ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങളുടെ iPhone-നെക്കുറിച്ചുള്ള വിവരങ്ങൾ നേടൂ

മൊത്തത്തിലുള്ള സ്റ്റോറേജ് ലഭ്യതയും ഓരോ ആപ്പിലും ഉപയോഗിക്കുന്ന സ്റ്റോറേജും കാണൂ

ക്രമീകരണം  > പൊതുവായവ > iPhone സ്റ്റോറേജ് എന്നതിലേക്ക് പോകൂ.

നിങ്ങളുടെ iPhone-ലെയും iPad-ലെയും സ്റ്റോറേജ് വിവരങ്ങൾ എങ്ങനെ പരിശോധിക്കാം, നിങ്ങളുടെ iCloud സ്റ്റോറേജ് മാനേജ് ചെയ്യൂ തുടങ്ങിയ Apple പിന്തുണാ ലേഖനങ്ങൾ കാണൂ.

ബാറ്ററി ഉപയോഗം കാണൂ

iPhone ചാർജ് ചെയ്തത് മുതൽ കഴിഞ്ഞ് പോയ സമയവും ആപ്പ് മുഖേനയുള്ള ബാറ്ററി ഉപയോഗവും കാണാൻ ക്രമീകരണം  > ബാറ്ററി എന്നതിലേക്ക് പോകൂ.

നിങ്ങൾക്ക് ബാറ്ററി ലെവൽ ശതമാനത്തിൽ പ്രദർശിപ്പിക്കുകയും കുറഞ്ഞ പവർ മോഡ് ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയും നിങ്ങളുടെ ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുകയും ചെയ്യാം.

iPhone ബാറ്ററി ലെവൽ നിരീക്ഷിക്കൂ എന്നത് കാണൂ.

കോൾ സമയവും മൊബൈൽ സേവന ഉപയോഗവും കാണൂ

ക്രമീകരണം  > മൊബൈൽ സേവനം എന്നതിലേക്ക് പോകൂ. iPhone-ൽ മൊബൈൽ ഡാറ്റ ക്രമീകരണം കാണുകയോ മാറ്റുകയോ ചെയ്യൂ കാണൂ.

നിങ്ങളുടെ IMEI കണ്ടെത്തൂ

ക്രമീകരണത്തിൽ നിങ്ങളുടെ iPhone-നുള്ള IMEI (ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നിങ്ങൾക്ക് കാണാം.

  1. ക്രമീകരണം  > പൊതുവായവ > വിവരങ്ങൾ എന്നതിലേക്ക് പോകൂ.

  2. നിങ്ങളുടെ IMEI കണ്ടെത്താൻ താഴേക്ക് സ്ക്രോൾ ചെയ്യൂ.

പേര്, മോഡൽ, iOS പതിപ്പ്, സീരിയൽ നമ്പർ എന്നിവയും മറ്റും കാണൂ

ക്രമീകരണം  > പൊതുവായവ > വിവരങ്ങൾ എന്നതിലേക്ക് പോകൂ. നിങ്ങൾക്ക് കാണാൻ കഴിയുന്ന ഇനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • പേര്

  • iOS സോഫ്റ്റ്‌വെയർ പതിപ്പ്

  • മോഡൽ നെയിം

  • പാർട്ട്, മോഡൽ നമ്പറുകൾ. പാർട്ട് നമ്പർ മോഡലിന്റെ വലതുവശത്ത് കാണാം. മോഡൽ നമ്പർ കാണാൻ, പാർട്ട് നമ്പറിൽ ടാപ്പ് ചെയ്യൂ.

  • സീരിയൽ നമ്പർ

  • പാട്ടുകൾ, വീഡിയോകൾ, ഫോട്ടോകൾ, ആപ്പുകൾ എന്നിവയുടെ എണ്ണം

  • കപ്പാസിറ്റിയും ലഭ്യമായ സ്റ്റോറേജും

  • Wi-Fi, Bluetooth® വിലാസങ്ങൾ

  • മൊബൈൽ നെറ്റ്‌വർക്ക്

  • നെറ്റ്‌വർക്ക് ദാതാവ് ക്രമീകരണങ്ങൾ. നെറ്റ്‌വർക്ക് ദാതാവിന്റെ വലതുവശത്ത്, നെറ്റ്‌വർക്ക് ദാതാവ് ക്രമീകരണങ്ങളുടെ പതിപ്പ് നമ്പർ കാണാം. അധിക നെറ്റ്‌വർക്ക് ദാതാവ്-നിർദിഷ്ട വിവരങ്ങൾ കാണാൻ, പതിപ്പ് നമ്പർ ടാപ്പ് ചെയ്യൂ. കൂടുതൽ വിശദാംശങ്ങൾക്കായി നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിനെ ബന്ധപ്പെടൂ.

  • GSM നെറ്റ്‌വർക്കുകൾക്കുള്ള ICCID (ഇന്റഗ്രേറ്റഡ് സർക്യൂട്ട് കാർഡ് ഐഡന്റിഫയർ അല്ലെങ്കിൽ സ്മാർട്ട് കാർഡ്)

  • CDMA നെറ്റ്‌വർക്കുകൾക്കുള്ള MEID (മൊബൈൽ എക്യുപ്മെന്റ് ഐഡന്റിഫയർ)

  • മോഡം ഫേംവെയർ

സീരിയൽ നമ്പറും മറ്റ് ഐഡന്റിഫയറുകളും കോപ്പി ചെയ്യാൻ, കോപ്പി ചെയ്യൂ എന്നത് ദൃശ്യമാകുന്നത് വരെ ഐഡന്റിഫയർ തൊട്ടുപിടിക്കൂ.

ലീഗൽ & റെഗുലേറ്ററി വിവരങ്ങളും (നിയമപരമായ അറിയിപ്പുകളും ലൈസൻസും, വാറണ്ടിയും RF എക്സ്പോഷർ വിവരവും ഉൾപ്പെടെ) റെഗുലേറ്ററി മാർക്കുകളും കാണാൻ, ‘ക്രമീകരണം > പൊതുവായവ > ലീഗൽ, റെഗുലേറ്ററി വിവരങ്ങൾ’ എന്നതിലേക്ക് പോകൂ.

പിന്തുണയ്ക്കുന്ന മോഡലുകളിൽ, സിം കാർഡ് ട്രേയിൽ നിങ്ങൾക്ക് IMEI-യും സിം ട്രേ തുറക്കുന്നിടത്ത് മോഡൽ നമ്പറും കണ്ടെത്താം.

ഡയഗ്‌നോസ്റ്റിക് വിവരങ്ങൾ കാണൂ അല്ലെങ്കിൽ ഓഫ് ചെയ്യൂ

‘ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും’ എന്നതിലേക്ക് പോകൂ.

ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ Apple-നെ സഹായിക്കുന്നതിന്, iPhone ഡയഗ്‌നോസ്റ്റിക്, ഉപയോഗ ഡാറ്റ അയയ്ക്കും. ഈ ഡാറ്റ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്നില്ലെങ്കിലും അതിൽ ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെട്ടേക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.