ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ഹോമിൽ സീനുകൾ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യൂ

ഹോം ആപ്പിൽ, ഒരേസമയം നിരവധി ആക്സസറികൾ നിയന്ത്രിക്കാൻ നിങ്ങളെ അനുവദിക്കുന്ന സീനുകൾ സൃഷ്ടിക്കാൻ കഴിയും. ഉദാഹരണത്തിന്, ലൈറ്റുകൾ ക്രമപ്പെടുത്തുകയും HomePod-ൽ മൃദുവായ സംഗീതം പ്ലേ ചെയ്യുകയും ഡ്രേപ്പുകൾ അടയ്ക്കുകയും തെർമോസ്റ്റാറ്റ് ക്രമപ്പെടുത്തുകയും ചെയ്യുന്ന ഒരു ‘വായനാ’ സീൻ നിങ്ങൾക്ക് നിർവ്വചിക്കാം.

ഒരു സീൻ സൃഷ്ടിക്കാൻ

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഹോം ടാബിൽ ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സീൻ ചേർക്കൂ' ടാപ്പ് ചെയ്യൂ.

  3. ഇഷ്ടാനുസൃതം ടാപ്പ് ചെയ്യൂ, സീനിനായി ഒരു പേര് നൽകൂ (ഉദാഹരണത്തിന് ‘ഡിന്നർ പാർട്ടി’ അല്ലെങ്കിൽ ‘TV കാണുന്നു’ ), തുടർന്ന് ‘ആക്സസറികൾ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  4. ഈ സീൻ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്ന ആക്സസറികൾ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

    നിങ്ങൾ സെലക്റ്റ് ചെയ്യുന്ന ആദ്യത്തെ ആക്സസറി സീൻ അസൈൻ ചെയ്ത റൂം നിർണയിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ആദ്യം നിങ്ങളുടെ ബെഡ്റൂം ലാമ്പ് സെലക്റ്റ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ബെഡ്റൂമിലേക്ക് സീൻ അസൈൻ ചെയ്യപ്പെടും.

  5. സീൻ റൺ ചെയ്യുമ്പോൾ നിങ്ങൾക്കാവശ്യമുള്ള നിലയിലേക്ക് ഓരോ ആക്സസറിയും സജ്ജീകരിക്കൂ.

    ഉദാഹരണത്തിന്, ഒരു വായനാ സീനിനായി, നിങ്ങൾക്ക് ബെഡ്റൂമിലെ ലൈറ്റുകൾ 100 ശതമാനമായി സജ്ജീകരിക്കാനും HomePod-നായി കുറഞ്ഞ വോള്യം തിരഞ്ഞെടുക്കാനും തെർമോസ്റ്റാറ്റ് 68 ഡിഗ്രിയായി സജ്ജീകരിക്കാനും കഴിയും.

  6. സീൻ പരിശോധിച്ച് അത് ഹോം ടാബിൽ കാണിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കൂ (സീനുകൾ ഡിഫോൾട്ടായി ഹോം ടാബിൽ ദൃശ്യമാകും), തുടർന്ന് ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

സീനുകൾ ഉപയോഗിക്കാൻ

താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

  • ഒരു സീൻ റൺ ചെയ്യാൻ: ഹോം ടാബിലെ സീനിൽ ടാപ്പ് ചെയ്യൂ.

    ഹോം ടാബിൽ സീൻ കാണിക്കരുതെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, സീൻ അസൈൻ ചെയ്ത റൂം തിരഞ്ഞെടുക്കൂ, തുടർന്ന് സീൻ ടാപ്പ് ചെയ്യൂ.

  • ഒരു സീൻ എഡിറ്റ് ചെയ്യാൻ: ഒരു സീൻ തൊട്ട് പിടിച്ച ശേഷം സീൻ എഡിറ്റ് ചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് സീനിന്റെ പേര് മാറ്റുകയും സീൻ പരിശോധിക്കുകയും ആക്സസറികൾ ചേർക്കുകയും അല്ലെങ്കിൽ നീക്കം ചെയ്യുകയും മറ്റും ചെയ്യാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.