ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഒരു ഫോക്കസ് ഓൺ ചെയ്യുകയോ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യൂ

ഒരു ഫോക്കസ് ഉപയോഗിക്കാൻ, നിങ്ങൾക്ക് അത് കൺട്രോൾ സെന്ററിൽ നേരിട്ട് ഓണാക്കുകയോ ഓട്ടോമാറ്റിക്കായി ഓണാവാൻ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യാം.

കൺട്രോൾ സെന്ററിൽ ഒരു ഫോക്കസ് ഓൺ ചെയ്യൂ

  1. കൺട്രോൾ സെന്റർ തുറന്ന്, ഫോക്കസ് ടാപ്പ് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഓൺ ചെയ്യേണ്ട ഫോക്കസ് ടാപ്പ് ചെയ്യൂ (ഉദാഹരണത്തിന്, ശലപ്പെടുത്തരുത്).

    കുറിപ്പ്: മറ്റൊരു ഫോക്കസ് നിലവിൽ ഓണാണെങ്കിൽ, നിങ്ങൾ പുതിയത് ടാപ്പ് ചെയ്യുമ്പോൾ അത് ഓഫാകും.

    ഫോക്കസ് ഓപ്ഷനുകളുടെ ദൈർഘ്യം ക്രമീകരിക്കുന്നതിനുള്ള ബട്ടണുകളോടൊപ്പം, ഫോക്കസ് ഓപ്ഷനുകൾ കാണിക്കുന്ന കൺട്രോൾ സെന്റർ.
  2. ഫോക്കസ് അവസാനിക്കുന്ന പോയിന്റ് തിരഞ്ഞെടുക്കാൻ, ശല്യപ്പെടുത്തരുത് ബട്ടൺ ടാപ്പ് ചെയ്ത്, ഒരു ഓപ്ഷൻ (‘1 മണിക്കൂർ സമയത്തേക്ക്’ അല്ലെങ്കിൽ ‘ഞാൻ ഈ ലൊക്കേഷൻ വിട്ട് പോകുന്നത് വരെ’ എന്നിവ പോലുള്ള) സെലക്റ്റ് ചെയ്തതിന് ശേഷം വീണ്ടും ശല്യപ്പെടുത്തരുത് ബട്ടൺ ടാപ്പ് ചെയ്യൂ.

    ‘ശല്യപ്പെടുത്തരുത്’ വിട്ട് പോകാൻ എത്ര സമയമെന്നത് തിരഞ്ഞെടുക്കാനുള്ള സ്ക്രീൻ—‘1 മണിക്കൂർ നേരത്തേക്ക്’, ‘ഈ വൈകുന്നേരം വരെ’, 'ഞാൻ ഈ ലൊക്കേഷൻ വിട്ട് പോകുന്നത് വരെ’ എന്നിവയാണ് ഓപ്ഷനുകൾ.

ഒരു ഫോക്കസ് ഓണായിരിക്കുമ്പോൾ, അതിന്റെ ഐക്കൺ (ഉദാഹരണത്തിന്, ശല്യപ്പെടുത്തരുത് ബട്ടൺ ശല്യപ്പെടുത്തരുത് എന്നതിന്) സ്റ്റാറ്റസ് ബാറിലും ലോക്ക് സ്ക്രീനിലും ദൃശ്യമാകുകയും നിങ്ങളുടെ സ്റ്റാറ്റസ് ഓട്ടോമാറ്റിക്കായി സന്ദേശങ്ങൾ ആപ്പിൽ കാണിക്കുകയും ചെയ്യും. നിങ്ങൾക്ക് സന്ദേശം അയയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് നിങ്ങൾ അറിയിപ്പുകൾ നിശബ്ദമാക്കിയിട്ടുണ്ടെന്ന് കാണാനാകും, എങ്കിലും അടിയന്തരമായി എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്ക് നിങ്ങളെ അറിയിക്കാനുമാകും.

കുറിപ്പ്: ക്രമീകരണം  > ഫോക്കസ് എന്നതിലേക്ക് പോയി, ഫോക്കസ് ടാപ്പ് ചെയ്തതിന് ശേഷം അത് ഓൺ ചെയ്തും നിങ്ങൾക്ക് ഒരു ഫോക്കസ് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാം.

ഒരു ഫോക്കസ് ഓൺ ആകാനോ ഓഫ് ആകാനോ ഷെഡ്യൂൾ ചെയ്യൂ

നിങ്ങൾ ഒരു പ്രത്യേക ലൊക്കേഷനിൽ ആയിരിക്കുമ്പോഴോ ഒരു പ്രത്യേക ആപ്പ് തുറക്കുമ്പോഴോ ചില സമയങ്ങളിൽ ഒരു ഫോക്കസ് ഓണാവാൻ നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്യാം.

  1. ക്രമീകരണം  > ഫോക്കസ് എന്നതിലേക്ക് പോയി, നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്യേണ്ട ഫോക്കസ് ടാപ്പ് ചെയ്യൂ.

