ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘ഫോൺ’ ആപ്പിൽ നിന്നുള്ള കോൺടാക്റ്റുകൾ ഉപയോഗിക്കൂ

iPhone-ലെ ‘ഫോൺ’ ആപ്പിൽ, നിങ്ങൾക്ക് കോൺടാക്റ്റുകളെ വിളിക്കാനും അടുത്തിടെ വിളിച്ച കോളർമാരെ കോൺടാക്റ്റ്സ് ആപ്പിലേക്ക് ചേർക്കാനും കഴിയും.

‘പ്രിയപ്പെട്ടവ’യിലേക്ക് ഒരു കോൺടാക്റ്റ് ചേർക്കൂ

വേഗത്തിൽ ഡയൽ ചെയ്യാനായി നിങ്ങൾക്ക് നിങ്ങളുടെ ‘പ്രിയപ്പെട്ടവ’ ലിസ്റ്റിലേക്ക് VIP കോൺടാക്റ്റുകൾ ചേർക്കാൻ കഴിയും.

  1. നിങ്ങളുടെ iPhone-ലെ കോൺടാക്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. ഒരു കോൺടാക്റ്റ് സെലക്റ്റ് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യൂ, എന്നിട്ട് ‘പ്രിയപ്പെട്ടവയിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

ഈ കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ ‘ശല്യപ്പെടുത്തരുത്’ ഓൺ ആയിരിക്കുമ്പോൾ ലഭിക്കും (ഒരു ഫോക്കസ് ഓൺ ചെയ്യുകയോ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യൂ എന്നത് കാണൂ).

നിങ്ങൾ ഇപ്പോൾ ഡയൽ ചെയ്ത നമ്പർ സേവ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ഫോൺ’ ആപ്പിലേക്ക് പോകൂ.

  2. ‘കീപാഡ്’ ടാപ്പ് ചെയ്ത് ഒരു നമ്പർ നൽകൂ, എന്നിട്ട് ‘നമ്പർ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. ‘പുതിയ കോൺടാക്റ്റ് സൃഷ്ടിക്കൂ’ അല്ലെങ്കിൽ ‘നിലവിലുള്ള കോൺടാക്റ്റിലേക്ക് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു കോൺടാക്റ്റ് സെലക്റ്റ് ചെയ്യൂ.

കോൺടാക്റ്റ്സിലേക്ക് അടുത്തിടെയുള്ള കോളറെ ചേർക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ഫോൺ’ ആപ്പിലേക്ക് പോകൂ.

  2. ‘അടുത്തിടെയുള്ളവ’ ടാപ്പ് ചെയ്യൂ, എന്നിട്ട് നമ്പറിന് അടുത്തുള്ള ‘കൂടുതൽ വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘പുതിയ കോൺടാക്റ്റ് സൃഷ്ടിക്കൂ’ അല്ലെങ്കിൽ ‘നിലവിലുള്ള കോൺടാക്റ്റിലേക്ക് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു കോൺടാക്റ്റ് സെലക്റ്റ് ചെയ്യൂ.

ഒരു എക്സ്റ്റൻഷനോ പാസ്കോഡോ ഡയൽ ചെയ്യുന്നത് ഓട്ടോമേറ്റ് ചെയ്യൂ

നിങ്ങൾ വിളിക്കുന്ന നമ്പറിന് ഒരു എക്സ്റ്റൻഷൻ ഡയൽ ചെയ്യേണ്ടതുണ്ടെങ്കിൽ, iPhone-ന് നിങ്ങൾക്കായി അത് നൽകാൻ കഴിയും. ഒരു കോൺടാക്റ്റിന്റെ ഫോൺ നമ്പർ എഡിറ്റ് ചെയ്യുമ്പോൾ, ‘ചിഹ്നങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • രണ്ട് സെക്കൻഡ് പോസ് ചെയ്യാൻ ‘പോസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ (രണ്ട് സെക്കൻഡ് പോസ് ഫോൺ നമ്പറിൽ കോമയായി പ്രതിനിധീകരിക്കുന്നു).

  • നിങ്ങൾ വീണ്ടും ’ഡയൽ’ ടാപ്പ് ചെയ്യുന്നത് വരെ ഡയൽ ചെയ്യുന്നത് നിർത്താൻ ‘കാത്തിരിക്കൂ’ ടാപ്പ് ചെയ്യൂ (ഡയൽ ചെയ്യാൻ കാത്തിരിക്കൂ ഫോൺ നമ്പറിൽ ഒരു സെമികോളൻ ആയി പ്രതിനിധീകരിച്ചിരിക്കുന്നു).

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.