്പിൽ പേര് നൽകണം. 'ഫോട്ടോസി'ൽ ആളുകളെയും പെറ്റുകളെയും കണ്ടെത്തി പേരുനൽകൂ എന്നത് കാണൂ. നിങ്ങൾ ഉപയോഗിക്കുന്ന ഇമേജിൽ നിന്ന് വ്യത്യസ്തമായ ഒരു ടെക്സ്റ്റ് വിവരണം നിങ്ങൾ നൽകുകയാണെങ്കിൽ—ഉദാഹരണത്തിന്, ഫോട്ടോസിലെ പേര് നിങ്ങളുടെ വിവരണത്തിലെ പേരുമായി പൊരുത്തപ്പെടുന്നില്ല—ടെക്സ്റ്റ് വിവരണത്തേക്കാൾ നിങ്ങൾ സെലക്റ്റ് ചെയ്ത ഫോട്ടോയെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ ഇമേജ് വ്യക്തിഗതമാക്കുന്നത്.

      നുറുങ്ങ്: നിങ്ങളുടെ ലൈബ്രറിയിൽ നിന്നുള്ള ഒരു ഫോട്ടോ ഉപയോഗിക്കാതെ ഒരു വ്യക്തിയുടെ ഒരു ഇമേജ് സൃഷ്ടിക്കാനും നിങ്ങൾക്ക് കഴിയും. ‘വ്യക്തി’ ബട്ടൺ ടാപ്പ് ചെയ്യൂ, ദൃശ്യരീതി ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ദൃശ്യരീതി ക്രമീകരണം തിരഞ്ഞെടുക്കൂ.

    • ഒരു പെറ്റിന്റെയോ പ്രകൃതിയുടെയോ ഭക്ഷണത്തിന്റെയോ ഒരു ഫോട്ടോ ആസ്പദമാക്കി ഒരു ഇമേജ് സൃഷ്ടിക്കാൻ: ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് 'ഫോട്ടോ തിരഞ്ഞെടുക്കൂ' അല്ലെങ്കിൽ 'ഫോട്ടോ എടുക്കൂ' ടാപ്പ് ചെയ്യൂ.

    • ഇമേജ് സ്റ്റൈൽ മാറ്റാൻ: ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആനിമേഷൻ’, ‘ചിത്രീകരണം’ അല്ലെങ്കിൽ ‘സ്കെച്ച്’ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: ഇമേജ് സ്റ്റൈൽ മാറ്റുന്നത് ഒരു പുതിയ സെറ്റ് പ്രിവ്യൂകൾ സൃഷ്ടിക്കുന്നു.

  3. ഒരു ഇമേജിന്റെ വ്യതിയാനങ്ങൾ കാണാൻ പ്രിവ്യൂ ബബിളിൽ ടാപ്പ് ചെയ്ത് ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

  4. നിങ്ങളുടെ ഇമേജിൽ നിങ്ങൾ സന്തുഷ്ടനാകുമ്പോൾ, അത് നിങ്ങളുടെ ഗാലറിയിൽ സേവ് ചെയ്യാൻ മുകളിൽ വലത് കോണിലുള്ള ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ഗാലറിയിൽ ഇമേജ് കാണാൻ ‘പിന്നിലേക്ക്’ ബട്ടൺ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ഒരു ഇമേജ് റേറ്റ് ചെയ്യാൻ തംബ്സ് അപ്പ് ബട്ടൺ അല്ലെങ്കിൽ തംബ്സ് ഡൗൺ ബട്ടൺ ടാപ്പ് ചെയ്യൂ. നിങ്ങളുടെ റേറ്റിങ്ങുകൾ Image Playground അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image Playground ആപ്പ് ഉപയോഗിക്കുന്നതിനു പുറമേ, Freeform, സന്ദേശങ്ങൾ പോലുള്ള ആപ്പുകളിൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് Image Playground ഫീച്ചറുകളും ഉപയോഗിക്കാം. സന്ദേശങ്ങളിൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യാൻ, Freeform-ൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കാൻ എന്നിവ കാണൂ.

നിങ്ങളുടെ ഇമേജ് എഡിറ്റ് ചെയ്യാൻ, അല്ലെങ്കിൽ റിഫൈൻ ചെയ്യാൻ

  1. നിങ്ങളുടെ iPhone-ലെ Image Playground ആപ്പിലേക്ക് പോകൂ.