    ‘ഒരു ഷെഡ്യൂൾ സജ്ജമാക്കൂ’ എന്നതിന് താഴെ ഒരു സമയം ദൃശ്യമാകുകയാണെങ്കിൽ, ഫോക്കസ് ഓണാകാനും ഓഫാകാനും ഒരു ഷെഡ്യൂൾ സജ്ജമാക്കാൻ നിങ്ങൾക്ക് അതിൽ ടാപ്പ് ചെയ്യാം.

  2. നിങ്ങളുടെ ലൊക്കേഷൻ അല്ലെങ്കിൽ ആപ്പ് ഉപയോഗം പോലുള്ള സൂചനകൾ അടിസ്ഥാനമാക്കി ഈ ഫോക്കസ് ഓട്ടോമാറ്റിക്കായി ഓൺ ചെയ്യാൻ, സ്മാർട്ട് ആക്റ്റിവേഷൻ ടാപ്പ് ചെയ്ത്, സ്മാർട്ട് ആക്റ്റിവേഷൻ ഓൺ ചെയ്തതിന് ശേഷം മുകളിൽ ഇടത് ഭാഗത്തുള്ള ‘പിന്നിലേക്ക്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ’ഷെഡ്യൂൾ ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ഈ ഫോക്കസ് സജീവമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന സമയങ്ങളോ ലൊക്കേഷനോ ആപ്പുകളോ സജ്ജമാക്കൂ.

കുറിപ്പ്: നിങ്ങൾ ’സ്ലീപ്പ് ഫോക്കസ്’ സജ്ജീകരിക്കുമ്പോൾ, അത് ’ആരോഗ്യം’ ആപ്പിൽ നിങ്ങൾ സജ്ജീകരിച്ച ഉറക്ക ഷെഡ്യൂളിനെ പിന്തുടരുന്നു. ഒരു ഉറക്ക ഷെഡ്യൂൾ ചേർക്കാനോ എഡിറ്റ് ചെയ്യാനോ ’ഉറക്കം ആരോഗ്യത്തിൽ തുറക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. ആരോഗ്യം ആപ്പിൽ ഉറക്ക ഷെഡ്യൂളുകൾ ചേർക്കുകയോ മാറ്റുകയോ ചെയ്യൂ എന്നത് കാണൂ. നിങ്ങളുടെ അടുത്ത ഉറങ്ങാനുള്ള സമയവും ഉണരാനുള്ള സമയവും നിങ്ങൾക്ക് മാറ്റാം. ക്ലോക്കിൽ ഒരു അലാറം സജ്ജമാക്കൂ എന്നത് കാണൂ.

Siri ഉപയോഗിച്ച് ഒരു ഫോക്കസ് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

ഒരു ഫോക്കസ് ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ നിങ്ങൾക്ക് Siri ഉപയോഗിക്കാം.

Siri: ഇതുപോലെ എന്തെങ്കിലും പറയൂ: “Turn on the Work Focus” or “Turn off the Work Focus.” Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

ഒരു ഫോക്കസ് ഓഫ് ചെയ്യൂ

നിങ്ങൾ ഒരു ഫോക്കസ് ഉപയോഗിക്കുന്നത് പൂർത്തിയാക്കുമ്പോൾ, അറിയിപ്പുകൾ വീണ്ടും അനുവദിക്കാൻ നിങ്ങൾക്ക് അത് വേഗത്തിൽ ഓഫ് ചെയ്യാം. നിങ്ങൾ ഒരു ഫോക്കസ് ഓഫ് ചെയ്ത ശേഷവും അത് കൺട്രോൾ സെന്ററിൽ ദൃശ്യമാവുകയും അത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.

  1. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  2. ഓൺ ചെയ്തിരിക്കുന്ന ഫോക്കസ് ഓഫ് ചെയ്യാൻ അതിൽ ടാപ്പ് ചെയ്യൂ.

ഒരു ഫോക്കസ് ഡിലീറ്റ് ചെയ്യൂ

നിങ്ങൾ സജ്ജീകരിച്ച ഒരു ഫോക്കസ് ഇനി ആവശ്യമില്ലെങ്കിൽ, നിങ്ങൾക്കത് ഡിലീറ്റ് ചെയ്യാം.

  1. ക്രമീകരണം  > ഫോക്കസ് എന്നതിലേക്ക് പോകൂ.

  2. ഫോക്കസിൽ ടാപ്പ് ചെയ്ത് സ്ക്രീനിന്റെ താഴേക്ക് സ്ക്രോൾ ചെയ്തതിന് ശേഷം ‘ഫോക്കസ് ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

നൽകിയിരിക്കുന്ന ഒരു ഫോക്കസ് നിങ്ങൾ ഡിലീറ്റ് ചെയ്യുകയാണെങ്കിൽ, ക്രമീകരണം > ഫോക്കസ് എന്നതിലേക്ക് പോയി ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളത് വീണ്ടും സജ്ജീകരിക്കേണ്ടി വരും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.