ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘സന്ദേശങ്ങളി’ൽ ഫോട്ടോകളും വീഡിയോകളും എടുക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യൂ

നിങ്ങൾക്ക് ‘സന്ദേശങ്ങൾ’ ആപ്പിൽ നേരിട്ട് ഫോട്ടോകളും വീഡിയോകളും കാപ്ചർ ചെയ്യാം. അയയ്ക്കുന്നതിന് മുമ്പ് ഇമേജ് എഡിറ്റ് ചെയ്തോ മാർക്ക് ആപ്പ് ചെയ്തോ ഇഫക്റ്റുകൾ ചേർത്തോ നിങ്ങൾക്ക് ഫോട്ടോകളും വീഡിയോകളും പരിഷ്ക്കരിക്കുകയും ചെയ്യാം.

കുറിപ്പ്: അറ്റാച്ച്മെന്റുകൾക്കായി നിങ്ങളുടെ സേവന ദാതാക്കൾ വലിപ്പ പരിധികൾ സജ്ജമാക്കിയേക്കാം; iPhone ആവശ്യമുള്ളപ്പോൾ ഫോട്ടോ, വീഡിയോ അറ്റാച്ച്മെന്റുകൾ കംപ്രസ് ചെയ്തേക്കാം.

‘സന്ദേശങ്ങൾ’ക്കുള്ളിലെ ഫോട്ടോ എഡിറ്റിങ്.

ഒരു പുതിയ ഫോട്ടോയോ വീഡിയോയോ എടുക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണം തുറക്കുകയോ ഒരു പുതിയ സന്ദേശം ആരംഭിക്കുകയോ ചെയ്യൂ, ആപ്പുകൾ ബട്ടൺ ടാപ്പ് ചെയ്ത് ‘ക്യാമറ’യിൽ ടാപ്പ് ചെയ്യൂ.

  3. ക്യാമറ മോഡ് മാറ്റാൻ സ്ലോ-മോ, വീഡിയോ, ഫോട്ടോ, പോർട്രെയ്റ്റ് അല്ലെങ്കിൽ പനോ ടാപ്പ് ചെയ്യൂ. (ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യേണ്ടി വന്നേക്കാം.)

  4. നിങ്ങളുടെ ഫോട്ടോയിലേക്കോ വീഡിയോയിലേക്കോ ഫിൽട്ടറുകൾ, സ്റ്റിക്കറുകൾ, ലേബലുകൾ, ആകൃതികൾ എന്നിവ പോലുള്ള ക്യാമറ ഇഫക്റ്റുകൾ ചേർക്കാൻ, ഇഫക്റ്റുകൾ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് ഫിൽട്ടറുകൾ ബട്ടൺ അല്ലെങ്കിൽ Memoji ബട്ടൺ പോലുള്ള ഒരു ബട്ടൺ ടാപ്പ് ചെയ്യൂ. ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ, എന്നിട്ട് ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് നിങ്ങളുടെ ചിത്രത്തിലേക്ക് ഇഫക്റ്റ് ചേർക്കൂ.

  5. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു ഫോട്ടോ എടുക്കൂ: വ്യൂഫൈൻഡറിൽ ഷോട്ട് ഫ്രെയിം ചെയ്യൂ, എന്നിട്ട് ‘ചിത്രം എടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു വീഡിയോ എടുക്കൂ: റെക്കോർഡിങ് ആരംഭിക്കാൻ വീഡിയോ റെക്കോർഡ് ചെയ്യൂ ബട്ടൺ , നിർത്താൻ വീഡിയോ റെക്കോർഡിങ് നിർത്തൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  6. സന്ദേശ ബബിളിലേക്ക് ഫോട്ടോയോ വീഡിയോയോ ചേർക്കാൻ ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ, ഒരു അഭിപ്രായം ചേർക്കൂ, എന്നിട്ട് നിങ്ങളുടെ സന്ദേശം അയയ്ക്കാൻ അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ. (അല്ലെങ്കിൽ ഒരു സന്ദേശം ചേർക്കാതെ ഫോട്ടോയോ വീഡിയോയോ അയയ്ക്കാൻ അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.)

    കുറിപ്പ്: ഇരട്ട സിമ്മുകളുള്ള മോഡലുകളിൽ, എസ്എംഎസ്, എംഎംഎസ് അല്ലെങ്കിൽ ആർസിഎസ് അറ്റാച്ച്മെന്റുകൾ അയയ്ക്കാൻ, നിങ്ങൾ ഇരട്ട സിം സജ്ജീകരിക്കേണ്ടതുണ്ട്.

