ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

Apple TV-യിലേക്കോ സ്മാർട്ട് TV-യിലേക്കോ iPhone-ൽ നിന്ന് വയർലെസ് ആയി വീഡിയോകളും ഫോട്ടോകളും സ്ട്രീം ചെയ്യൂ

iPhone ൽ നിന്ന് സ്ട്രീം ചെയ്ത വീഡിയോകളും ഫോട്ടോകളും കാണാൻ നിങ്ങൾക്ക് Apple TV-യോ AirPlay 2 എനേബിൾ ചെയ്ത സ്മാർട്ട് TV-യോ ഉപയോഗിക്കാം.

കുറിപ്പ്: നിങ്ങളുടെ iPhone-ൽ നിന്നുള്ള വീഡിയോകളോ ഫോട്ടോകളോ Apple TV-യിലേക്കോ ഒരു സ്മാർട്ട് ടിവിയിലേക്കോ സ്ട്രീം ചെയ്യുന്നതിന്, രണ്ട് ഡിവൈസുകളും ഒരേ Wi-Fi നെറ്റ്‌വർക്കിൽ ആയിരിക്കണം.

Apple TV-യിലോ AirPlay 2-എനേബിൾ ചെയ്ത സ്മാർട്ട് ടിവിയിലോ വീഡിയോ പ്ലേ ചെയ്യൂ

  1. Apple TV ആപ്പിലോ നിങ്ങളുടെ iPhone-ൽ പിന്തുണയ്ക്കുന്ന മറ്റൊരു വീഡിയോ ആപ്പിലോ വീഡിയോ പ്ലേ ചെയ്യുമ്പോൾ, നിയന്ത്രണങ്ങൾ കാണിക്കാൻ സ്ക്രീനിൽ ടാപ്പ് ചെയ്യൂ.

  2. AirPlay ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ Apple TV-യോ AirPlay 2-എനേബിൾ ചെയ്ത സ്മാർട്ട് ടിവിയോ പ്ലേബാക്ക് ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കൂ.

    ടിവി സ്ക്രീനിൽ ഒരു AirPlay പാസ്കോഡ് ദൃശ്യമായാൽ, നിങ്ങളുടെ iPhone-ൽ പാസ്കോഡ് നൽകൂ.

    iPhone സ്ക്രീനിൽ ഒരു മൂവി പ്ലേ ചെയ്യുന്നു. പ്ലേബാക്ക് കൺട്രോളുകൾ സ്ക്രീനിന്റെ മധ്യത്തിലാണ്. AirPlay ബട്ടൺ മുകളിൽ ഇടതുവശത്താണ്.

പ്ലേബാക്ക് ലക്ഷ്യസ്ഥാനം മാറ്റാൻ, നിങ്ങളുടെ iPhone സ്ക്രീനിൽ മറ്റൊരു AirPlay ഓപ്ഷൻ തിരഞ്ഞെടുക്കൂ.

Apple TV-യിലോ AirPlay 2-എനേബിൾ ചെയ്ത സ്മാർട്ട് ടിവിയിലോ ഫോട്ടോകൾ കാണിക്കൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ഒരു ഫോട്ടോയിൽ ടാപ്പ് ചെയ്ത് ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. മുകളിലേക്ക് സ്വൈപ്പ് ചെയ്ത്, AirPlay ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ Apple TV-യോ AirPlay 2-എനേബിൾ ചെയ്ത സ്മാർട്ട് ടിവിയോ പ്ലേബാക്ക് ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കൂ.

    ടിവി സ്ക്രീനിൽ ഒരു AirPlay പാസ്കോഡ് ദൃശ്യമായാൽ, നിങ്ങളുടെ iPhone-ൽ പാസ്കോഡ് നൽകൂ.

ഫോട്ടോകൾ സ്ട്രീം ചെയ്യുന്നത് നിർത്താൻ, iPhone സ്ക്രീനിന്റെ മുകളിലെ AirPlay ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം AirPlay ഓഫ് ചെയ്യൂ.

ഓട്ടോമാറ്റിക് AirPlay സ്ട്രീമിങ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ

AirPlay ഉപയോഗിച്ച് നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്നുള്ള ഉള്ളടക്കം പ്ലേ ചെയ്യുമ്പോൾ പതിവായി ഉപയോഗിക്കുന്ന Apple TV-യോ സ്മാർട്ട് ടിവിയോ കണ്ടെത്താനും ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യാനും നിങ്ങളുടെ iPhone-നെ അനുവദിക്കാം.

ക്രമീകരണം  > പൊതുവായവ > AirPlay-യും കണ്ടിന്യുയിറ്റിയും എന്നതിലേക്ക് പോയി ‘ഓട്ടോമാറ്റിക്’, ‘ഒരിക്കലും വേണ്ട’ അല്ലെങ്കിൽ ‘ചോദിക്കൂ’ തിരഞ്ഞെടുക്കൂ.

Apple TV-യിലോ ഒരു സ്മാർട്ട് ടിവിയിലോ നിങ്ങളുടെ iPhone മിറർ ചെയ്യൂ

Apple TV-യിലോ ഒരു സ്മാർട്ട് ടിവിയിലോ, നിങ്ങളുടെ iPhone-ൽ ദൃശ്യമാകുന്നതെന്തും നിങ്ങൾക്ക് കാണിക്കാം.

  1. നിങ്ങളുടെ iPhone-ൽ കൺട്രോൾ സെന്റർ തുറക്കൂ.

  2. സ്ക്രീൻ മിററിങ് ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ Apple TV-യോ AirPlay 2-എനേബിൾ ചെയ്ത സ്മാർട്ട് ടിവിയോ പ്ലേബാക്ക് ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കൂ.

    ടിവി സ്ക്രീനിൽ ഒരു AirPlay പാസ്കോഡ് ദൃശ്യമായാൽ, നിങ്ങളുടെ iPhone-ൽ പാസ്കോഡ് നൽകൂ.

തിരികെ iPhone-ലേക്ക് മാറാൻ, കൺട്രോൾ സെന്റർ തുറന്ന് സ്ക്രീൻ മിററിങ് ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘മിററിങ് നിർത്തൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

കുറിപ്പ്: AirPlay 2-എനേബിൾ ചെയ്ത സ്മാർട്ട് ടിവികളുടെ ലിസ്റ്റിനായി, ഹോം ആക്സസറികളുടെ വെബ്സൈറ്റ് കാണൂ.

Apple TV ഉപയോഗിക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ Apple TV യൂസർ ഗൈഡ് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.