  2. ഗാലറിയിൽ, ഒരു ഇമേജിൽ ടാപ്പ് ചെയ്ത് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ആശയം ചേർക്കാൻ: നിർദേശിക്കപ്പെട്ട ഒരു ആശയത്തിൽ ടാപ്പ് ചെയ്യൂ.

      നിങ്ങൾക്ക് ‘കൂടുതൽ കാണിക്കൂ’ ടാപ്പ് ചെയ്ത് തീമുകൾ, കോസ്റ്റ്യൂമുകൾ, ആക്സസറികൾ, സ്ഥലങ്ങൾ എന്നിവ കാണാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യാം.

    • ഒരു വിവരണം ചേർക്കാൻ: ‘ഒരു ഇമേജ് വിവരിക്കൂ’ ഫീൽഡിൽ ടാപ്പ് ചെയ്യൂ, ഒരു വിവരണം നൽകൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

    • ഒരു വ്യക്തിയുടെ ഇമേജ് ചേർക്കൂ: ‘വ്യക്തി’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്ന് ഒരു വ്യക്തിയെ തിരഞ്ഞെടുക്കൂ.

      ഫോട്ടോകളിൽ നിന്ന് ഒരു വ്യക്തിയെ ചേർക്കാൻ, നിങ്ങൾ അവർക്ക് ഫോട്ടോസ് ആപ്പിൽ പേര് നൽകണം. ഫോട്ടോസിൽ ആളുകളെയും പെറ്റുകളെയും കണ്ടെത്തി പേരുനൽകൂ എന്നത് കാണൂ. നിങ്ങൾ ഉപയോഗിക്കുന്ന ഇമേജിൽ നിന്ന് വ്യത്യസ്തമായ ഒരു വിവരണം നൽകുകയാണെങ്കിൽ—ഉദാഹരണത്തിന്, മറ്റൊരു വ്യക്തിയുടെ പേര് പോലെ—നിങ്ങളുടെ ഇമേജ് ടെക്സ്റ്റ് വിവരണത്തേക്കാൾ നിങ്ങൾ സെലക്റ്റ് ചെയ്ത ഫോട്ടോയെ അടിസ്ഥാനമാക്കിയായിരിക്കും വ്യക്തിഗതമാക്കുന്നത്.

      നുറുങ്ങ്: നിങ്ങളുടെ ലൈബ്രറിയിൽ നിന്നുള്ള ഒരു ഫോട്ടോ ഉപയോഗിക്കാതെ ഒരു വ്യക്തിയുടെ ഒരു ഇമേജ് ചേർക്കാനും നിങ്ങൾക്ക് കഴിയും. ‘വ്യക്തി’ ബട്ടൺ ടാപ്പ് ചെയ്യൂ, ദൃശ്യരീതി ടാപ്പ് ചെയ്യൂ, സ്കിൻ ടോണും ദൃശ്യരീതി ക്രമീകരണവും തിരഞ്ഞെടുക്കൂ, എന്നിട്ട് 'കഴിഞ്ഞു' എന്നതിൽ ടാപ്പ് ചെയ്യൂ.

    • ഒരു വ്യക്തിയുടെ ഇമേജ് എഡിറ്റ് ചെയ്യാൻ: നിങ്ങൾ ഇതിനകം ഒരു വ്യക്തിയെ ചേർത്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഇമേജ് മാറ്റണമെങ്കിൽ ‘വ്യക്തി’ ബട്ടൺ ടാപ്പ് ചെയ്യൂ, 'എഡിറ്റ് ചെയ്യൂ' ടാപ്പ് ചെയ്യൂ, ഒരു പുതിയ ആരംഭ പോയിന്റ് തിരഞ്ഞെടുക്കൂ, തുടർന്ന് 'കഴിഞ്ഞു' ടാപ്പ് ചെയ്യൂ.

      ദൃശ്യരീതി മാറ്റാൻ ‘വ്യക്തി’ ബട്ടൺ ടാപ്പ് ചെയ്യൂ, 'എഡിറ്റ് ചെയ്യൂ' ടാപ്പ് ചെയ്യൂ, ക്രമപ്പെടുത്തലുകൾ നടത്തൂ, തുടർന്ന് 'കഴിഞ്ഞു' ടാപ്പ് ചെയ്യൂ.

