ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Safari-യിൽ ടാബ് ഗ്രൂപ്പുകൾ പങ്കിടുകയും കൂട്ടുപ്രവർത്തനം നടത്തുകയും ചെയ്യൂ

നിങ്ങൾക്ക് ഒരു ടാബ് ഗ്രൂപ്പ് പങ്കിടുകയും iCloud ഉപയോഗിക്കുന്ന ആളുകളുമായി കൂട്ടുപ്രവർത്തനം നടത്തുകയും ചെയ്യാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ടാബ് ഗ്രൂപ്പിൽ ആളുകളെ ചേർക്കുകയും നീക്കംചെയ്യുകയും, Safari-യിൽ നിന്ന് പുറത്ത് പോകാതെ തന്നെ ഒരു സന്ദേശ സംഭാഷണം, ഫോൺ കോൾ, അല്ലെങ്കിൽ FaceTime കോൾ എന്നിവ ആരംഭിക്കുകയും ചെയ്യാം. കൂട്ടുപ്രവർത്തകർക്ക് ടാബ് ഗ്രൂപ്പിൽ ടാബുകൾ ചേർക്കാനും നീക്കംചെയ്യാനും, എല്ലാവർക്കും തത്സമയം അപ്ഡേറ്റുകൾ കാണാനും കഴിയും.

നിങ്ങൾ കൂട്ടുപ്രവർത്തനം നടത്തുന്ന ഓരോ വ്യക്തിയും അവരുടെ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുകയും, iCloud ക്രമീകരണങ്ങളിൽ Safari ഓൺ ചെയ്തിരിക്കുകയും, ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഓൺ ചെയ്തിരിക്കുകയും വേണം.

ഒരു ടാബ് ഗ്രൂപ്പ് പങ്കിടാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ആ ടാബ് ഗ്രൂപ്പിലെ തുറന്ന ടാബുകൾ കാണാൻ ‘ടാബുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ടാബ് ഗ്രൂപ്പിന്റെ മുകളിൽ വലത് കോണിലുള്ള ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. സന്ദേശങ്ങൾ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങൾ ഇത് പങ്കിടാൻ ആഗ്രഹിക്കുന്ന വ്യക്തിയോ ഗ്രൂപ്പോ തിരഞ്ഞെടുക്കൂ.

    ആരെങ്കിലും പങ്കിട്ട ടാബ് ഗ്രൂപ്പിൽ മാറ്റങ്ങൾ വരുത്തുമ്പോൾ നിങ്ങൾക്ക് സന്ദേശങ്ങൾ സംഭാഷണത്തിൽ പ്രവർത്തന അപ്ഡേറ്റുകൾ ലഭിക്കും. പങ്കിട്ട ടാബ് ഗ്രൂപ്പിലേക്ക് പോകാൻ അപ്ഡേറ്റുകൾ ടാപ്പ് ചെയ്യൂ.

പങ്കിട്ട ഒരു ടാബ് ഗ്രൂപ്പിൽ ആളുകളെ ചേർക്കാനും നീക്കം ചെയ്യാനും

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. മുകളിൽ വലത് കോണിലുള്ള ‘കൂട്ടുപ്രവർത്തനം നടത്തൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘പങ്കിട്ട ടാബ് ഗ്രൂപ്പ് മാനേജ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • ഒരാളെ നീക്കം ചെയ്യാൻ: ഒരു പേരിൽ ടാപ്പ് ചെയ്ത് ‘ആക്സസ് നീക്കം ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ഒരാളെ ചേർക്കാൻ: ‘കൂടുതൽ ആളുകളുമായി പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം അവരെ ക്ഷണിക്കൂ.

    • എല്ലാവരുമായും പങ്കിടുന്നത് നിർത്താൻ: ‘പങ്കിടൽ നിർത്തൂ’ ടാപ്പ് ചെയ്യൂ.

Safari-യിൽ നിന്ന് ഒരു സന്ദേശങ്ങൾ, ഓഡിയോ അല്ലെങ്കിൽ വീഡിയോ സംഭാഷണം ആരംഭിക്കൂ

Safari-യിൽ നിന്ന് പുറത്ത് പോകാതെ തന്നെ ടാബ് ഗ്രൂപ്പ് പങ്കിടുന്ന എല്ലാവരുമായും—സന്ദേശങ്ങൾ, FaceTime ഓഡിയോ അല്ലെങ്കിൽ FaceTime വീഡിയോ എന്നിവ ഉപയോഗിച്ച്—നിങ്ങൾക്ക് ഒരു സംഭാഷണം ആരംഭിക്കാം.

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. Safari-യിൽ, ‘കൂട്ടുപ്രവർത്തനം നടത്തൂ’ ബട്ടൺ ടാപ്പ് ചെയ്ത്, സംഭാഷണം ആരംഭിക്കാൻ സന്ദേശങ്ങൾ, ഓഡിയോ അല്ലെങ്കിൽ വീഡിയോ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.