ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ഭാഷയും പ്രദേശവും മാറ്റൂ

സജ്ജീകരിക്കുന്നതിനിടയിൽ iPhone-ന്റെ ഭാഷയും പ്രദേശവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ യാത്രചെയ്യുകയോ സഞ്ചരിക്കുകയോ ആണെങ്കിൽ, നിങ്ങൾക്ക് ഭാഷയോ പ്രദേശമോ മാറ്റാം.

  1. ക്രമീകരണം  >പൊതുവായവ > ഭാഷയും പ്രദേശവും എന്നതിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവ സജ്ജമാക്കൂ:

    • iPhone-നുള്ള ഭാഷ

    • നിങ്ങൾ തിരഞ്ഞെടുത്ത വിലാസ രീതി. (സ്ത്രീലിംഗം, പുല്ലിംഗം അല്ലെങ്കിൽ ന്യൂട്രൽ എന്നിവ തിരഞ്ഞെടുക്കൂ. എല്ലാ ആപ്പുകളും നിങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി വ്യക്തിഗതമാക്കുന്നതിന് ’എല്ലാ ആപ്പുകളുമായും പങ്കിടൂ’ ഓൺ ചെയ്യൂ. ചില പ്രാഥമിക ഭാഷകൾക്ക് ലഭ്യമാണ്—ഉദാഹരണത്തിന്, സ്പാനിഷ്.)

    • പ്രദേശം

    • കലണ്ടർ ഫോർമാറ്റ്

    • താപനില യൂണിറ്റ് (സെൽഷ്യസ് അല്ലെങ്കിൽ ഫാരൻഹീറ്റ്)

    • അളവെടുപ്പ് സിസ്റ്റം (മെട്രിക്, US അല്ലെങ്കിൽ UK)

    • ആഴ്ചയിലെ ആദ്യ ദിവസം

    • ലൈവ് ടെക്സ്റ്റ് (കോപ്പി ചെയ്യാനോ അതിൽ പ്രവർത്തിക്കാനോ ഇമേജുകളിൽ നിങ്ങൾക്ക് സെലക്റ്റ് ചെയ്യാവുന്ന ടെക്സ്റ്റ്)

  3. നിങ്ങളുടെ iPhone-ലേക്ക് മറ്റൊരു ഭാഷയും കീബോർഡും ചേർക്കാൻ, ‘ഭാഷ ചേർക്കൂ’ ടാപ്പ് ചെയ്തതിന് ശേഷം ഒരു ഭാഷ സെലക്റ്റ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.