    • ഒരു ഫോട്ടോ എടുക്കാൻ അല്ലെങ്കിൽ നിങ്ങളുടെ ലൈബ്രറിയിൽ നിന്ന് ഒരു ഫോട്ടോ തിരഞ്ഞെടുക്കാൻ: ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് 'ഫോട്ടോ എടുക്കൂ' അല്ലെങ്കിൽ 'ഫോട്ടോ തിരഞ്ഞെടുക്കൂ' ടാപ്പ് ചെയ്യൂ.

    • ഇമേജ് സ്റ്റൈൽ മാറ്റാൻ: ‘സ്റ്റൈൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആനിമേഷൻ’, ‘ചിത്രീകരണം’ അല്ലെങ്കിൽ ‘സ്കെച്ച്’ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: ഇമേജ് സ്റ്റൈൽ മാറ്റുന്നത് ഒരു പുതിയ സെറ്റ് പ്രിവ്യൂകൾ സൃഷ്ടിക്കുന്നു.

    • ഒരു ആശയം നീക്കംചെയ്യാൻ: മൈനസ് ബട്ടൺ ടാപ്പ് ചെയ്യൂ.

  4. നിങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, ‘കഴിഞ്ഞു’ ടാപ്പ് ചെയ്ത്, ’സേവ് ചെയ്യൂ’ അല്ലെങ്കിൽ ’ഡ്യൂപ്ലിക്കേറ്റായി സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ഗാലറിയിലേക്ക് മടങ്ങാൻ ‘പുറത്ത് പോകൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ഇമേജ് കോപ്പി ചെയ്യൂ, പങ്കിടൂ അല്ലെങ്കിൽ സേവ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ Image Playground ആപ്പിലേക്ക് പോകൂ.

  2. ഒരു സേവ് ചെയ്ത ഇമേജിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിലേതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ ഇമേജ് കോപ്പി ചെയ്യാൻ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ: ‘കൂടുതൽ ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് 'കോപ്പി ചെയ്യൂ' അല്ലെങ്കിൽ 'ഡ്യൂപ്ലിക്കേറ്റ് ചെയ്യൂ' ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ ഇമേജ് പങ്കിടാൻ: ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്ത് ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • നിങ്ങളുടെ ഇമേജിലേക്ക് ഒരു ക്യാപ്ഷൻ ചേർക്കാൻ: ‘കൂടുതൽ ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, 'ക്യാപ്ഷൻ ചേർക്കൂ' ടാപ്പ് ചെയ്യൂ, ഒരു ഇമേജ് വിവരണം നൽകൂ, തുടർന്ന് 'കഴിഞ്ഞു' ടാപ്പ് ചെയ്യൂ.

ഒരു ഇമേജ് ഡിലീറ്റ് ചെയ്യാൻ

കുറിപ്പ്: Image Playground-ൽ നിന്ന് നിങ്ങൾ ഒരു ഇമേജ് ഡിലീറ്റ് ചെയ്താൽ, നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അത് ഡിലീറ്റാകും.

  1. നിങ്ങളുടെ iPhone-ലെ Image Playground ആപ്പിലേക്ക് പോകൂ.

  2. ഗാലറിയിൽ ഒരു ഇമേജ് ടാപ്പ് ചെയ്ത് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

സന്ദേശങ്ങളിൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യാൻ

സന്ദേശങ്ങൾ ആപ്പിൽ ഒരു സംഭാഷണം കാണിക്കുന്ന ഒരു iPhone. Image Playground ഉപയോഗിച്ച് സൃഷ്ടിച്ച ഒരു ഇമേജ് സ്ക്രീനിന്റെ മധ്യത്തിൽ ദൃശ്യമാകുന്നു.

Image Playground ഉപയോഗിച്ച് നിങ്ങൾക്ക് സന്ദേശങ്ങൾ ആപ്പിൽ നേരിട്ട് ഇമേജുകൾ സൃഷ്ടിക്കാം.

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു പുതിയ സന്ദേശം ആരംഭിക്കുകയോ ഒരു സംഭാഷണം തുറക്കുകയോ ചെയ്യൂ.

  3. ‘ആപ്പുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് Image Playground ടാപ്പ് ചെയ്യൂ.

  4. ഒരു ഇമേജ് സൃഷ്ടിക്കൂ, തുടർന്ന് 'കഴിഞ്ഞു' ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ ഇമേജ് അയയ്ക്കാൻ തയ്യാറാകുമ്പോൾ ‘അയയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Freeform-ൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കാൻ

Freeform ആപ്പിൽ നേരിട്ട് Image Playground ഉപയോഗിച്ച് നിങ്ങൾക്ക് ഇമേജുകൾ സൃഷ്ടിക്കാം.

