ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone ശബ്ദങ്ങളും വൈബ്രേഷനുകളും മാറ്റൂ

നിങ്ങൾക്ക് ഒരു കോളോ ടെക്സ്റ്റോ വോയ്സ്മെയിലോ ഇ-മെയിലോ ഓർമപ്പെടുത്തലോ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള അറിയിപ്പോ ലഭിക്കുമ്പോൾ iPhone പ്ലേ ചെയ്യുന്ന ശബ്ദങ്ങൾ നിങ്ങൾക്ക് മാറ്റാം.

ഹോം സ്ക്രീനിലെ ഏതെങ്കിലും ഐക്കണിൽ നിങ്ങൾ തൊട്ടുപിടിക്കുക പോലുള്ള ചില പ്രവർത്തങ്ങൾ ചെയ്യുമ്പോൾ പിന്തുണയ്ക്കുന്ന മോഡലുകളിൽ നിങ്ങൾക്ക് അനുഭവപ്പെടുന്ന വൈബ്രേഷനാണ് ഹാപ്റ്റിക് ഫീഡ്ബാക്ക്.

ശബ്ദവും വൈബ്രേഷനും ഓപ്ഷനുകൾ സജ്ജമാക്കൂ

  1. ക്രമീകരണം  > ശബ്ദങ്ങളും ഹാപ്റ്റിക്സും എന്നതിലേക്ക് പോകൂ.

  2. എല്ലാ ശബ്ദങ്ങൾക്കും വോള്യം സജ്ജമാക്കാൻ, റിങ്ടോണിനും അലേർട്ടുകൾക്കും താഴെയുള്ള സ്ലൈഡർ വലിക്കൂ.

  3. ഹാപ്റ്റിക്സ് ടാപ്പ് ചെയ്തതിന് ശേഷം റിങ്ടോണുകൾക്കും അലേർട്ടുകൾക്കുമായി—എപ്പോഴും പ്ലേ ചെയ്യൂ, നിശബ്ദ മോഡിൽ പ്ലേ ചെയ്യൂ, നിശബ്ദ മോഡിൽ പ്ലേ ചെയ്യരുത് അല്ലെങ്കിൽ ഒരിക്കലും പ്ലേ ചെയ്യരുത്— ഹാപ്റ്റിക്സ് പ്രവർത്തനരീതി തിരഞ്ഞെടുക്കൂ.

  4. റിങ്ടോൺ അല്ലെങ്കിൽ ടെക്സ്റ്റ് ടോൺ ടാപ്പ് ചെയ്യൂ.

  5. റിങ്ടോൺ അല്ലെങ്കിൽ ടെക്സ്റ്റ് ടോൺ സ്ക്രീനിന്റെ മുകളിലെ, ഹാപ്റ്റിക്സ് ടാപ്പ് ചെയ്തതിന് ശേഷം താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ടോൺ തിരഞ്ഞെടുക്കൂ (അവയെല്ലാം കാണാൻ സ്ക്രോൾ ചെയ്യൂ).

      ഇൻകമിങ് കോളുകൾക്കും ക്ലോക്ക് അലാറങ്ങൾക്കും ക്ലോക്ക് ടൈമറിനും റിങ്ടോണുകൾ പ്ലേ ചെയ്യുന്നു; ടെക്സ്റ്റ് സന്ദേശങ്ങൾക്കും പുതിയ വോയ്സ്മെയിലിനും മറ്റ് അലേർട്ടുകൾക്കും ടെക്സ്റ്റ് ടോണുകൾ പ്ലേ ചെയ്യുന്നു.

    • ഒരു വൈബ്രേഷൻ പാറ്റേൺ തിരഞ്ഞെടുക്കുകയോ സ്വന്തമായി സൃഷ്ടിക്കാൻ പുതിയ വൈബ്രേഷൻ സൃഷ്ടിക്കൂ എന്നതിൽ ടാപ്പ് ചെയ്യുകയോ ചെയ്യൂ.

ചില ആളുകൾക്കായി iPhone പ്ലേ ചെയ്യുന്ന ശബ്ദങ്ങൾ നിങ്ങൾക്ക് മാറ്റാം. കോൺടാക്റ്റ്സിലേക്ക് പോയി, ഒരു വ്യക്തിയുടെ പേരിൽ ടാപ്പ് ചെയ്ത്, ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്തതിന് ശേഷം ഒരു റിങ്ടോണും ടെക്സ്റ്റ് ടോണും തിരഞ്ഞെടുക്കൂ.

ഹാപ്റ്റിക് ഫീഡ്ബാക്ക് ഓഫ് അല്ലെങ്കിൽ ഓൺ ചെയ്യൂ

  1. പിന്തുണയ്ക്കുന്ന മോഡലുകളിൽ, ക്രമീകരണം  > ശബ്ദങ്ങളും ഹാപ്റ്റിക്സും എന്നതിലേക്ക് പോകൂ.

  2. സിസ്റ്റം ഹാപ്റ്റിക്സ് ഓഫ് അല്ലെങ്കിൽ ഓൺ ചെയ്യൂ.

    സിസ്റ്റം ഹാപ്റ്റിക്സ് ഓഫായിരിക്കുമ്പോൾ, ഇൻകമിങ് കോളുകളുടെയും അലേർട്ടുകളുടെയും വൈബ്രേഷനുകൾ നിങ്ങൾക്ക് കേൾക്കാനോ അനുഭവിക്കാനോ കഴിയില്ല.

ഓണും ഓഫും ആക്കുമ്പോൾ iPhone-നെ ഒരു ശബ്ദ ഇഫക്റ്റ് പ്ലേ ചെയ്യിപ്പിക്കൂ

iPhone 14 അല്ലെങ്കിൽ അതിന് ശേഷമുള്ളതിൽ, ഓണും ഓഫും ആക്കുമ്പോൾ iPhone-നെ ഒരു ശബ്ദം പ്ലേ ചെയ്യിപ്പിക്കാം.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഓഡിയോയും വിഷ്വലും എന്നതിലേക്ക് പോകൂ.

  2. ‘പവർ ഓണും ഓഫും ശബ്ദങ്ങൾ’ ഓൺ ചെയ്യൂ.

നുറുങ്ങ്: നിങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് ഇൻകമിങ് കോളുകളും അലേർട്ടുകളും ലഭിക്കുന്നില്ലെങ്കിൽ, കൺട്രോൾ സെന്റർ തുറക്കൂ, ശേഷം ‘ശല്യപ്പെടുത്തരുത്’ ഓൺ ആണോ എന്ന് പരിശോധിക്കൂ. ശല്യപ്പെടുത്തരുത് ബട്ടൺ ഹൈലൈറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ശല്യപ്പെടുത്തരുത് ഓഫ് ചെയ്യാൻ അതിൽ ടാപ്പ് ചെയ്യൂ. (ശല്യപ്പെടുത്തരുത് ഓൺ ആയിരിക്കുമ്പോൾ, സ്റ്റാറ്റസ് ബാറിലും അതിന്റെ ഐക്കൺ ദൃശ്യമാകും.)

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.