ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘കലണ്ടറി’ൽ ക്ഷണങ്ങൾക്ക് മറുപടി നൽകൂ

‘കലണ്ടർ’ ആപ്പിൽ, നിങ്ങൾക്ക് ലഭിച്ച മീറ്റിങ്ങിനും ഇവന്റ് ക്ഷണങ്ങൾക്കും മറുപടി നൽകൂ.

ഒരു ഇവന്റ് ക്ഷണത്തിന് മറുപടി നൽകൂ

  1. ഒരു ഇവന്റ് അറിയിപ്പിനോട് പ്രതികരിക്കാൻ, അതിൽ ടാപ്പ് ചെയ്യൂ.

    അല്ലെങ്കിൽ, ‘കലണ്ടറി’ൽ, ‘ഇൻബോക്സ്’ ടാപ്പ് ചെയ്ത് ഒരു ക്ഷണം ടാപ്പ് ചെയ്യൂ.

  2. നിങ്ങളുടെ പ്രതികരണം ടാപ്പ് ചെയ്യൂ, ‘സ്വീകരിക്കൂ’, ‘ചിലപ്പോൾ’, അല്ലെങ്കിൽ ‘നിരസിക്കൂ’ പോലുള്ളവ.

ഇ-മെയിൽ വഴി നിങ്ങൾക്ക് ലഭിക്കുന്ന ഒരു ക്ഷണത്തോട് പ്രതികരിക്കാൻ, ഇ-മെയിലിലെ അടിവരയിട്ട ടെക്സ്റ്റ് ടാപ്പ് ചെയ്യൂ, എന്നിട്ട് ‘കലണ്ടറിൽ കാണിക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾ നിങ്ങളുടെ പ്രതികരണത്തിലേക്ക് കമന്റുകൾ ചേർക്കുകയാണെങ്കിൽ, നിങ്ങളുടെ കമന്റുകൾ ഓർഗനൈസർക്ക് കാണാം, എന്നാൽ പങ്കെടുക്കുന്ന മറ്റുള്ളവർക്ക് കാണാൻ കഴിയില്ല (കമന്റുകൾ എല്ലാ കലണ്ടറുകൾക്കും ലഭ്യമായേക്കില്ല). നിങ്ങൾ നിരസിച്ച ഇവന്റുകൾ കാണുന്നതിന്, സ്ക്രീനിന്റെ താഴെയുള്ള ‘കലണ്ടറുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘നിരസിച്ച ഇവന്റുകൾ കാണിക്കൂ’ ഓൺ ചെയ്യൂ.

മറ്റൊരു മീറ്റിങ് സമയം നിർദേശിക്കൂ

നിങ്ങൾക്ക് ലഭിച്ച ഒരു മീറ്റിങ് ക്ഷണത്തിനായി മറ്റൊരു സമയം നിർദേശിക്കാം.

  1. നിങ്ങളുടെ iPhone-ലെ കലണ്ടർ ആപ്പിലേക്ക് പോകൂ.

  2. മീറ്റിങ്ങിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘പുതിയ സമയം നിർദേശിക്കൂ’ ടാപ്പ് ചെയ്യൂ.

  3. സമയം ടാപ്പ് ചെയ്യൂ, എന്നിട്ട് പുതിയത് നൽകൂ.

നിങ്ങളുടെ കലണ്ടർ സെർവറിന്റെ കഴിവുകളെ ആശ്രയിച്ച്, ഓർഗനൈസർക്ക് നിങ്ങളുടെ ഒരു കൗണ്ടർ പ്രൊപ്പോസലോ നിങ്ങളുടെ നിർദേശമടങ്ങിയ ഒരു ഇ-മെയിലോ ലഭിക്കും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.