Digital Touch ഇഫക്റ്റ് ഉപയോഗിച്ചും നിങ്ങൾക്ക് ഫോട്ടോയും വീഡിയോയും അയയ്ക്കാം, അല്ലെങ്കിൽ FaceTime ആപ്പിൽ വീഡിയോ സന്ദേശം റെക്കോർഡ് ചെയ്യാം.

കുറിപ്പ്: നിങ്ങളുടെ (അല്ലെങ്കിൽ ഒരു കുടുംബാംഗത്തിന്റെ) iPhone-ൽ സെൻസിറ്റീവായ ഉള്ളടക്കത്തിനുള്ള മുന്നറിയിപ്പുകൾ ലഭിക്കാനും അത്തരത്തിലുള്ള ഉള്ളടക്കം അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ മുൻപ് മുന്നറിയിപ്പ് ലഭിക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. സെൻസിറ്റീവ് ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പുകൾ സ്വീകരിക്കൂ അല്ലെങ്കിൽ സെൻസിറ്റീവ് ഇമേജുകൾക്കായി പരിശോധിക്കൂ എന്നത് കാണൂ.

നിലവിലുള്ള ഒരു ഫോട്ടോ ചേർക്കൂ, എഡിറ്റ് ചെയ്യൂ

ഒരു ‘സന്ദേശങ്ങളി’ലെ സംഭാഷണത്തിൽ അയയ്ക്കുന്നതിന് മുമ്പ് നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്ന് നിലവിലുള്ള ഒരു ഇമേജ് എഡിറ്റ് ചെയ്യാനോ മാർക്ക് അപ്പ് ചെയ്യാനോ നിങ്ങൾക്ക് കഴിയും.

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണം തുറക്കുകയോ ഒരു പുതിയ സന്ദേശം ആരംഭിക്കുകയോ ചെയ്യൂ, ആപ്പുകൾ ബട്ടൺ ടാപ്പ് ചെയ്ത് ‘ഫോട്ടോസ്’ ടാപ്പ് ചെയ്യൂ.

  3. തിരയാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ, എല്ലാ ഫോട്ടോകളിലൂടെയും ബ്രൗസ് ചെയ്യൂ, അല്ലെങ്കിൽ ആൽബങ്ങൾ മാറ്റൂ, തുടർന്ന് നിങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന ഇമേജുകളിൽ ടാപ്പ് ചെയ്യൂ.

  4. ഒരു ഫോട്ടോ മാറ്റാൻ, സന്ദേശ ബബിളിലെ ഫോട്ടോയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  5. ഒരു അഭിപ്രായം ചേർക്കൂ (ഓപ്ഷണൽ), എന്നിട്ട് ഫോട്ടോ അയയ്ക്കാൻ അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

സന്ദേശ ബബിളിൽ നിന്ന് ഒരു ഫോട്ടോയോ വീഡിയോയോ അത് അയയ്ക്കുന്നതിന് മുമ്പ് നീക്കംചെയ്യാൻ ഫോട്ടോ നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

കുറിപ്പ്: iMessage-ലൂടെ നിങ്ങൾ അയയ്ക്കുന്ന അറ്റാച്ച്മെന്റുകൾ (ഫോട്ടോകളോ വീഡിയോകളോ പോലുള്ളവ) Apple-ൽ അപ്‌ലോഡ് ചെയ്യുകയും എൻക്രിപ്റ്റ് ചെയ്യുകയും ചെയ്തേക്കാം, അപ്പോൾ പ്രേഷകനും സ്വീകർത്താവിനും അല്ലാതെ മറ്റാർക്കും അവ ആക്സസ് ചെയ്യാൻ കഴിയില്ല. പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ iPhone നിങ്ങൾ ഒരു സന്ദേശം എഴുതുമ്പോൾ Apple-ലേക്ക് ഓട്ടോമാറ്റിക്കായി അറ്റാച്ച്മെന്റുകൾ അപ്‌ലോഡ് ചെയ്തേക്കാം. നിങ്ങളുടെ സന്ദേശം അയയ്ക്കരുതെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം അറ്റാച്ച്മെന്റുകൾ സെർവറിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെടും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.