ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങൾ ഒരു ഡിവൈസ് മറന്നുവെക്കുന്ന സാഹചര്യത്തിന്, iPhone-ലെ ‘കണ്ടെത്തൂ’ എന്നതിൽ വേർപ്പെടൽ അലേർട്ടുകൾ സജ്ജമാക്കൂ

‘കണ്ടെത്തൂ’ ആപ്പിൽ, ഒരു ഡിവൈസിന് വേർപ്പെടൽ അലേർട്ട് നിങ്ങൾക്ക് ഓണാക്കാവുന്നതിനാൽ അതിനെ നിങ്ങൾ അശ്രദ്ധമായി മറന്നുവെക്കുന്ന സാഹചര്യം ഒഴിവാക്കാം. ഒരു അലേർട്ട് സ്വീകരിക്കേണ്ടതില്ലാത്ത, നിങ്ങളുടെ ഡിവൈസ് വെച്ച് പോകാവുന്ന വിശ്വസനീയ ലൊക്കേഷനുകൾ സജ്ജീകരിക്കാനും നിങ്ങൾക്ക് കഴിയും.

MagSafe, ‘കണ്ടെത്തൂ’ പിന്തുണ എന്നിവയുള്ള ഒരു iPhone വാലറ്റ് നിങ്ങൾക്കുണ്ടെങ്കിൽ, അത് നിങ്ങളുടെ iPhone-ൽ നിന്ന് വേർപ്പെട്ടാൽ നിങ്ങൾക്ക് ഒരു അലേർട്ട് ലഭിക്കും.

പ്രധാനപ്പെട്ടത്: വേർപ്പെടൽ അലേർട്ടുകൾ ലഭിക്കുന്നതിന്, അറിയിപ്പുകൾ നൽകാൻ ‘കണ്ടെത്തൂ’ ആപ്പിനെ നിങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കൂ. iPhone-ലെ അറിയിപ്പ് ക്രമീകരണങ്ങൾ മാറ്റൂ കാണൂ.

നിങ്ങളുടെ iPhone, iPad, Mac അല്ലെങ്കിൽ AirPods എന്നിവയ്ക്ക് അലേർട്ടുകൾ സജ്ജീകരിക്കൂ

iOS 15, iPadOS 15 അല്ലെങ്കിൽ അതിനു ശേഷമുള്ളത് ഉള്ള iPhone, iPad, iPod touch; Apple സിലിക്കൺ, macOS 12 അല്ലെങ്കിൽ അതിനുശേഷമുള്ളത് ഉള്ള Mac; അല്ലെങ്കിൽ ‘കണ്ടെത്തൂ’ നെറ്റ്‌വർക്ക് ഓണാക്കിയിട്ടുള്ള AirPods എന്നിവക്ക് നിങ്ങൾക്ക് വേർപ്പെടൽ അലേർട്ടുകൾ സജ്ജീകരിക്കാം.

നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്ന ഡിവൈസിൽ നിന്ന് മാത്രമേ നിങ്ങൾക്ക് ഒരു വേർപ്പെടൽ അലേർട്ട് സജ്ജീകരിക്കാനാകൂ. നിങ്ങൾ ഒരു അലേർട്ട് സജ്ജീകരിച്ച ഡിവൈസിൽ നിന്ന് നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്ന ഡിവൈസ് വേർപെടുമ്പോഴെല്ലാം നിങ്ങൾക്ക് ഒരു അലേർട്ട് ലഭിക്കും.

  1. നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെയുള്ള ‘ഡിവൈസുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ഒരു അലേർട്ട് സജ്ജീകരിക്കാൻ ആഗ്രഹിക്കുന്ന ഡിവൈസിന്റെ പേര് ടാപ്പ് ചെയ്യൂ.

  3. അറിയിപ്പുകൾക്ക് താഴെ, ‘മറന്നുവയ്ക്കുമ്പോൾ അറിയിക്കൂ’ ടാപ്പ് ചെയ്യൂ.

  4. ’മറന്നുവെച്ചാൽ അറിയിക്കൂ’ ഓണാക്കൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

  5. നിങ്ങൾക്ക് ഒരു വിശ്വസനീയമായ ലൊക്കേഷൻ ചേർക്കണമെങ്കിൽ, നിങ്ങൾക്ക് ഒരു നിർദേശിക്കപ്പെട്ട ലൊക്കേഷൻ തിരഞ്ഞെടുക്കാം, അല്ലെങ്കിൽ ‘പുതിയ ലൊക്കേഷൻ’ ടാപ്പ് ചെയ്യൂ, മാപ്പിൽ ഒരു ലൊക്കേഷൻ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

  6. ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

MagSafe ഉള്ള നിങ്ങളുടെ iPhone വാലറ്റ് നിങ്ങളുടെ iPhone -ൽ നിന്ന് വേർപ്പെടുമ്പോൾ അറിയിപ്പ് നേടൂ

MagSafe, ‘കണ്ടെത്തൂ’ പിന്തുണ എന്നിവയുള്ള നിങ്ങളുടെ iPhone വാലറ്റ് നിങ്ങളുടെ iPhone-ൽ നിന്ന് വേർപ്പെട്ട് ഒരു മിനിറ്റ് കഴിഞ്ഞ് നിങ്ങൾക്ക് ഒരു അലേർട്ട് ലഭിക്കും. ഒരു മാപ്പിൽ അവസാനമായി അറിയപ്പെട്ട ലൊക്കേഷൻ കാണാൻ നിങ്ങൾക്ക് ’കണ്ടെത്തൂ’ ആപ്പ് ഉപയോഗിക്കാം.

  1. നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെയുള്ള ‘ഡിവൈസുകൾ’ എന്നതിൽ ടാപ്പ് ചെയ്ത ശേഷം, MagSafe ഉള്ള നിങ്ങളുടെ iPhone വാലറ്റിന്റെ പേര് ടാപ്പ് ചെയ്യൂ.

  3. അറിയിപ്പുകൾക്ക് താഴെ, ‘വേർപ്പെട്ടാൽ അറിയിക്കൂ’ ടാപ്പ് ചെയ്യൂ.

  4. ‘വേർപെട്ടാൽ അറിയിക്കൂ’ ഓഫാക്കൂ അല്ലെങ്കിൽ ഓണാക്കൂ, എന്നിട്ട് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.