  1. നിങ്ങളുടെ iPhone-ലെ Freeform ആപ്പിലേക്ക് പോകൂ.

  2. ഒരു ബോർഡ് തുറക്കൂ, അല്ലെങ്കിൽ പുതിയത് ആരംഭിക്കാൻ ‘പുതിയ ബോർഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു പുതിയ ഇമേജ് സൃഷ്ടിക്കാൻ: ടൂൾബാറിൽ മീഡിയ ബട്ടൺ ടാപ്പ് ചെയ്യൂ, Image Playground ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഇമേജ് സൃഷ്ടിക്കൂ.

    • നിങ്ങളുടെ ബോർഡിൽ നിന്നുള്ള എലമെന്റുകൾ ഉപയോഗിക്കാൻ: നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആറ് ഇമേജുകൾ, ഡ്രോയിങ്ങുകൾ, ടെക്സ്റ്റ് ബോക്സുകൾ, സ്റ്റിക്കികൾ, ആകൃതികൾ എന്നിവ സെലക്റ്റ് ചെയ്യൂ, അവയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘Playground-ൽ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    • Image Playground-ൽ സൃഷ്ടിച്ച ഒരു ഇമേജ് ഉപയോഗിച്ച് നിലവിലുള്ള ഒരു ഇമേജിന് പകരംവയ്ക്കാൻ: ഒരു ഇമേജ് ചേർക്കൂ, ടൂൾബാറിൽ ‘ഇമേജ് പരിഷ്കരിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, 'പകരംവയ്ക്കൂ' ടാപ്പ് ചെയ്യൂ, Image Playground ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഇമേജ് സൃഷ്ടിക്കൂ.

  4. നിങ്ങളുടെ ബോർഡിലേക്ക് ഇമേജ് ചേർക്കാൻ ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

Image Playground പോലുള്ള ഇമേജ് സൃഷ്ടിക്കൽ ഫീച്ചറുകളിലേക്കുള്ള ആക്സസ് ബ്ലോക്ക് ചെയ്യാൻ ഇമേജ് സൃഷ്ടിക്കൽ ഫീച്ചറുകളിലേക്കുള്ള ആക്സസ് ബ്ലോക്ക് ചെയ്യൂ കാണൂ.

ഫീഡ്ബാക്ക് പങ്കിടൂ

  1. നിങ്ങളുടെ iPhone-ലെ Image Playground ആപ്പിലേക്ക് പോകൂ.

  2. ഒരു സേവ് ചെയ്ത ഇമേജിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഫീഡ്ബാക്ക് പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘വിവരണവുമായി പൊരുത്തപ്പെടുന്നില്ല’ അല്ലെങ്കിൽ ‘ഒറിജിനൽ ഫോട്ടോയുമായി സാമ്യമില്ല’ പോലുള്ള ഫീഡ്ബാക്ക് തിരഞ്ഞെടുക്കൂ, തുടർന്ന് ‘Apple-ലേക്ക് അയയ്ക്കൂ’ ടാപ്പ് ചെയ്യൂ.

*Apple Intelligence ജനറേറ്റീവ് മോഡലുകൾ ഉപയോഗിക്കുന്നു, ഔട്ട്പുട്ടുകൾ വ്യത്യാസപ്പെട്ടേക്കാം. കൃത്യതയ്ക്കായി പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കൂ.
**എല്ലാ iPhone 16 മോഡലുകളിലും, iPhone 15 Pro, iPhone 15 Pro Max എന്നിവയിലും Apple Intelligence ബീറ്റയിൽ ലഭ്യമാണ്, Siri-യും ഡിവൈസ് ഭാഷയും ചൈനീസ് (ലളിതമാക്കിയത്), ഇംഗ്ലീഷ് (ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ, അയർലൻഡ്, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, UK, അല്ലെങ്കിൽ US), ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ് (ബ്രസീൽ) അല്ലെങ്കിൽ സ്പാനിഷ് എന്നിവയിലേക്ക് സജ്ജമാക്കിയിരിക്കുന്നു. ചില ഫീച്ചറുകൾ എല്ലാ പ്രദേശങ്ങളിലും ഭാഷകളിലും ലഭ്യമല്ലായിരിക്കാം. കൂടുതൽ വിവരങ്ങൾക്ക്, Apple Intelligence എങ്ങനെ നേടാം എന്ന Apple പിന്തുണാ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.